Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്, ടി20 ലോകകപ്പ്- ഇന്ത്യയുടെ ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെ? ഇതാ 4 പേര്‍

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഈ വര്‍ഷം ഏറ്റവും പ്രധാനപ്പെട്ട രണ്ട് അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ ഏഷ്യാ കപ്പും ഐസിസിയുടെ ടി20 ലോകകപ്പുമാണ്. ഏഷ്യാ കപ്പിനു ശേഷമാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് അരങ്ങേറുന്നത്. ടി20 ലോകകപ്പിനുള്ള റിഹേഴ്‌സല്‍ കൂടുയായിരിക്കും ഇന്ത്യയെ സംബന്ധിച്ച് ഏഷ്യാ കപ്പ്. ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലിന്റെ 15ാം സീസണിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും രണ്ടു ടൂര്‍ണമെന്റുകള്‍ക്കുള്ള ഇന്ത്യന്‍ സംഘത്തെ സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുക.

1

ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പല താരങ്ങളും ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ഏഷ്യ കപ്പിലും ടി20 ലോകകപ്പിലും ആരൊക്കെയായിരിക്കും ഇന്ത്യന്‍ സംഘത്തിലെ ഓള്‍റൗണ്ടര്‍മാര്‍? ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന നാലു പേരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.

2

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും വസീം ജാഫര്‍ തന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ അദ്ദേഹം സെലക്ടര്‍മാരോടു ഒരു കണ്ടീഷന്‍ വച്ചിട്ടുണ്ട്. ടീമിനു വേണ്ടി സ്ഥിരമായി ബൗള്‍ ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ ഹാര്‍ദിക്കിനെ പരിഗണിക്കാവൂയെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്ലില്‍ നയിച്ചുകൊണ്ടിരിക്കുകയാണ് ഹാര്‍ദിക്. തുടക്കത്തിലെ കുറച്ചു മല്‍സരങ്ങില്‍ അദ്ദേഹം ബൗളിങില്‍ തന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയിരുന്നെങ്കിലും പരിക്കു കാരണം അവസാന കളികളിലൊന്നും ബൗള്‍ ചെയ്തിരുന്നില്ല. ഈ കാരണത്താല്‍ തന്നെയാണ് ബൗളിങുണ്ടെങ്കില്‍ മാത്രമേ ഓള്‍റൗഔണ്ടറായി ഹാര്‍ദിക്കിനെ ഇന്ത്യന്‍ ടീമിലെടുക്കാവുയെന്ന് ജാഫര്‍ പറഞ്ഞിരിക്കുന്നത്.

3

രവീന്ദ്ര ജഡേജയാണ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള താരമെന്നു വസീം ജാഫര്‍ പറയുന്നു. ജഡേജയുടെ ബാക്കപ്പായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയും വസീം ജാഫര്‍ തന്റെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഈ മൂന്നു പേരും ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനമല്ല നടത്തിക്കൊണ്ടിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 22.6 ശരാശരിയില്‍ 113 റണ്‍സാണ് ജഡേജ നേടിയത്. ബൗളിങിലാവട്ടെ അഞ്ചു വിക്കറ്റുകള്‍ മാത്രമ അദ്ദേഹത്തിനു ലഭിച്ചിട്ടുള്ളൂ.

4

ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായ അക്ഷറാവട്ടെ ഏഴിന്നിങ്‌സുകളില്‍ നിന്നും 48.33 ശരാശരിയില്‍ നേടിയത് 145 റണ്‍സാണ്. ബൗളിങില്‍ വെറും നാലു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
വാഷിങ്ടണ്‍ സുന്ദറിലേക്കു വന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ അദ്ദേഹത്തിനു പരിക്ക് ഇടയ്ക്കു വില്ലനായിരുന്നു. നാലിന്നിങ്‌സുകളിലാണ് വാഷിങ്ടണ്‍ ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും ആകെ നേടിയത് 40 റണ്‍സുമാണ്. അഞ്ചു മല്‍സരങ്ങളില്‍ ബൗള്‍ ചെയ്ത താരത്തിനു വീഴ്ത്താനായത് നാലു വിക്കറ്റുകളാണ്.

5

ശര്‍ദ്ദുല്‍ ടാക്കൂര്‍ ഒരുപക്ഷെ ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയില്‍ ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെടാനിടയുണ്ടെങ്കിലും ഉറപ്പില്ലെന്നു വസീം ജാഫര്‍ ചൂണ്ടിക്കാട്ടി. ശര്‍ദ്ദുല്‍ ടീമിലുണ്ടാവുമോയെന്ന കാര്യം നമുക്ക് പറയാന്‍ സാധിക്കില്ല. രാഹുല്‍ തെവാത്തിയയുടെ കാര്യമെടുത്താല്‍ അദ്ദേഹം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ബൗള്‍ ചെയ്യുന്നില്ല. അവനും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുണ്ടാവുമോയെന്ന് എനിക്കുറപ്പില്ല.

6

വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യക്കു പരിഗണിക്കാവുന്നതാണ്. ഓഫ് സ്പിന്നറെന്ന നിലയില്‍ മറ്റൊരു ദിശ നല്‍കുന്ന താരമാണ് അദ്ദേഹം. ശിവം ദുബെ, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ ഐപിഎല്ലില്‍ ബൗള്‍ ചെയ്യുന്നുമില്ല. ബൗള്‍ ചെയ്യുമ്പോഴാവട്ടെ അവരുടെ പ്രകടനം അത്ര നല്ലതുമല്ലെന്നും വസീം ജാഫര്‍ നിരീക്ഷിച്ചു.

7

പരിക്കു കാരണം ഈ സീസണിലെ ഐപിഎല്‍ നഷ്ടമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ചാഹറിന്റെ പേരും വസീം ജാഫര്‍ പരാമര്‍ശിച്ചു. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ചാഹറിനെ ഇന്ത്യക്കു രണ്ടു ടൂര്‍ണമെന്റുകളിലും കളിപ്പിക്കാനാവും. പൂര്‍ണ ഫിറ്റാണെങ്കില്‍ ചാഹറായിരിക്കും ടീമില്‍ തന്റെ നമ്പര്‍ വണ്‍ സീം ബൗളറെന്നു ജാഫര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫിറ്റ്‌നസ് വീണ്ടെടുത്ത് ചാഹറിനു മല്‍സരരംഗത്തേക്കു മടങ്ങിയെത്താന്‍ കുറച്ചു മാസങ്ങള്‍ കൂടി വേണ്ടിവരും.

Story first published: Tuesday, May 3, 2022, 20:58 [IST]
Other articles published on May 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+