Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യയെ കീഴടക്കിയ ദേവിഷയെ അറിയാമോ?, ക്യാമ്പസ് പ്രേമം വിവാഹത്തിലേത്തിയ കഥയിതാ

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ പതിയെ വളര്‍ന്ന സൂര്യ പിന്നീട് മുംബൈ ഇന്ത്യന്‍സിലേക്കെത്തുകയും നിര്‍ണ്ണായക പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുകയും ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയ സൂര്യകുമാര്‍ ഇപ്പോള്‍ ടീമിലെ അഭിവാജ്യ ഘടകമാണ്.

വിവാഹിതനാണെങ്കിലും മറ്റ് താരങ്ങളുടെ ഭാര്യമാരെപ്പോലെ സൂര്യകുമാറിന്റെ ഭാര്യയെ അധികം ആര്‍ക്കും സുപരിചിതമല്ല. സൂര്യയുടെ ഭാര്യ ദേവിഷ ഷെട്ടിയെക്കുറിച്ചുള്ള വിശേഷങ്ങളറിയാം. 1993 നവംബര്‍ 17നാണ് ദേവിഷയുടെ ജനനം. ഇടത്തരം കുടുംബമായിരുന്നു ദേവിഷയുടേത്. പഠനത്തിന് ശേഷം 2013-2015വരെ ലൈറ്റ് ഹൗസ് പ്രൊജക്ട് വാളണ്ടിയറായി ദേവിഷ ജോലി ചെയ്തു. പഠനത്തോടൊപ്പം കലാപരമായ രംഗത്തും ദേവിഷ മിടുക്കിയായിരുന്നു.

1

നൃത്തത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള ദേവിഷ മുംബൈയില്‍ നൃത്ത പരിശീലകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ലൊരു പാചകക്കാരിയുമാണ് സൂര്യയുടെ ഭാര്യ. കൂടാതെ ബേക്കറി പലഹാര നിര്‍മ്മാണത്തിലും താല്‍പര്യമുണ്ട്. കൂടാതെ മൃഗ സ്‌നേഹിയും പരിസ്ഥിതി സ്‌നേഹിയുമാണ് ദേവിഷ. 2016ലായിരുന്നു സൂര്യയും ദേവിഷയും തമ്മിലുള്ള വിവാഹം.

നാലം വര്‍ഷം നീണ്ട വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. 2012ല്‍ കോളജില്‍ വെച്ചാണ് രണ്ട് പേരും ആദ്യമായി കാണുന്നത്. മുംബൈയിലെ ആര്‍ എ പോഡാര്‍ കോളജ് ഓഫ് കൊമേഴ്‌സ് ആന്റ് എക്കണോമിക്‌സിലാണ് രണ്ട് പേരും പഠിച്ചത്. ദേവിഷയിലേക്ക് സൂര്യയെ ആകര്‍ഷിച്ചത് നൃത്തമാണെങ്കില്‍ കോളേജ് ടീമിനുവേണ്ടി സിക്‌സുകള്‍ വാരിക്കൂട്ടുന്ന സൂര്യയെയാണ് ദേവിഷയുടെ ഹൃദയം കീഴടക്കിയത്. കോളേജ് ജീവിതത്തില്‍ത്തന്നെ രണ്ട് പേരും തമ്മില്‍ പ്രണയത്തിലായിരുന്നു.

2

തിരക്കുകള്‍ക്കിടയിലും സൂര്യകുമാര്‍ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോയി. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. 2016 മെയ് 29നായിരുന്നു വിവാഹ നിശ്ചയം. പൊതുവേ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് അല്‍പ്പം അകലം പാലിക്കുന്നയാളാണ് ദേവിക. എന്നാല്‍ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ദേവിക തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മഞ്ഞ കളര്‍ സ്‌കേര്‍ട്ടും ദുപ്പട്ടാവുമാണ് വിവാഹ നിശ്ചയത്തില്‍ ദേവിഷ അണിഞ്ഞത്. ഐവറി കളര്‍ ഷര്‍വാണിയായിരുന്നു സൂര്യകുമാറിന്റെ വേഷം.

3

വിവാഹ നിശ്ചയത്തില്‍ നിന്ന് വിവാഹത്തിലേക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. 2016 ജൂലൈയിലായിരുന്നു സൂര്യയുടെ വിവാഹം. പാരമ്പര്യ ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളായിരുന്നു ഉണ്ടായിരുന്നത്. കാഞ്ചീവരം സാരിയിലായിരുന്നു ദേവിഷ. ഇരുവരുടെയും ഇഷ്ടങ്ങള്‍ ഏറെക്കുറെ ഒരുപോലെയാണ്. ദേവിഷയുടെ ഇഷ്ടം പോലെ വീട്ടില്‍ പൂച്ചയും പട്ടിയുമെല്ലാമുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ മത്സരങ്ങള്‍ കാണാന്‍ പലപ്പോഴും ദേവിഷ എത്താറുണ്ടെങ്കിലും പല ആരാധകര്‍ക്കും ദേവിഷയെ വേണ്ടത്ര പരിചയമില്ല.

4

നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ് സൂര്യകുമാറുള്ളത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ സൂര്യകുമാറുമുണ്ട്. പരിമിത ഓവറില്‍ ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിക്കുന്ന താരമാണ് സൂര്യ. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സൂര്യകുമാര്‍ യാദവിന് സ്ഥാനം ഉറപ്പ്. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ് സൂര്യകുമാര്‍.

Story first published: Friday, June 10, 2022, 12:48 [IST]
Other articles published on Jun 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+