Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രണ്ടു പേര്‍ പുറത്താവും! സിഡ്‌നിയില്‍ ഇന്ത്യന്‍ ടോപ്പ് ഫൈവിനെ ജാഫര്‍ പറയുന്നു

ഓസ്‌ട്രേലിയക്കെതിരേ ഈ മാസം ഏഴിനു സിഡ്‌നിയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുറപ്പാണ്. ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേരുകയും പുതിയ വൈസ് ക്യാപ്റ്റനായി മാറുകയും ചെയ്ത രോഹിത് ശര്‍മ മൂന്നാം ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായുമുണ്ടാവും. പരിക്കേറ്റ പേസര്‍ ഉമേഷ് യാദവിനു പകരം ടി നടരാജന്‍, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരിലൊരാള്‍ക്കും നറുക്കുവീഴാം.

രോഹിത്തിന്റെ വരവ് ഇന്ത്യന്‍ ബാറ്റിങിനെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ അഞ്ചു മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയായിരിക്കണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ട്വിറ്ററിലൂടെയാണ് കോഡ് രൂപത്തില്‍ അഞ്ചു ബാറ്റ്‌സ്മാന്‍മാരെ ജാഫര്‍ തിരഞ്ഞെടുത്തത്. ഡിക്കോഡ് എന്ന ഹാഷ് ടാഗോടെയായിരുന്നു ജാഫറുടെ ട്വീറ്റ്.

ജാഫറുടെ ട്വീറ്റ്

ജാഫറുടെ ട്വീറ്റ്

തടാകത്തിനു സമീപം ഇന്നു ഞാനൊരു നല്ല ഫില്‍റ്റര്‍ കോഫി കുടിച്ചു. വെള്ളത്തിനടിയില്‍ മല്‍സ്യങ്ങള്‍ക്കു എങ്ങനെ ശ്വസിക്കാനാവുമെന്നതു ആശ്ചര്യകരമാണ്. ബോറിവാലിയില്‍ ഇപ്പോള്‍ റെസ്‌റ്റോറന്റുള്ള ഡോംബിവാലിയില്‍ നിന്നുള്ള പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നതിനു മുമ്പ് ഞാന്‍ ചെഗുവേരയുടെ ഛായാചിത്രം മറികടന്നു നടന്നു. അതിരിക്കെ സിഡ്‌നി ടെസ്റ്റിനു വിജയാംശകളെന്നായിരുന്നു ജാഫര്‍ ട്വിറ്ററില്‍ കുറിച്ചത്.
ഒരു താരത്തിന്റെ പോലും പേര് ഇതില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ അഞ്ചു മുന്‍നിര ബാറ്റ്‌സ്മാന്‍മാരെക്കുറിച്ചും ജാഫര്‍ ഇതില്‍ സൂചിപ്പിക്കുന്നുണ്ടെന്നതാണ് രസകരം.

രാഹുല്‍, ഗില്‍

രാഹുല്‍, ഗില്‍

ഫില്‍റ്റര്‍ കോഫിയെന്നതു കൊണ്ടു ജാഫര്‍ ഉദ്ദേശിക്കുന്നത് കെഎല്‍ രാഹുലിനെയാണ്. 2019ല്‍ കോഫി വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ ഷോയിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്നു ശിക്ഷാനടപടി നേരിട്ടിട്ടുള്ള താരം കൂടിയാണ് രാഹുല്‍. ഇതു കാരണമാണ് ഫില്‍റ്റര്‍ കോഫിയെന്നു ജാഫര്‍ ട്വിറ്ററില്‍ സൂചിപ്പിച്ചത്.
രണ്ടാമത്തെ വരിയില്‍ വെള്ളത്തിനിടയിലുള്ള മല്‍സ്യത്തെക്കുറിച്ച് ജാഫര്‍ പറഞ്ഞിരിക്കുന്നത് ശുഭ്മാന്‍ ഗില്ലിനെക്കുറിച്ചാണ്. ജലത്തില്‍ വസിക്കുന്ന ജീവികളുടെ ശ്വസനേന്ദ്രിയമെന്നാണ് ഗില്ലെന്ന (gill) വാക്കിന്റെ അര്‍ഥം.

പുജാര, രഹാനെ, രോഹിത്

പുജാര, രഹാനെ, രോഹിത്

ചെഗുവേരയെക്കുറിച്ച് ജാഫര്‍ പറയുന്നത് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാരയെക്കുറിച്ചാണ്. അവസാനമായി പറഞ്ഞിരിക്കുന്ന രണ്ടു സ്ഥലപ്പേരുകളായ ഡോംബിവാലി, ബോറിവാലി എന്നിവ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ എന്നിവരെ സൂചിപ്പിക്കുന്നതുമാണ്. മഹാരാഷ്ട്രയില്‍ രഹാനെയുടെ ജന്‍മനാടാണ് ഡോംബിവാലിയെങ്കില്‍ രോഹിത് ജനിച്ചത് ബോറിവാലിയിലുമാണ്.
ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, ഹനുമാ വിഹാരി എന്നിവരെ ജാഫര്‍ ടീമില്‍ നിന്നൊഴിവാക്കി. മായങ്കിനു പകരം രോഹിത്തിനെയും വിഹാരിക്കു പകരം രാഹുലിനെയും അദ്ദേഹം ഉള്‍പ്പെടുത്തുകയായിരുന്നു.
അതേസമയം, രോഹിത് ഓപ്പണിങില്‍ തന്നെ കളിക്കുമോ അതോ മധ്യനിരയിലാവുമോ ഇറങ്ങുകയെന്ന കാര്യത്തില്‍ ഉറപ്പില്ല. 2019 മുതല്‍ ഓപ്പണറായാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.

Story first published: Monday, January 4, 2021, 20:02 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+