2021ലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലാര്? ഓരോ ഫോര്‍മാറ്റും പരിശോധിക്കാം, ഇന്ത്യ മെച്ചപ്പെടണം
കോവിഡ് കളം നിറഞ്ഞാടിയ 2020ന് ശേഷം ക്രിക്കറ്റ് ലോകം തിരിച്ചുവരവ് നടത്തിയ വര്‍ഷമാണ് 2021. പ്രധാനപ്പെട്ട പല ടൂര്‍ണമെന്റുകളും ഈ വര്‍ഷം നടത്താനായി. യുഎഇയില്‍ ഐപിഎല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇതേ വേദിയില്‍ വിജയകരമായി ടി20 ലോകകപ്പും നടത്തി. നിരവധി വിദേശ പര്യടനങ്ങളും ടൂര്‍ണമെന്റുകളും ഈ വര്‍ഷം സംഘടിപ്പിക്കാന്‍ സാധിച്ചു. 2021 വിടപറയുമ്പോള്‍ ഈ വര്‍ഷത്തെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്ന താരങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ടെസ്റ്റില്‍ അശ്വിന്‍ കേമന്‍
ടെസ്റ്റില്‍ ഈ വര്‍ഷം കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളില്‍ ഇന്ത്യയുടെ ആര്‍ അശ്വിനാണ് തലപ്പത്ത്. 9 ടെസ്റ്റുകളില്‍ നിന്ന് 54 വിക്കറ്റുകളാണ് അശ്വിന്‍ ഈ വര്‍ഷം നേടിയത്. 61 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അശ്വിനായി. രണ്ടാം സ്ഥാനത്തെത്തിയത് പാകിസ്താന്‍ യുവ പേസര്‍ ഷഹീന്‍ അഫ്രീദിയാണ്. 9 മത്സരത്തില്‍ നിന്ന് 47 വിക്കറ്റാണ് അശ്വിന്‍ നേടിയത്.
51 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും ഒരു തവണ 10 വിക്കറ്റ് പ്രകടനം നടത്താനും ഷഹീനായി. പാകിസ്താന്റെ ഹസന്‍ അലിയാണ് മൂന്നാം സ്ഥാനത്ത്. എട്ട് മത്സരത്തില്‍ നിന്ന് 41 വിക്കറ്റാണ് അദ്ദേഹം നേടിയത്. 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ഹസന്‍ അലി വീഴ്ത്തിയത്. അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടവും നടത്തി.
ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ 12 മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് 39 വിക്കറ്റാണ്. 40 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. രണ്ട് തവണയാണ് അദ്ദേഹം അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. 8 മത്സരത്തില്‍ നിന്ന് 37 വിക്കറ്റ് നേടിയ ഒല്ലി റോബിന്‍സനാണ് അഞ്ചാം സ്ഥാനത്ത്. 65 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഏകദിനത്തില്‍ കൂടുതല്‍ വിക്കറ്റ് ചമീരക്ക്
ഏകദിന വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയത് ശ്രീലങ്കയുടെ ദുഷ്മന്ത ചമീരയാണ്. 14 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് അദ്ദേഹം നേടിയത്. 16 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ഒരു തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായത്. രണ്ടാം സ്ഥാനത്ത് അയര്‍ലന്‍ഡിന്റെ സിമി സിങ്ങാണ്. 13 മത്സത്തില്‍ നിന്ന് 19 വിക്കറ്റാണ് അദ്ദേഹം നേടിയത്. 10 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
നേപ്പാളി സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയാണ് മൂന്നാം സ്ഥാനത്ത്. ആറ് മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് താരം നേടിയത്. 11 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ലാമിച്ചാനെയുടെ മികച്ച പ്രകടനം. ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍ 10 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റാണ് നേടിയത്. 16 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 9 മത്സരത്തില്‍ നിന്ന് 17 വിക്കറ്റുവീഴ്ത്തിയ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് അഞ്ചാം സ്ഥാനത്ത്.

ടി20 വിക്കറ്റ് വേട്ടക്കാരില്‍ ഹസരങ്ക തലപ്പത്ത്
ശ്രീലങ്കന്‍ സ്പിന്നര്‍ വനിഡു ഹസരങ്കയാണ് ടി20 വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്. 20 മത്സരത്തില്‍ നിന്ന് 36 വിക്കറ്റാണ് ഹസരങ്ക വീഴ്ത്തിയത്. 5.44 എന്ന മികച്ച ഇക്കോണമിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 9 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി 22 മത്സരങ്ങളില്‍ നിന്ന് 36 വിക്കറ്റ് നേടി. 5.72 ആണ് ഇക്കോണമി. 25 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഉഗാണ്ടയുടെ ദിനേഷ് നക്രാണിയാണ് മൂന്നാം സ്ഥാനത്ത്. 22 മത്സരത്തില്‍ നിന്ന് 35 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഏഴ് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications