For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആത്മവിശ്വാസം തലയ്ക്കു പിടിച്ച താരം, ഈ റിസ്‌ക്ക് ആരെടുക്കും? അന്നു ജീവന്‍ പോയേനെ! വീഡിയോ

ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം അമിത ആത്മവിശ്വാസം കാണിച്ചിട്ടുള്ള താരം ആരായിരിക്കും? ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ശരിക്കും കുഴപ്പിക്കുന്ന ചോദ്യങ്ങളിലൊന്നായിരിക്കും ഇത്. കാരണം അങ്ങനെയൊരാളെ അത്ര എളുപ്പത്തില്‍ ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ലെന്നുറപ്പാണ്. എന്നാല്‍ അമിത ആത്മവിശ്വാസം കാരണം വന്‍ പണി കിട്ടേണ്ടിയിരുന്ന ഒരു ക്രിക്കറ്ററുണ്ട്. അന്നു ഭാഗ്യം കൊണ്ടു മാത്രമാണ് ആ താരം ജീവനോടെ ഗ്രൗണ്ടില്‍ നിന്നും മടങ്ങിയത്. ആരായിരുന്നു ഈ താരമെന്നും എന്താണ് സംഭവിച്ചതെന്നും നമുക്കു നോക്കാം.

യുഎഇയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ സുല്‍ത്താന്‍ സറവാനിയെന്ന താരത്തോളം അമിതാത്മവിശ്വാസം കാണിച്ചിട്ടുള്ള ക്രിക്കറ്റര്‍ ചരിത്രത്തിലുണ്ടാവുമോയെന്ന കാര്യം സംശയമാണ്. 1996ലെ ലോകകപ്പില്‍ യുഎഇ കളിച്ചപ്പോള്‍ ടീമിനെ നയിച്ചത് മധ്യനിര ബാറ്ററും ലെഗ് സ്പിന്നറും കൂടിയായ സറവാനിയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെറും ഏഴു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഇവയിലൊന്നിലായിരുന്നു സറവാനിയുടെ സാഹസം.

 Sultan Zarawani

1996ലെ ലോകകപ്പില്‍ കരുത്തരായ സൗത്താഫ്രിക്കയുമായുള്ള പോരാട്ടത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ ഫാസ്റ്റ് ബൗളര്‍മാരെ നേരിട്ടായിരുന്നു സറവാനി ലോകത്തെ ഞെട്ടിച്ചത്. ടൂര്‍ണമെന്റിലെ രണ്ടാമത്തെ കളിയിലായിരുന്നു സംഭവം. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 321 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ 50 ഓവറില്‍ നേടി. ഗാരി കേസ്റ്റണിന്റെ (188*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് സൗത്താഫ്രിക്കയെ ഇതിനു സഹായിച്ചത്.

റണ്‍ചേസില്‍ യുഎഇയ്ക്കു വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. ആറു വിക്കറ്റിനു 68 റണ്‍സിലേക്കു അവര്‍ കൂപ്പുകുത്തുകയായിരുന്നു. തുടര്‍ന്നാണ് സറവാനി ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നത്. ലോകം കണ്ട എക്കാലത്തെയും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ അലന്‍ ഡൊണാള്‍ഡായിരുന്നു അപ്പോള്‍ ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. ഡൊണാള്‍ഡിനെതിരേ ഹെല്‍മറ്റ് ധരിക്കാതെ വെറുമൊരു ക്യാപ്പ് മാത്രം ധരിച്ച് സറവാനി ക്രീസിലേക്കു വന്നപ്പോള്‍ എല്ലാവരും അമ്പരന്നു.

ഹെല്‍മറ്റ് ധരിക്കാതെ അലന്‍ ഡൊണാള്‍ഡിനെ നേരിടുന്ന സുല്‍ത്താന്‍ സറവാനി, വീഡിയോ കാണാം

കാണികളുടെയും കമന്‍റേറ്റര്‍മാരുടെയെല്ലാം നെഞ്ചിടിപ്പ് കൂടിയ നിമിഷങ്ങളായിരുന്നു അത്. ആദ്യ ബോള്‍ തന്നെ ബൗണ്‍സറാണ് സറവാനിക്കെതിരേ ഡൊണാള്‍ഡ് പരീക്ഷിച്ചത്. താരം പുള്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും കണക്ടായില്ല. ബോള്‍ നേരെ വന്ന് തലയിലാണ് പതിച്ചത്. എല്ലാവരും ശരിക്കും നടുങ്ങിയ സന്ദര്‍ഭമായിരുന്നു അത്.

allan donald

സറവാനി ഉടന്‍ തന്നെ തലയില്‍ ഉഴിഞ്ഞ് തനിക്കൊന്നും പറ്റിയില്ലെന്ന ഭാവത്തില്‍ കൂളായി നടന്നപ്പോള്‍ സൗത്താഫ്രിക്കന്‍ കളിക്കാര്‍ മുഴുവന്‍ അടുത്തേക്കു ഓടിയെത്തുകയും വിവരം തിരക്കുകയുമായിരുന്നു. കുഴപ്പമൊന്നുമില്ലെന്നു അദ്ദേഹം അറിയിച്ചതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. പക്ഷെ ഇതൊന്നും ഹെല്‍മറ്റ് ധരിക്കാന്‍ സറവാനിയെ പ്രേരിപ്പിച്ചില്ലെന്നതാണ് ഏറ്റവും വലിയ ആശ്ചര്യം. ക്യാപ്പ് ധരിച്ച് തന്നെ താരം ബാറ്റിങും തുടര്‍ന്നു.

ബോള്‍ തലയില്‍ കൊണ്ടതിനു ശേഷം ശാരീരികമായ മറ്റു പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനുണ്ടായില്ല. ആറു ബോളുകള്‍ക്കു ശേഷം താരം പുറത്താവുകയും ചെയ്യുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഡൊണാള്‍ഡ് പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു- തലയില്‍ ബോള്‍ പതിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കൊല ചെയ്തതു പോലെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പ്രതികരണം എനിക്കു ശരിക്കും ഷോക്കായിരുന്നു.

തന്റെ ക്യാപ്പ് തിരികെ തലയിലേക്കു വച്ചതിനു ശേഷം അദ്ദേഹം ബാറ്റിങ് തുടരുകയായിരുന്നുവെന്നാണ് ഡൊണാള്‍ഡിന്റെ വാക്കുകള്‍. സറവാനിക്കെതിരേ വീണ്ടും ബൗണ്‍സര്‍ പരീക്ഷിക്കാന്‍ തന്നോടു പാറ്റ് സിംകോക്‌സ് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനു വിസമ്മതിക്കുകയയിരുന്നുവെന്നും ഡൊണാള്‍ഡ് വെളിപ്പെടുത്തിയിരുന്നു.

Story first published: Wednesday, February 7, 2024, 14:16 [IST]
Other articles published on Feb 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+