ഗാംഗുലിയെ വൈസ് ക്യാപ്റ്റനാക്കുമ്പോള്‍ എതിര്‍പ്പ് നേരിട്ടു! കോച്ചും കുറ്റപ്പെടുത്തി- വെളിപ്പെടുത്തല്‍
സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്കു വന്നിരുന്നില്ലെങ്കില്‍ എന്താവുമായിരുന്നു ടീമിന്റെ ഭാവി? ഇതേക്കുറിച്ച് ചിന്തിക്കുകയെന്നതു പോലും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ദാദയുടെ വരവാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ അടിമുടി ഉടച്ചു വാര്‍ത്തത്. അതുകൊണ്ട് തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം പരാമര്‍ശിക്കുമ്പോള്‍ ഗാംഗുലിക്കു മുമ്പും ശേഷവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2000ത്തിന്റെ തുടക്കത്തില്‍ അന്നത്തെ ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജിവച്ചതോടെയാണ് വൈസ് ക്യാപ്റ്റനായിരുന്ന ഗാംഗുലി നായകസ്ഥാനമേറ്റെടുക്കുന്നത്. ഒത്തുകളി വിവാദത്തിലകപ്പെട്ട് ഇന്ത്യ പതറി നില്‍ക്കുന്ന സമയത്തായിരുന്നു ഇത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും ടീമിനെ കൈപിടിച്ചുയര്‍ത്തിയത് ദാദയാണ്. എന്നാല്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പോലും ഗാംഗുലിയെ കൊണ്ടു വരുന്നതില്‍ പലരില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നുവെന്നതാണാ യാഥാര്‍ഥ്യം. മുന്‍ സെലക്ഷന്‍ പാനല്‍ കമ്മിറ്റിയംഗവും ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ മേധാവിയുമായ അശോക് മല്‍ഹോത്രയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

വെല്ലുവിളി നേരിട്ടു
ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി അന്നു ഗാംഗുലിയെ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ വെല്ലുവിളി നേരിടേണ്ടി വന്നതായി മല്‍ഹോത്ര ഓര്‍മിച്ചെടുത്തു. കല്‍ക്കട്ടയില്‍ നടന്ന യോഗത്തില്‍ വച്ചായിരുന്നു ഗാംഗുലിയെ വൈസ് ക്യാപ്റ്റനാക്കിയത്. അന്നത്തെ കോച്ചിന് ഇതിനോടു വലിയ താല്‍പ്പര്യമില്ലായിരുന്നു.
ഒരുപാട് കൊക്കോക്കോള കുടിക്കുന്നയാളാണ് ഗാംഗുലി. സിംഗിള്‍ മാത്രമേ എടുക്കു, ഡബിള്‍ എടുക്കാറില്ല എന്നിങ്ങനെ പല കുറ്റങ്ങളും കോച്ച് ഗാംഗുലിയെക്കുറിച്ച് പറഞ്ഞു. എന്നാല്‍ ഒരു തംപ്‌സ് അപ്പോ, കോളയോ കുടിച്ചതിന്റെ പേരില്‍ വൈസ് ക്യാപ്റ്റന്റെ റോൡ നിന്നും അദ്ദേഹത്തിനെ അയോഗ്യനാക്കാന്‍ കഴിയില്ലെന്നു താന്‍ മറുപടി നല്‍കുകയായിരുന്നുവെന്ന് മല്‍ഹോത്ര വ്യക്തമാക്കി.

വോട്ടിങ് നടത്തി
ഗാംഗുലിയെ വൈസ് ക്യാപ്റ്റനാക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ നടന്നു. ഒരു വിഭാഗം അനുകൂലിച്ചപ്പോള്‍ കോച്ചടക്കം മറ്റൊരു വിഭാഗം എതിര്‍ത്തു. ഒടുവില്‍ വോട്ടിങ് നടത്തിയപ്പോള്‍ 3-2ന് ഗാംഗുലിക്കു അനൂകുലമായി വന്നു.
അപ്പോഴാണ് അന്നത്തെ ബിസിസിഐ പ്രസിഡന്റ് സെലക്ഷന്‍ കമ്മിറ്റി യോഗത്തിലേക്കു വരുന്നത്. അദ്ദേഹത്തിന്റെ പേര് ഞാന്‍ പറയുന്നില്ല. ബിസിസിഐയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഇങ്ങനെ എത്തിയത്. ഇതേക്കുറിച്ച് നമുക്ക് ഒന്നുകൂടി ആലോചിക്കാമെന്ന് പ്രസിഡന്റും ഒപ്പമുണ്ടായിപുന്ന ചെയര്‍മാനും തങ്ങളോടു പറഞ്ഞിരുന്നതായും മല്‍ഹോത്ര വെളിപ്പെടുത്തി.

ഞങ്ങള്‍ ഉറച്ചു നിന്നു
താനുള്‍പ്പെടെ കമ്മിറ്റിയിലെ രണ്ടു പേര്‍ ഗാംഗുലി തന്നെ വൈസ് ക്യാപ്റ്റനായി വരണമെന്ന അഭിപ്രായത്തില്‍ ഉറച്ചു നിന്നു. എന്നാല്‍ പ്രസിഡന്റ് പറഞ്ഞതു കൊണ്ട് താന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നായിരുന്നു ഒരു സെലക്ടറുടെ പ്രതികരണം. അതുകൊണ്ട് അപ്പോള്‍ ഞങ്ങള്‍ക്കു ഗാംഗുലിയെ വൈസ് ക്യാപ്റ്റനാക്കാന്‍ സാധിച്ചില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് ഈ ചുമതലയേല്‍പ്പിക്കാന്‍ കഴിഞ്ഞു.
ഇപ്പോള്‍ ഗാംഗുലി ഇതിഹാസ ക്യാപ്റ്റനായി മാറിക്കഴിഞ്ഞെന്ന് എനിക്കറിയാം. എന്നാല്‍ അദ്ദേഹത്തെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാക്കുന്നതിന് ഒരുപാട് ശ്രമം വേണ്ടി വന്നിരുന്നതായും മല്‍ഹോത്ര വിശദമാക്കി.

ആരും കരുതിയില്ല
ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് എത്തുമെന്ന് അന്നു ഞങ്ങള്‍ക്കൊന്നും അറിയില്ലായിരുന്നു. കാരണം സച്ചിനായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. എന്നാല്‍ സച്ചിന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ഗാംഗുലി തന്നെ നായകനാക്കണമെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തേണ്ടി വന്നു. കാരണം അനില്‍ കുംബ്ലെ, അജയ് ജഡേജ എന്നിവരും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്നുവെന്നും മല്‍ഹോത്ര പറഞ്ഞു.
ഗംഗുലി ക്യാപ്റ്റനായ ശേഷം മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. 16 മല്‍സരങ്ങളില്‍ ഓസ്ട്രലിയയുടെ അപരാജിത കുതിപ്പ് ഇന്ത്യ 2001ല്‍ അവസാനിപ്പിച്ചത് ദാദയ്ക്കു കീഴിലാണ്. സ്റ്റീവ് വോ നയിച്ച ഓസീസിനെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് തോല്‍പ്പിക്കുകയും ചെയ്തു. 2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യ 2003ലെ ലോകകപ്പിന്റെ ഫൈനലിലുമെത്തി. 2004ല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിപ്പിച്ച ഇന്ത്യ ഇതേ വര്‍ഷം പാകിസ്താനി്ല്‍ ടെസ്റ്റ് പരമ്പരയും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications