Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എല്ലാവരും ഉറ്റുനോക്കുന്ന വമ്പന്‍ തീരുമാനങ്ങള്‍- ഡിസി, സിഎസ്‌കെ, ആര്‍ആര്‍ തലപുകയ്ക്കും!

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഏപ്രില്‍ ഒമ്പതിന് ആരംഭിക്കാനിരിക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രോഹിത് ശര്‍മ നയിക്കുന്ന നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. പുതിയ സീസണിനു മുന്നോടിയായി ഫ്രാഞ്ചൈസികളെല്ലാം പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.

വരാനിരിക്കുന്ന ദിവസങ്ങളില്‍ ചില ഫ്രാഞ്ചൈസികള്‍ക്കു സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. സീസണില്‍ അവരുടെ വിധി നിര്‍ണയിക്കുന്ന പ്രധാനം കൂടിയാണ് ഇവ. എല്ലാവരും ഉറ്റുനോക്കുന്ന ഈ തീരുമാനങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഡിസിയെ ആരു നയിക്കും?

ഡിസിയെ ആരു നയിക്കും?

ഏറ്റവും നിര്‍ണായകമായ തീരുമാനമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ സംബന്ധിച്ച് എടുക്കാനുള്ളത്. പുതിയ സീസണില്‍ ടീമിനെ ആരു നയിക്കുമെന്ന് അവര്‍ക്കു ഉടന്‍ തീരുമാനിക്കേണ്ടതുണ്ട്. സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു തോളിനേറ്റ പരിക്കു കാരണം ഈ സീസണില്‍ കളിക്കാന്‍ കഴിയില്ല.
ഇതോടെയാണ് ഡിസിക്കു പുതിയ നായകനെ ആവശ്യമായി വന്നത്. വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ആര്‍ അശ്വിന്‍, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരും പരിഗണനയിലുണ്ട്. പന്ത്, ധവാന്‍ എന്നിവരൊഴികെ മറ്റെല്ലാവരും ക്യാപ്റ്റന്‍സിയില്‍ അനുഭവസമ്പത്തുള്ളവരാണ്.

സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റന്‍?

സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റന്‍?

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നായകന്‍ എംഎസ് ധോണിയുടെ അസിസ്റ്റന്റ് ആരാവും? സിഎസ്‌കെയെ സംബന്ധിച്ച് ഈ തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഭാവി ക്യാപ്റ്റനാവാന്‍ ശേഷിയുള്ള ഒരു താരത്തെയാണ് സിഎസ്‌കെയ്ക്കു ആവശ്യം. കാരണം 39 കാരനായ ധോണിയുടെ ഒരുപക്ഷെ അവസാനത്തെ ഐപിഎല്‍ സീസണ്‍ കൂടിയാവും വരാനിരിക്കുന്നത്. ധോണി പടിയിറങ്ങിയാല്‍ പകരം ആര് നയിക്കുമെന്നത് സിഎസ്‌കെയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.
2018 മുതല്‍ സുരേഷ് റെയ്‌നയായിരുന്നു സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റന്‍. എന്നാല്‍ കഴിഞ്ഞ സീസണില്‍ കളിക്കാതെ ടീമില്‍ നിന്നും പിന്‍മാറിയതോടെ റെയ്‌നയ്ക്കു ഈ സ്ഥാനം നഷ്ടമായി. റെയ്‌നയുടെ ഈ നീക്കം സിഎസ്‌കെ ടീം മാനേജ്‌മെന്റിനെയും ചൊടിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ റെയ്‌നയെ വീണ്ടും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു സിഎസ്‌കെ കൊണ്ടു വരുമോയെന്നത് സംശയമാണ്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാണ് ഇപ്പോള്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അനുഭവസമ്പത്തും ഫോമുമെല്ലാം ജഡേജയ്ക്കു മുതല്‍ക്കൂട്ടാണ്.

ആര്‍ച്ചര്‍ക്കു പകരം ആരെത്തും?

ആര്‍ച്ചര്‍ക്കു പകരം ആരെത്തും?

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ബൗളിങ് കുന്തമുനയായ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പരിക്കു കാരണം വരാനിരിക്കുന്ന സീസണില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. രാജസ്ഥാനെ സംബന്ധിച്ച് കനത്ത ആഘാതം തന്നെയാണിത്. ആര്‍ച്ചറുടെ അഭാവം നികത്താന്‍ ശേഷിയുള്ള ഒരു പേസറെ കണ്ടെത്തുകയെന്നത് രാജസ്ഥാനെ സംബന്ധിച്ച് വളരെ കടുപ്പമാണ്.
കൈമുട്ടിനേറ്റ പരിക്കു കാരണം ശസ്ത്രക്രിയക്കു വിധേയനാവുന്നിനാലാണ് ആര്‍ച്ചര്‍ക്കു ഐപിഎല്ലില്‍ നിന്നും പിന്‍മാറേണ്ടി വന്നത്. 2018ല്‍ അരങ്ങേറിയ ആര്‍ച്ചര്‍ മൂന്നു സീസണുകളായി രാജസ്ഥാനു വേണ്ടി 35 മല്‍സരങ്ങളില്‍ നിന്നായി കൊയ്തത് 46 വിക്കറ്റുകളാണ്.

Story first published: Sunday, March 28, 2021, 19:32 [IST]
Other articles published on Mar 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+