For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏറ്റവും സമ്പന്നനായ പാക് ക്രിക്കറ്റ് താരമാര്? ബാബറും ഇന്‍സമാമും അഫ്രീദിയുമല്ല! അത് മറ്റൊരാള്‍

കറാച്ചി: ലോക ക്രിക്കറ്റിലേക്ക് നിരവധി പ്രതിഭകളെ സംഭാവന ചെയ്തിട്ടുള്ള ടീമാണ് പാകിസ്താന്‍. എല്ലാക്കാലത്തും മികച്ച പേസ് ബൗളിങ്ങുകൊണ്ട് വിറപ്പിക്കാന്‍ പാക് താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. വസിം അക്രം, വഖാര്‍ യൂനിസ്, ഷുഹൈബ് അക്തര്‍ ഇങ്ങനെ നീളുന്ന പട്ടിക ഇപ്പോള്‍ ഷഹിന്‍ ഷാ അഫ്രീദിയിലാണ് എത്തി നില്‍ക്കുന്നത്. ലോകകപ്പ് ജേതാക്കളായിട്ടുള്ള ടീമാണ് പാകിസ്താനെങ്കിലും അവരുടെ ക്രിക്കറ്റ് ബോര്‍ഡ് സാമ്പത്തികമായി അത്ര ശക്തമല്ല.

പാക് ക്രിക്കറ്റ് താരങ്ങളില്‍ പലരും മികച്ച റെക്കോഡുള്ളവരും നിരവധി ആരാധക പിന്തുണയുള്ളവരുമാണെങ്കിലും പല താരങ്ങളുടെയും സാമ്പത്തിക സ്ഥിതി അത്ര മികച്ചതല്ല. ഇന്ത്യന്‍ താരങ്ങളുടെ ആസ്തിയും പാക് താരങ്ങളുടെ ആസ്തിയും താരതമ്യപ്പെടുത്തിയാല്‍ ആനയും ഉറുമ്പും പോലെയാണെന്ന് പറഞ്ഞാലും തെറ്റില്ല. ഐപിഎല്ലില്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും തമ്മിലുള്ള വ്യത്യാസവും വളരെ വലുതാണ്.

ബിസിസിഐ കോടികള്‍ നല്‍കുമ്പോള്‍ പിസിബിയുടെ പല പ്രതിഫലങ്ങളും ലക്ഷങ്ങളില്‍ ഒതുങ്ങുന്നു. പാക് ക്രിക്കറ്റ് താരങ്ങളുടെ ആസ്തി പരിശോധിച്ചാല്‍ ഏറ്റവും സമ്പന്നന്‍ ആരാണെന്ന് അറിയാമോ? പരിശോധിക്കാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ പാകിസ്താന്‍ നായകനും പ്രധാന മന്ത്രിയുമായിരുന്ന ഇമ്രാന്‍ ഖാനാണ് ഏറ്റവും സമ്പന്നന്‍. 10.9 മില്യണ്‍ പാകിസ്താനി റുപ്പീസാണ് അദ്ദേഹത്തിന്റെ ആസ്തി. 70 മില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി ഇമ്രാന്‍ ഖാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

പാകിസ്താനെ ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് ഇമ്രാന്‍ ഖാന്‍. ഓള്‍റൗണ്ടറായ താരം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ശേഷം രാഷ്ട്രീയത്തില്‍ ശോഭിച്ചു. പാക് പ്രധാന മന്ത്രി സ്ഥാനത്തേക്കുമെത്തി. ക്രിക്കറ്റിന് പുറമെ രാഷ്ട്രീയത്തിലൂടെയും വലിയ വരുമാനം സൃഷ്ടിക്കാന്‍ ഇമ്രാന്‍ ഖാന് സാധിച്ചു. നിലവിലെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമായ ബാബര്‍ അസമിന് ടോപ് 10ല്‍ ഇടമില്ല. ആസ്തിയില്‍ ബാബര്‍ പിന്നിലാണെന്ന് തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

imran khan

ആസ്തിയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഷാഹിദ് അഫ്രീദിയാണ്. മുന്‍ പാകിസ്താന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായിരുന്ന അഫ്രീദി നിരവധി ടി20 ലീഗുകളിലും സജീവമായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ശ്രദ്ധ നേടിയ അഫ്രീദിക്ക് വലിയ ആരാധക പിന്തുണയുമുണ്ടായിരുന്നു. 7.3 ബില്യണ്‍ പാകിസ്താനി റുപ്പീസാണ് അദ്ദേഹത്തിന്റെ ആസ്തി. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് മുന്‍ പാക് നായകനായിരുന്ന ഷുഹൈബ് മാലിക്കാണ്. 3.9 ബില്യണ്‍ പാകിസ്താനി റുപ്പീസാണ് മാലിക്കിന്റെ ആസ്തി.

ഇന്ത്യന്‍ വനിതാ ടെന്നിസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവാണ് മാലിക്. മുന്‍ പാക് നായകനായ മുഹമ്മദ് ഹഫീസാണ് നാലാം സ്ഥാനത്ത്. അസ്ഹര്‍ അലിയാണ് ഈ പട്ടികയില്‍ അഞ്ചാമത്. നിലവിലെ പാക് സൂപ്പര്‍ താരങ്ങളെല്ലാം ഈ ആസ്തി കണക്കില്‍ വളരെ പിന്നിലാണ്. അതേ സമയം ഇന്ത്യയുടെ യുവതാരങ്ങളില്‍ പലര്‍ക്കും ബാബറിനെക്കാളും ഷഹീനെക്കാളും കൂടുതല്‍ ആസ്തിയുണ്ടെന്നതാണ് കൗതുകകരമായ കാര്യം.

ഇന്ത്യയുടെ എംഎസ് ധോണിയുടെയും വിരാട് കോലിയുടെയും ആസ്തി 1000 കോടിക്ക് മുകളിലാണ്. പാകിസ്താന്‍ താരങ്ങള്‍ക്ക് സ്വപ്‌നം കാണാനാവാത്ത ആസ്തിയാണിത്. ഐപിഎല്ലിലൂടെ വലിയൊരു വരുമാനം ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്നു. ഐപിഎല്ലില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം 15 കോടിക്ക് മുകളിലാണ്. എന്നാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ 2 കോടി രൂപ പോലും പല സൂപ്പര്‍ താരങ്ങള്‍ക്കും ലഭിക്കുന്നില്ല.

ഇന്ത്യന്‍ താരങ്ങള്‍ക്ക് പരസ്യത്തിലൂടെ വലിയൊരു വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു സാഹചര്യം പാക് ക്രിക്കറ്റ് താരങ്ങള്‍ക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ മിക്കവര്‍ക്കും ഒന്നിലധികം ബിസിനസ് ഉള്ളവരാണ്. ഇതെല്ലാം അവര്‍ക്ക് വലിയ വരുമാനം നല്‍കുന്നു. പക്ഷെ ഇത്തരമൊരു സൗകര്യം പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

Story first published: Sunday, July 16, 2023, 19:47 [IST]
Other articles published on Jul 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+