വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തില്‍ തുടര്‍ച്ചയായി കൂടുതല്‍ മത്സരം കളിച്ച മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെ?

മുംബൈ: ക്രിക്കറ്റില്‍ പരിക്കേല്‍ക്കാതെ കൂടുതല്‍ മത്സരം കളിക്കുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഏകദേശം ആറ് മണിക്കൂറോളം ഒരു താരം ശരാശരി കളത്തില്‍ ചിലവിടേണ്ടി വരുന്നുണ്ട്. ഇത്രയും സമയം കളത്തില്‍ നില്‍ക്കാന്‍ തന്നെ വലിയ ശാരീരിക ക്ഷമത ആവിശ്യമുണ്ട്. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലിയാണ് കായിക ക്ഷമതയുടെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞിടെ തുടര്‍ച്ചയായ മത്സരങ്ങള്‍ മടുപ്പിക്കുന്നതായി അദ്ദേഹം തന്നെ പറയുകയുണ്ടായി. ഇത്തരത്തില്‍ മാനസികമായും ശാരീരികമായും വളരെയേറെ കരുത്തുവേണ്ട ക്രിക്കറ്റില്‍ തുടര്‍ച്ചയായി കൂടുതല്‍ ഏകദിന മത്സരം കളിച്ച മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യയ്ക്കുവേണ്ടി തുടര്‍ച്ചയായി കൂടുതല്‍ ഏകദിന മത്സരം കളിച്ച താരം. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഴുവന്‍ ഭാരവും തോളിലേറ്റിയിരുന്ന സച്ചിന് ടീമിനുവേണ്ടി വിശ്രമം ഇല്ലാതെ കളിക്കേണ്ടി വന്നു. 1990 ഏപ്രില്‍ 25 മുതല്‍ എട്ട് വര്‍ക്കാലം ഇടവേളയില്ലാതെ 185 മത്സരങ്ങളിലാണ് സച്ചിന്‍ കളിച്ചത്.

40.61 ശരാശരിയില്‍ 6620 റണ്‍സും സച്ചിന്‍ ഈ കാലയളവില്‍ അടിച്ചെടുത്തു.ഇതില്‍ 15 സെഞ്ച്വറിയും 62 വിക്കറ്റും ഉള്‍പ്പെടും. കൂടാതെ 65 ക്യാച്ചും സച്ചിന്‍ ഈ സമയത്ത് എടുത്തു. 1996ല്‍ 32 മത്സരത്തില്‍ നിന്ന് 1611 റണ്‍സടിച്ച സച്ചിന്‍ ആറ് സെഞ്ച്വറിയും നേടി. കരിയറില്‍ 463 ഏകദിനം കളിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 49 സെഞ്ച്വറി ഉള്‍പ്പെടെ 18,426 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഇന്ത്യക്കുവേണ്ടി തുടര്‍ച്ചയായി കൂടുതല്‍ ഏകദിനം കളിച്ച രണ്ടാമത്തെ താരം. 126 മത്സരങ്ങളാണ് 1991 ഡിസംബര്‍ 6 മുതല്‍ 1997 മെയ് 3 വരെയുള്ള കാലയളവില്‍ അദ്ദേഹം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത്. 38.12 ശരാശരിയില്‍ 3774 റണ്‍സും ഈ കാലയളവില്‍ സച്ചിന്‍ അടിച്ചെടുത്തു. ഒരു സെഞ്ച്വറിപോലും ഈ സമയത്ത് നേടാന്‍ സാധിച്ചില്ലെങ്കിലും 27 അര്‍ധ ശതകം അസ്ഹറുദ്ദീന്‍ സ്വന്തമാക്കി.

1993 അദ്ദേഹത്തിന്റെ കരിയറിലെ സുവര്‍ണ്ണ വര്‍ഷമായിരുന്നു.59.15 ശരാശരിയില്‍ 769 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ശ്രീലങ്കയ്ക്കും ഇംഗ്ലണ്ടിനുമെതിരേ 50ന് മുകളില്‍ ശരാശരിയിലായിരുന്നു മിക്കപ്പോഴും അസ്ഹറുദ്ദീന്റെ പ്രകടനം. ഇന്ത്യയുടെ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കേണ്ട താരമായിരുന്നെങ്കിലും ഒത്തുകളി വിവാദത്തില്‍ അകപ്പെട്ട് അദ്ദേഹത്തിന്റെ കരിയര്‍ അവസാനിക്കുകയായിരുന്നു.

ഗാംഗുലിയെ വൈസ് ക്യാപ്റ്റനാക്കുമ്പോള്‍ എതിര്‍പ്പ് നേരിട്ടു! കോച്ചും കുറ്റപ്പെടുത്തി- വെളിപ്പെടുത്തല്‍

വിരാട് കോലി

വിരാട് കോലി

102 ഏകദിന മത്സരങ്ങളാണ് ഇന്ത്യന്‍ നായകന്‍ തുടര്‍ച്ചയായി കളിച്ചത്. 2010 20 ആഗസ്റ്റ് മുതല്‍ 2014 മാര്‍ച്ച് 5വരെയുള്ള കാലയളവിലായിരുന്നു ഇത്. 54.84 ശരാശരിയില്‍ 4552 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ 17 സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഓസ്‌ട്രേലിയക്കെതിരേ 63.11 ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 11 ഇന്നിങ്‌സില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ ശതകവും കോലി ഈ സമയത്ത് നേടി. ശ്രീലങ്കയ്‌ക്കെതിരേ 17 ഇന്നിങ്‌സില്‍ നിന്ന് 64.85 ശരാശരിയിലായിരുന്നു കോലിയുടെ പ്രകടനം. നാല് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും കോലി നേടി. നിലവില്‍ സച്ചിന്റെ റെക്കോഡുകള്‍ ഭേദിക്കുമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്ന ഏക താരമാണ് കോലി.

Story first published: Thursday, July 23, 2020, 15:04 [IST]
Other articles published on Jul 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X