Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടെസ്റ്റ് പരമ്പര ആരു നേടും? ചാപ്പലിന്റെ പ്രവചനം, കാരണവും ചൂണ്ടിക്കാട്ടി

1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ആരാണ് ഫേവറിറ്റുകളെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. ആതിഥേയരായ ഇന്ത്യക്കു തന്നെയാണ് പരമ്പരയില്‍ മുന്‍തൂക്കമെന്നു വ്യക്തമാക്കിയ അദ്ദേഹം ഇതിനുള്ള കാരണങ്ങളും വിശദീകരിച്ചു.

ഫെബ്രുവരി അഞ്ചിനാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ ദൗത്യത്തിനു തുടക്കമാവുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ രണ്ടു ടെസ്റ്റുകള്‍. ശേഷിച്ച രണ്ടെണ്ണം അഹമ്മഗദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലുമാണ്.

കോലിയുടെ സാന്നിധ്യം

കോലിയുടെ സാന്നിധ്യം

എല്ലാ പ്രതിസന്ധികളും മറികടന്നാണ് ഓസ്‌ട്രേലിയക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയതെന്നു ചാപ്പല്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരായ പരമ്പരയിലെ ഫേവറിറ്റുകള്‍ ഇന്ത്യയാണ്. വിരാട് കോലിയെക്കൂടി നിങ്ങള്‍ ബാറ്റിങ് ലൈനപ്പിലേക്കു ചേര്‍ക്കുന്നതോടെ അതു ടീം ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിക്കുന്നതിനു തുല്യമാണെന്നു ചാപ്പല്‍ തന്റെ കോളത്തില്‍ കുറിച്ചു.
കോലിക്കൊപ്പം ആര്‍ അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ തുടങ്ങിയവര്‍ കൂടി ചേരുന്നതോടെ പരാജയപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള ടീമായി ഇന്ത്യ മാറുമെന്നും അദ്ദേഹം വിശദമാക്കി.

ഇന്ത്യന്‍ മുന്‍നിര

ഇന്ത്യന്‍ മുന്‍നിര

ഇന്ത്യയുടെ ശക്തമായ മുന്‍നിര ബാറ്റിങ് ലൈനപ്പാണ് ഇംഗ്ലണ്ടിനു മേല്‍ അവര്‍ക്കു മേല്‍ക്കൈ നേടിക്കൊടുക്കുന്നതെന്നു ചാപ്പല്‍ വ്യക്തമാക്കി. ഇന്ത്യക്കു ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ പ്രധാനപ്പെട്ട താരമാണ് ഇംഗ്ലണ്ടിനു ബെന്‍ സ്റ്റോക്‌സ്. ഹാര്‍ദിക്കിനേക്കാള്‍ ഒരുപടി മുന്നിലുമാണ് സ്റ്റോക്‌സ്. ജോഫ്ര ആര്‍ച്ചറുടെ സാന്നിധ്യം നേരത്തേ തന്നെ ശക്തമായ ഇംഗ്ലീഷ് പേസാക്രമത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
എന്നാല്‍ മുന്‍നിര ബാറ്റിങ് ലൈനപ്പാണ് ഇംഗ്ലണ്ടിന്റെ പോരായ്മ. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റിങ് അത്ര മികച്ചതല്ലെന്നും ചാപ്പല്‍ പറഞ്ഞു. ഇന്ത്യയുടെ ടോപ്പ് ത്രീയില്‍ രോഹിത് ശര്‍മയോടൊപ്പം പ്രതിഭാശാലിയായ ശുഭ്മാന്‍ ഗില്ലും മൂന്നാം നമ്പറില്‍ കരുത്തരായ ചേതേശ്വര്‍ പുജാരയുമുണ്ടെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

റൂട്ടിനു മേല്‍ സമ്മര്‍ദ്ദമുണ്ടാവും

റൂട്ടിനു മേല്‍ സമ്മര്‍ദ്ദമുണ്ടാവും

ഇംഗ്ലീഷ് ഓപ്പണര്‍മാരായ ഡോം സിബ്ലിയും റോറി ബേണ്‍സും പരാജയമായി മാറിയാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനു മേല്‍ ഒരുപാട് സമ്മര്‍ദ്ദമുണ്ടാവുമെന്നു ചാപ്പല്‍ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന തലത്തതില്‍ വിജയിക്കാനാവശ്യമായ ചടുലതയും ദൃഢനിശ്ചയവുമുള്ള താരമാണ് സിബ്ലി. പക്ഷെ മികച്ച അന്താരാഷ്ട്ര ബൗളര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന്റെ ടെക്‌നിക്കിനെക്കുറിച്ച് ചോദ്യങ്ങളുയരുന്നുണ്ട്.
ബേണ്‍സും സിബ്ലിയുടെ ഗണത്തില്‍പ്പെടുത്താവുന്ന താരമാണ്. ഈ രണ്ടുപേരും നിറംമങ്ങിയാല്‍ ഇംഗ്ലണ്ട് കുഴപ്പത്തിലാവും. അപ്പോള്‍ റൂട്ടിന് വലിയ സ്‌കോറുകള്‍ നേടി ടീമിനെ രക്ഷിക്കേണ്ടി വരുമെന്നും ചാപ്പല്‍ വിശദമാക്കി.

ബൗളിങ് ഒരുപോലെ മികച്ചത്

ബൗളിങ് ഒരുപോലെ മികച്ചത്

ഇന്ത്യയുടെയും ഇംഗ്ലണ്ടിനെയും ബൗളിങ് ആക്രമണം ഒരുപോലെ മികച്ചതാണ്. ആര്‍ച്ചറുടെ സാന്നിധ്യവും ജിമ്മി ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരുടെ കഴിവും അനുഭവസമ്പത്തും ചേരുന്നതോടെ ഇംഗ്ലണ്ടിനു പേസ് ബൗളിങില്‍ മുന്‍തൂക്കം ലഭിക്കും. പേസ് ബൗളിങില്‍ ഇന്ത്യ ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഇന്ത്യ നേടിയ കഴിഞ്ഞ രണ്ടു പരമ്പര വിജയങ്ങള്‍ ഇതു അടിവരയിടുന്നു.
മികച്ച പേസ് ബൗളിങ് നിര മാത്രമല്ല പേസ് ബൗളിങില്‍ തങ്ങളുടെ ആഴം ഓസീസിനെതിരേ ഇന്ത്യ ലോകത്തിനു കാണിച്ചു തരികയും ചെയ്തതായി ചാപ്പല്‍ പറഞ്ഞു.

Story first published: Sunday, January 31, 2021, 14:16 [IST]
Other articles published on Jan 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+