ധോണിയ്ക്കിട്ട് പണിത് നമ്മുടെ ശ്രീശാന്ത്, മറ്റുള്ളവര്‍ അഭിനന്ദിച്ചു
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള മഹേന്ദ്ര സിങ് ധോണിയുടെ തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ ധോണിയോട് അത്ര താത്പര്യമില്ലാത്ത മുന്‍ ഇന്ത്യന്‍ താരവും മലയാളിയും ആയ ശ്രീശാന്ത് കൃത്യ സമയത്ത് തന്നെ പണി കൊടുത്തു.
ഒരു പരമ്പര നടന്നുകൊണ്ടിരിക്കെ വിരമിക്കല്‍ പ്രഖ്യാപിച്ചത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് ശ്രീശാന്ത് പറഞ്ഞത്. എന്നാല്‍ ധോണി വിരമിച്ചത് നന്നായി എന്ന അഭിപ്രായക്കാരനാണ് ശ്രീശാന്ത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിക്കും അത് തന്നെയാണ് നല്ലതെന്നും ശ്രീശാന്ത് പറഞ്ഞു. ധോണിക്ക് പകരം നല്ല പയ്യന്‍മാര്‍ വരട്ടെയെന്നും ശ്രീശാന്ത് പറഞ്ഞ് നിര്‍ത്തി.
എന്നാല്‍ സച്ചിന്‍ അടക്കമുള്ള താരങ്ങള്‍ ധോണിയെ അഭിനന്ദിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. ധോണിയുടെ വിമരിക്കലിനോട് പ്രമുഖര്‍ പ്രതികരിച്ചതെങ്ങനെയെന്ന് നോക്കാം...
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ടെസ്റ്റ് ക്രിക്കറ്റിലെ ധോണിയുടെ പ്രകടനം മികച്ചതായിരുന്നു എന്നാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്. ഒപ്പം കളിച്ചിരുന്നത് നന്നായി ആസ്വദിച്ചിരുന്നു.
അനില്‍ കുംബ്ലെ
കുംബ്ലെയും ധോണിയുടെ ടെസ്റ്റ് കരിയറിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ട്വീറ്റ് ചെയ്തത്.
മുഹമ്മദ് കെയ്ഫ്
ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമായിരുന്നുവെന്ന് കെയ്ഫ്. സ്ഥാനം ഒഴിഞ്ഞത് നല്ല സമയത്താണെന്നും കെയ്ഫിന്റെ ട്വീറ്റ്.
സഞ്ജയ് മഞ്ജരേക്കര്‍
ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ദു:ഖമുണ്ടാക്കിയെന്നാണ് പഴയ ടെസ്റ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തത്.
ഉമേഷ് യാദവ്
വി വില്‍ മിസ് യു ഇന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂള്‍ എന്നായിരുന്നു ഉമേഷ് യാദവിന്റെ ട്വീറ്റ്.
പ്രഗ്യാന്‍ ഓഝ
ധോണിയുടെ ടെസ്റ്റ് കരിയറിന് അഭിവാദ്യം അര്‍പ്പിക്കുകയാണ് പ്രഗ്യാന്‍ ഓഝ ചെയ്തത്.
സുരേഷ് റെയ്‌ന
നയിക്കുമ്പോഴും നിങ്ങള്‍ ധീരനായിരുന്നു, യാത്രപറയുമ്പോഴും നിങ്ങള്‍ ധീരനായിത്തന്നെ ഇരിക്കുന്നു- സുരേഷ് റെയ്‌നയുടെ ട്വീറ്റ് ഇങ്ങനെ.

ശ്രീശാന്ത് പിന്നേയും
ശ്രീശാന്ത് ധോണിയെ അടിമുടി വിമര്‍ശിക്കാനാണ് ഈ അവസരം ഉപയോഗിച്ചത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ധോണിയുടെ വിരമിക്കല്‍ വഴി അവസരം ലഭിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.

വിദേശത്ത് മോശം
ധോണിയുടെ കീഴില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിദേശത്ത് വളരെ മോശമാണെന്നാണ് ശ്രീശാന്തിന്റെ അഭിപ്രായം.

ദേഷ്യമുണ്ടോ
ധോണിയേക്കാള്‍ തനിക്ക് പിന്തുണ തന്നിട്ടുള്ളത് സച്ചിനും ഗാംഗുലിയും ആണെന്ന് ശ്രീശാന്ത് പറഞ്ഞു. പണ്ട് ഡര്‍ബന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ തന്നെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ധോണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്- ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും
എന്തായാലും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള തന്റെ ശ്രമം തുടരുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications