Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ വൈസ് ക്യാപ്റ്റന്‍സി ആര്‍ക്കാവും? ഗില്ലോ, ബുംറയോ; സഞ്ജുവും മികച്ച ഓപ്ഷന്‍!

ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി 360 ബാറ്ററായ സൂര്യകുമാര്‍ യാദവിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ രോഹിത് ശര്‍മ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യക്കു ഈ റോളിലേക്കു പുതിയൊരാളെ ആവശ്യമായി വന്നിരിക്കുന്നത്. വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു നായകസ്ഥാനത്തേക്കു വരേണ്ടിയിരുന്നത്. പക്ഷെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനു തിരിച്ചടിയായിരിക്കുകയാണ്.

2026ലെ അടുത്ത ടി20 ലോകകപ്പ് വരെ ഈ ഫോര്‍മാറ്റില്‍ ഇന്ത്യയെ സൂര്യ തന്നെ നയിക്കുമെന്നാണ് വിവരം. നേരത്തേ ഹാര്‍ദിക് ടി20 ടീമിനെ നയിച്ചിരുന്നപ്പോള്‍ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. ക്യാപ്റ്റന്റെ റോളിലേക്കു സൂര്യക്കു പ്രൊമോഷന്‍ ലഭിക്കുകയാണെങ്കില്‍ പുതിയ വൈസ് ക്യാപ്റ്റനായി ആരു വരുമെന്നതാണ് ചോദ്യം. ഇതിനു സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

SHUBMAN GILL

യുവ ഓപ്പണറും അടുത്ത സൂപ്പര്‍ താരമെന്നും വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍സി ലഭിക്കാന്‍ സാധ്യതയുള്ള ഒരാള്‍. അടുത്തിടെ സമാപിച്ച സിംബാബ്‌വെയുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചത് അദ്ദേഹമാണ്. 4-1നു പരമ്പര ഇന്ത്യക്കു നേടിത്തരാനും ഗില്ലിനായിരുന്നു. ക്യാപ്റ്റന്റെ റോളില്‍ ഭേദപ്പെട്ട പ്രകടനമാണ് അദ്ദേഹം നടത്തിയത്.

ഭാവിയില്‍ ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി വരാനിടയുള്ള താരമെന്നാണ് ഗില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം ഇപ്പോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമായും മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ടി20യില്‍ വൈസ് ക്യാപ്റ്റന്‍സി നല്‍കി ഗില്ലിനെ വളര്‍ത്തിക്കൊണ്ടുവരാനും ഇന്ത്യ ശ്രമിച്ചേക്കും.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റന്‍സി ലഭിക്കാനിടയുള്ള രണ്ടാമത്തെയാള്‍. ഈ റോള്‍ ഏറ്റവുമധികം അര്‍ഹിക്കുന്ന താരങ്ങളിലൊരാളും കൂടിയാണ് അദ്ദേഹം. ടെസ്റ്റില്‍ നിലവില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ബുംറ. കൂടാതെ ഒരു ടി20 പരമ്പരയില്‍ അദ്ദേഹം ഇന്ത്യയെ നയിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സീനിയര്‍ താരങ്ങളില്ലാതെ അയര്‍ലാന്‍ഡില്‍ ഇന്ത്യ ടി20 പരമ്പര കളിച്ചപ്പോള്‍ ടീമിനെ നയിച്ചത് ബുറയാണ്. ഈ പരമ്പയില്‍ ഇന്ത്യ വിജയവും കൊയ്തിരുന്നു. ഫിനിഷിങിലെ പുതിയ സെന്‍സേഷനായി മാറിയ റിങ്കു സിങ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയതും ഇതേ പരമ്പരയിലൂടെ തന്നെയാണ്.

മികച്ച ക്യാപ്റ്റനാണ് താനെന്നു ഈ പരമ്പരയിലൂടെ ബുംറ കാണിച്ചുതന്നിരുന്നു. അതുകൊണ്ടു തന്നെ സൂര്യയുടെ അസിസ്റ്റന്റായി ടി20യില്‍ പുതിയ വൈസ് ക്യാപ്റ്റനായി അദ്ദേഹം വരാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.

SANJU SAMSON

മലയാളി താരം സഞ്ജു സാംസണും വൈസ് ക്യാപ്റ്റന്റെ റോളിലേക്കു മികച്ചൊരു ഓപ്ഷനാണ്. അടുത്തിടെ സമാപിച്ച സിംബാബ്‌വെയുമായുള്ള പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍സി ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. പക്ഷെ ടി20 ടീമില്‍ തന്റെ സ്ഥാനം ഇപ്പോഴും ഉറപ്പില്ലെന്നത് സഞ്ജുവിന്റെ ഒരു പോരായ്മ തന്നെയാണ്. റിഷഭ് പന്തിനാണ് ഈ റോളില്‍ പ്രഥമ പരിഗണന. പക്ഷെ 70ലധികം ടി20കളില്‍ കളിച്ചിട്ടും റിഷഭിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിട്ടില്ല.

അതുകൊണ്ടു തന്നെ റിഷഭിനു പകരം സഞ്ജുവിനെ ഇന്ത്യക്കു ടി20യില്‍ സ്ഥിരം വിക്കറ്റ് കീപ്പറാക്കാവുന്നതാണ്. പുതിയ കോച്ച് ഗൗതം ഗംഭീറിനു ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളും കൂടിയാണ് സഞ്ജു. അതിനാല്‍ തന്നെ ടി20യില്‍ ഇനി അദ്ദേഹത്തിനു കൂടുതല്‍ അവസങ്ങളും ലഭിക്കാനിടയുണ്ട്. ഇവ മുതലാക്കി ടീമില്‍ സ്ഥാനമുറപ്പിക്കാനായാല്‍ സഞ്ജുവിനെ തേടി വൈസ് ക്യാപ്റ്റന്‍സിയും എത്തിയേക്കും.

Story first published: Wednesday, July 17, 2024, 10:18 [IST]
Other articles published on Jul 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+