Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മൃതിയുടെ കാമുകനാണോ? തോളില്‍ കൈയിട്ട് നില്‍ക്കുന്നത് ആരാണ്? എല്ലാം അറിയാം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമാണ് സ്മൃതി മന്ദാന. വെടിക്കെട്ട് ഓപ്പണറായ സ്മൃതി ഇപ്പോള്‍ കൂടുതല്‍ കൈയടി നേടുകയാണ്. വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിയെ കപ്പിലേക്കെത്തിച്ചതോടെ ഇപ്പോള്‍ സ്മൃതിയാണ് ക്രിക്കറ്റിലെ സെന്‍സേഷന്‍. ആര്‍സിബിയെ കിരീടത്തിലേക്കെത്തിച്ചതിന് പിന്നാലെ സ്മൃതി മന്ദാന നിരവധി ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ ഒരു ചിത്രം മാത്രം വൈറലായിരിക്കുകയാണ്.

അത് സ്മൃതിയുടെ തോളിയില്‍ കൈയിട്ട് നില്‍ക്കുന്ന ആണ്‍ സുഹൃത്തിനൊപ്പമുള്ള ചിത്രമാണ്. ഈ ചിത്രം പുറത്തുവന്നതുമുതല്‍ ഈ ആണ്‍ സുഹൃത്തിനെ തിരയുകയാണ് ക്രിക്കറ്റ് ലോകം. സ്മൃതിയുടെ കാമുകനാണോ ഇയാളെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. എന്തായാലും സ്മൃതിയുടെ ആണ്‍സുഹൃത്ത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. പലാഷ് മുച്ചാലാണ് ചിത്രത്തില്‍ സ്മൃതിക്കൊപ്പമുള്ളത്.

സ്മൃതിയുടെ കാമുകനെന്ന നിലയില്‍ ഗോസിപ്പ് കോളത്തില്‍ ഇടം നേടിയ ആളാണ് പലാഷ്. പ്രശസ്തനായ സംഗീത സംവിധായകനാണ് പലാഷ്. ഇതിന് മുമ്പ് ഇരുവരും ഡേറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുള്ളതാണ്. 2023ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ്ണം നേടിയപ്പോള്‍ പലാഷ് സ്മൃതിക്കൊപ്പം ചിത്രം പങ്കുവെച്ചിരുന്നു. ആര്‍സിബി വനിതാ ടീമിനെ പിന്തുണച്ച് പലാഷ് പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്. ആര്‍സിബി ഡ്രസിങ് റൂമിലും ഹോട്ടലിലുമടക്കം പലാഷ് എത്തിയിട്ടുണ്ട്.

ആര്‍സിബി താരമായ എല്ലിസ പെറിയുമായും പലാഷ് ചിത്രമെടുത്തിരുന്നു. മധ്യപ്രദേശുകാരനായ പലാഷ് സംഗീത സംവിധായകനെന്ന നിലയില്‍ ഇതിനോടകം പേരെടുത്തുകഴിഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയിലും അദ്ദേഹം സജീവമായി ഇടപെടുന്നു. ഹൃദയ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സക്കായി അദ്ദേഹവും സഹോദരി പാലക് മൂച്ചലും ചേര്‍ന്ന് നിരവധി സംഗീത പരിപാടികള്‍ ചെയ്തിരുന്നു. ഇതിനോടകം 900ന് മുകളില്‍ ഹൃദയ സംബന്ധമായ അസുഖം ബാധിച്ച കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഇവര്‍ക്കായി.

smriti mandhana

പല തവണ സ്മൃതിക്കൊപ്പം പലാഷിനെ കണ്ടിട്ടുണ്ട്. പലാഷിന്റെ വിദേശ ഷോകളില്‍ സ്മൃതി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ടുകളെങ്കിലും ഇരുവരുമത് തുറന്ന് പറഞ്ഞിട്ടില്ല. സ്മൃതിയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഒഴിഞ്ഞുമാറുകയാണ് ചെയ്തിട്ടുള്ളത്. ഇപ്പോള്‍ ക്രിക്കറ്റിനോട് മാത്രമാണ് പ്രണയമെന്നും അതിലാണ് ശ്രദ്ധയെന്നുമാണ് സ്മൃതി പറയുന്നത്.

എന്നാല്‍ പലാഷിനൊപ്പം പല ചിത്രങ്ങള്‍ പല വേദികളില്‍ നിന്നായി പുറത്തുവരുമ്പോള്‍ ഇത് പ്രണയമാണെന്നാണ് ആരാധകര്‍ പറയുന്നത്. രണ്ട് പേരും രണ്ട് മേഖലയില്‍ തിളങ്ങി നില്‍ക്കുന്നവരും നിരവധി ആരാധകരുള്ളവരുമാണ്. സ്മൃതിക്ക് യുവ ആരാധകരുടെ വലിയ പിന്തുണയുണ്ട്. സ്മൃതിയുടെ സെഞ്ച്വറി ആഘോഷത്തിനിടെയുള്ള ചിരി യുവ ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. എന്തായാലും ഈ പ്രണയം വിവാഹത്തിലേക്ക് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

പലാഷിന് 28 വയസും സ്മൃതിക്ക് 27 വയസുമാണുള്ളത്. വിവാഹത്തിന് അനുയോജ്യമായ സമയമാണിതെന്നാണ് ആരാധകര്‍ ഉപദേശിക്കുന്നത്. എന്തായാലും തീരുമാനം ഇരുവരുടേതുമായതിനാല്‍ എന്താകുമെന്നത് കാത്തിരുന്ന് കണ്ടറിയാം. എന്തായാലും ആര്‍സിബിയുടെ വലിയ കാത്തിരിപ്പിന് വിരാമമിടാന്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്മൃതിക്കായി. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ ആര്‍സിബിയുടെ പുരുഷ ടീം കളിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കപ്പിലേക്കെത്താനായിരുന്നില്ല.

വിരാട് കോലി, ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, യുവരാജ് സിങ്, ഗ്ലെന്‍ മാക്‌സ് വെല്‍ തുടങ്ങി ടി20 ഫോര്‍മാറ്റിലെ ഒട്ടുമിക്ക കേമന്മാരെ ഒപ്പം കൂട്ടിയിട്ടും കിരീട ഭാഗ്യം ആര്‍സിബിക്കുണ്ടായില്ല. ഈ സാല കപ്പ് നമ്‌ദെ എന്ന് എല്ലാ സീസണുകളിലും പറയുന്ന ആര്‍സിബി ആരാധകര്‍ സീസണ്‍ അവസാനിക്കുമ്പോള്‍ നിരാശപ്പെടുന്നതാണ് പല തവണ കണ്ടത്. എന്നാല്‍ ഇത്തവണ ആ കാത്തിരിപ്പ് വനിതാ ടീം അവസാനിപ്പിച്ചു. അതില്‍ ക്യാപ്റ്റനെന്ന നിലയില്‍ മന്ദാനക്ക് അഭിമാനിക്കാം.

Story first published: Tuesday, March 19, 2024, 12:29 [IST]
Other articles published on Mar 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+