Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയില്‍ വിരാട് കോലിക്കു ശേഷമാര്? ക്യാപ്റ്റനായി രാഹുല്‍ മതി! കാരണം ചോപ്ര പറയും

വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആരാവണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും കോലി തന്നെയാണ് ഇന്ത്യയെ നയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ മറ്റു ടീമുകളെപ്പോലെ ഇന്ത്യയും രണ്ടു ക്യാപ്റ്റന്‍മാരെ ദൗത്യമേല്‍പ്പിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായി രോഹിത് ശര്‍മയെയും ടെസ്റ്റ് ടീം നായകനായി കോലിയെയും നിയമിക്കുന്നത് ഗുണം ചെയ്യുമെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് കൈവരിച്ച നേട്ടങ്ങളായിരുന്നു അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ പ്രേരിപ്പിച്ചത്. ഇതിനകം മുംബൈയെ നാലു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിക്കാന്‍ ഹിറ്റ്മാനു കഴിഞ്ഞിട്ടുണ്ട്.

കോലിയുടെ പിന്‍ഗാമി രാഹുല്‍

കോലിയുടെ പിന്‍ഗാമി രാഹുല്‍

കോലിയുടെ പിന്‍ഗാമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍ വരണമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ഐപിഎല്ലിന്റെ പുതിയ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അദ്ദേഹം നയിക്കാന്‍ തയ്യാറെുക്കവെയാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്. ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിന്റെ അരങ്ങേറ്റം കൂടിയാണ് ഐപിഎല്ലിലേത്.
രാഹുലിന്റെ ക്യാപ്റ്റന്‍സി മികച്ചതായിരിക്കുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഐപിഎല്ലില്‍ ഇത്തവണ നമുക്കെല്ലാം ഒരു ഐഡിയ ലഭിക്കുമെന്നും ചോപ്ര വ്യക്തമാക്കി. എങ്ങനെ കളി മുന്നോട്ട് കൊണ്ടുപോവുന്നുവെന്നും എന്തൊക്കെ തന്ത്രങ്ങളാണ് രാഹുല്‍ പരീക്ഷിക്കുകയെന്നും കാണാനാവുമെന്നും അദ്ദേഹം പറയുന്നു.

കോലിയും രോഹിത്തും

കോലിയും രോഹിത്തും

കോലിയും രോഹിത്തും പ്രായത്തിന്റെ കാര്യത്തില്‍ ഒരേ കാറ്റഗറിയില്‍ പെടുന്നവരാണ്. ഒരു ഘട്ടത്തില്‍ ഇവര്‍ രണ്ടു പേരെയും ക്യാപ്റ്റനാക്കാന്‍ കൊള്ളില്ലെന്നു നിങ്ങള്‍ക്കു തോന്നുമെന്നും ചോപ്ര തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
ക്യാപ്റ്റന്നെ നിലയില്‍ അനുഭവസമ്പത്ത് ഏറെ കുറവാണ് രാഹുലിന്. എന്നാല്‍ ഐപിഎല്ലില്‍ ഇത്തവണ പഞ്ചാബിനെ മികച്ച രീതിയില്‍ നയിക്കാനും കന്നിക്കിരീടത്തിലേക്കോ, ഫൈനലിലേക്കോ നയിക്കാനും കഴിഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയുടെ വിജയം കൂടിയാവും. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനെന്ന റോളിലേക്കു രാഹുലിനെയും പരിഗണിക്കാന്‍ സാധ്യതയേറെയാണ്.

ബാറ്റണ്‍ കൈമാറിയേ തീരൂ

ബാറ്റണ്‍ കൈമാറിയേ തീരൂ

ഒരു സമയം വന്നാല്‍ ആര്‍ക്കായാലും ബാറ്റണ്‍ മറ്റൊരാള്‍ക്കു കൈമാറിയേ തീരൂ. എംഎസ് ധോണി ബാറ്റണ്‍ കോലിക്കു കൈമാറുന്നത് നമ്മള്‍ കണ്ടു. ഇനി ഒരു ദിവസം കോലിക്കും ഇത് മറ്റൊരാള്‍ക്കു കൈമാറിയേ തീരൂ. കോലി അങ്ങനെ ചെയ്യുമ്പോള്‍ അത് ഏറ്റുവാങ്ങാന്‍ രാഹുല്‍ രംഗത്തുണ്ടാവാന്‍ സാധ്യതയേറെയാണ്.
രാഹുലെന്ന ക്യാപ്റ്റന്റെ കഴിവ് ഈ ഐപിഎല്‍ നമുക്ക് കാണിച്ചുതരും. ക്ഷമയോടെ മികച്ച ഇന്നിങ്‌സുകള്‍ കെട്ടിപ്പെടുക്കാനുള്ള രാഹുലിന്റെ മിടുക്ക് നോക്കുമ്പോള്‍ നല്ലൊരു ക്യാപ്റ്റന്‍ കൂടിയായിരിക്കും അദ്ദേഹമെന്നാണ് തോന്നുന്നതെന്നും ചോപ്ര പറഞ്ഞു. 20ന് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണ് രാഹുലിനു കീഴില്‍ ഐപിഎല്ലില്‍ പഞ്ചാബിന്റെ കന്നി മല്‍സരം. രണ്ടു യുവ ഇന്ത്യന്‍ നായകര്‍ തമ്മിലുള്ള പോരാട്ടം കൂടിയായിരിക്കും ഇത്.

Story first published: Tuesday, September 15, 2020, 18:15 [IST]
Other articles published on Sep 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+