നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാര് ? ഫാബുലസ് ഫോറിലെ ആരുമല്ല !, വെട്ടോറി പറയുന്നു

വെല്ലിങ്ടണ്‍: ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന് ചോദിച്ചാലും ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന് ചോദിച്ചാലും ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായവമാവും ഉണ്ടാവുക. ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനിലേക്ക് വരുമ്പോള്‍ വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവരെയാണ് പൊതുവേ ഫാബുലസ് ഫോര്‍ വിഭാഗത്തില്‍ പെടുത്തി മികച്ച ബാറ്റ്‌സ്മാന്‍മാരെന്ന് വിശേഷിപ്പിക്കുന്നത്.
എന്നാല്‍ പാക് താരങ്ങളായ ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ സമീപകാലത്തെ പ്രകടനം ഫാബുലസ് ഫോറിന്റെ പ്രകടനത്തേക്കാളൊക്കെ മുകളിലാണ്. ഇപ്പോഴിതാ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഡാനിയല്‍ വെട്ടോറി. അദ്ദേഹം മികച്ച താരമായി പരിഗണിച്ചത് പാക് നായകന്‍ ബാബര്‍ ആസമിനെയാണ്. 'ഓരോ ഫോര്‍മാറ്റിലും മികവ് കാട്ടുന്നവരെ പറയുന്നതുപോലെ എളുപ്പമല്ല പൊതുവേയുള്ള മികച്ച താരത്തെ പറയുക. എന്നാല്‍ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ബാബര്‍ ആസമാണ് കേമന്‍. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ അവന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്'- ബാബര്‍ പറഞ്ഞു.

സമീപകാലത്തെ ഫോം പരിശോധിക്കുമ്പോള്‍ ബാബര്‍ തന്നെയാണ് കേമന്‍. മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം ഒരുപോലെ കരുത്ത് കാട്ടുന്നു. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 78 ശരാശരിയില്‍ 390 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്ന് ഏകദിനത്തില്‍ നിന്ന് 276 റണ്‍സ് നേടി. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. ഒരു ടി20യില്‍ 66 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. നിലവിലെ ഏകദിന, ടി20 റാങ്കിങ്ങില്‍ തലപ്പത്ത് നില്‍ക്കുന്നത് ബാബറാണ്.

ടെസ്റ്റില്‍ മാത്രമാണ് ബാബറിന് വലിയൊരു കാല്‍വെപ്പ് നടത്താനാവാത്തത്. ഏകദിനത്തിലും ടി20യിലും തകര്‍പ്പന്‍ റെക്കോഡുകള്‍ ഇതിനോടകം ബാബര്‍ നേടിയിട്ടുണ്ട്. വിരാട് കോലിയുടെ പല റെക്കോഡുകള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന താരമാണ് ബാബര്‍. ടെസ്റ്റില്‍ കൂടുതല്‍ മികവ് കാട്ടാനായാല്‍ പല വമ്പന്‍ റെക്കോഡുകളും ബാബര്‍ സ്വന്തം പേരിലാക്കുമെന്ന കാര്യം ഉറപ്പ്. ബാബറിന് ശക്തമായി ഭീഷണി ഉയര്‍ത്തുന്ന പ്രകടനമാണ് പാക് ടീമിലെ സഹതാരമായ മുഹമ്മദ് റിസ്വാന്‍ കാഴ്ചവെക്കുന്നത്. സമീപകാലത്തെ പാകിസ്താന്റെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നില്‍ ഇരുവരുടേയും ബാറ്റിങ് കരുത്താണ്.

40 ടെസ്റ്റില്‍ നിന്ന് 45.98 ശരാശരിയില്‍ 2851 റണ്‍സും 86 ഏകദിനത്തില്‍ നിന്ന് 59.18 ശരാശരിയില്‍ 4261 റണ്‍സും 74 ടി20യില്‍ നിന്ന് 45.33 ശരാശരിയില്‍ 2686 റണ്‍സുമാണ് ബാബര്‍ നേടിയത്. ടെസ്റ്റില്‍ ആറ് സെഞ്ച്വറിയും ഏകദിനത്തില്‍ 16 സെഞ്ച്വറിയും ടി20യില്‍ ഒരു സെഞ്ച്വറിയും ബാബറിന്റെ പേരിലുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ ബാബറിന് കീഴില്‍ പാക് നിര ഗംഭീര പ്രകടനം കാഴ്ചവെച്ചെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഫൈനലിലെത്താനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications