Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ട് ആര്? പ്രവചിച്ച് ഗ്രേയം സ്വാന്‍

ഇന്ത്യക്കെതിരേ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ട് ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രേയം സ്വാന്‍. സ്പിന്നര്‍ ജാക്ക് ലീച്ചായിരിക്കും ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടാവുകയെന്നും ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ടതും അദ്ദേഹത്തെയാണെന്ന് സ്വാന്‍ അഭിപ്രായപ്പെട്ടു.

1

ആദ്യ ദിനം മുതല്‍ ബോള്‍ നന്നായി സ്പിന്‍ ചെയ്യുമെന്നു ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. കാരണം ഇന്ത്യയിലേതു ഫ്‌ളാറ്റ് പിച്ചുകളാണെന്നും നാസര്‍ ഹുസൈനുമായുള്ള സംവാദത്തില്‍ സ്വാന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കെതിരേ വളരെ നന്നായി ബൗള്‍ ചെയ്താല്‍ അവര്‍ നിങ്ങളെ ആദരവോടെയായിരിക്കും നേരിടുക. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ മറ്റൊരു വീരേന്ദര്‍ സെവാഗില്ല. സ്പിന്നിനെതിരേ കളിക്കുമ്പോള്‍ വിരാട് കോലി മോശം ബോളുകള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് ചെയ്യാറുള്ളതെന്നും സ്വാന്‍ വിലയിരുത്തി. ഇന്ത്യന്‍ ടീം വളരെയേറെ ക്ഷമയോടെ ബാറ്റ് ചെയ്യുന്നവരാണ്. നിങ്ങളും ക്ഷമ കാണിച്ച് ദിവസം മുഴുവന്‍ ബൗള്‍ ചെയ്താല്‍ ഉറപ്പായിട്ടും വിക്കറ്റും ലഭിക്കും. ഇന്ത്യക്കെതിരേ നിങ്ങള്‍ക്കു കഠിനാധ്വാനം തന്നെ നടത്തേണ്ടി വരുമെന്നും സ്വാന്‍ വ്യക്തമാക്കി.

2

ജാക്ക് ലീച്ചായാരിക്കും ഇംഗ്ലീഷ് സ്പിന്നര്‍മാരില്‍ ഇന്ത്യക്കെതിരേ ഏറ്റവും മികച്ച പ്രകടനം നടത്തുകയെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ പരമാവധി സ്‌ട്രെയ്റ്റായി തന്നെ ബൗള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്ത് മിഡില്‍ സ്റ്റംപില്‍ തന്നെ തന്നെ കൊള്ളുന്നതായിരിക്കണം ബോളുകള്‍. ലീച്ചിന് അതിനു കഴിയുകയും ഒരു ദിവസം 40 ഓവര്‍ വരെ ബൗള്‍ ചെയ്ത് ഇന്ത്യയെ വരിഞ്ഞു കെട്ടുകയും ചെയ്യാനായാല്‍ മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരെ റൊട്ടേറ്റ് ചെയ്യാന്‍ കഴിയുമെന്നും സ്വാന്‍ വിശദമാക്കി. ഇന്ത്യന്‍ ടീം കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് തനിക്കു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാലു ടെസ്റ്റുകളാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലത്തെിയാല്‍ ആ ദ്യം കളിക്കുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയായ ഈ പരമ്പര ഇന്ത്യയെ സംബന്ധിച്ച് അവസാനത്തേതുമാണ്. നിലവില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് ഒന്നാസ്ഥാനത്ത്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഫെബ്രുവരി അഞ്ചിനാണ് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്.

Story first published: Sunday, January 24, 2021, 16:06 [IST]
Other articles published on Jan 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+