
പാക് ആരാധകനും ധോണിക്കൊപ്പം
പാകിസ്താനില്‍ നിന്നുള്ള ഒരു ആരാധകനും ധോണിയെയാണ് പതിറ്റാണ്ടിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. എംഎസ് ധോണി, പാകിസ്താനില്‍ നിന്നും ആദരവും സ്‌നേഹവുമെന്നായിരുന്നു ട്വീറ്റ്.

ഇപ്പോഴും ധോണിയെ വിശ്വസിക്കുന്നു
ധോണിയുടെ കിരീട വിജയങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഒരു ആരാധകന്‍ ഐസിസിയുടെ ചോദ്യത്തിനു മറുപടി നല്‍കിയത്.
2007 ഐസിസി ലോകപ്പ് ടി20
2008 സിബി സീരീസ്
2009 ടെസ്റ്റിലെ ഒന്നാം റാങ്കുകാര്‍ക്കുള്ള പുരസ്‌കാരം
2019 ഏഷ്യാ കപ്പ്
2010 ഐപിഎല്‍, ചാംപ്യന്‍സ് ലീഗ് ടി20
2011 ഐസിസി ലോകകപ്പ്
2011 ഐപിഎല്‍ കിരീടം
2013 ഐസിസി ചാംപ്യന്‍സ് ട്രോഫി
2014 ചാംപ്യന്‍സ് ലീഗ് ടി20
2016 ഏഷ്യാ കപ്പ്
2018 ഐപിഎല്‍ ട്രോഫി
ഈ മനുഷ്യനെ ഇപ്പോള്‍ വിശ്വസിക്കുന്നു

ധോണി ദി ഗ്രേറ്റ്
ഐസിസിയുടെ മൂന്നു ട്രോഫികളും നേടിയ ലോക ക്രിക്കറ്റിലെ ഏക ക്യാപ്റ്റനായ ധോണി മൂന്നു കിരീടങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോയൊടൊപ്പ്ം ഗോട്ട് ക്യാപ്റ്റന്‍ ധോണിയെന്നായിരുന്നു മറ്റൊരു ആരാധകന്റെ ട്വീറ്റ്.

ധോണി ഫേവറിറ്റ്
ഈ പതിറ്റാണ്ടിലെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്‍ എംഎസ് ധോണിയാണെന്നു മറ്റൊരു ആരാധകന്‍ പ്രതികരിച്ചു.


Click it and Unblock the Notifications