For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാണ് ആയിഷ മുഖര്‍ജി? ധവാന്റെ മുന്‍ഭാര്യ മാത്രമല്ല! കിക്ക് ബോക്‌സിങ്ങിലെ പുലി- എല്ലാമറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഹേറ്റേഴ്‌സില്ലാത്ത താരങ്ങളിലൊരാളാണ് ശിഖര്‍ ധവാന്‍. ഇടം കൈയന്‍ ഓപ്പണറായി വന്ന് എല്ലാവരെയും രസിപ്പിക്കുന്ന ധവാന്‍ സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ്. ഏറെക്കാലം ഇന്ത്യന്‍ ടീമിന്റെ വിശ്വസ്തനായിരുന്ന ധവാനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ആയിഷ മുഖര്‍ജിയേയും എല്ലാവര്‍ക്കും പരിചിതമാണ്. ഐപിഎല്ലിലെ ധവാന്റെ മത്സരം കാണാന്‍ ആയിഷയും എത്താറുണ്ടായിരുന്നു.

എല്ലാവര്‍ക്കും വളരെ ഇഷ്ടമുണ്ടായിരുന്ന ദമ്പതികളായിരുന്നു ഇരുവരും. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചാണ് ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചത്. ധവാനെക്കാള്‍ 12 വയസിന് മുതിര്‍ന്നയാളാണ് ആയിഷ. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ആയിഷ ധവാനുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ധവാന്റെ കുടുംബക്കാര്‍ക്ക് തീരെ താല്‍പര്യമില്ലാതിരുന്നിട്ടും ആയിഷയെ വിവാഹം കഴിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഒരു കാലത്ത് ധവാന്റെ ജീവിതത്തിലെ എല്ലാമെല്ലാമായിരുന്ന ആയിഷ ഇപ്പോള്‍ വില്ലത്തിയാണ്. ധവാന്റെ ഭാര്യയെന്നതിലുപരിയായി പ്രശസ്ത കിക്ക് ബോക്‌സറാണ് ആയിഷ. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് ഓസ്‌ട്രേലിയയിലാണ്. അവിടെനിന്നാണ് കിക്ക് ബോക്‌സിങ്ങിലേക്ക് ആയിഷ തിരിയുന്നത്. 1975 ആഗസ്റ്റ് 27നാണ് ആയിഷയുടെ ജനനം. ഓസ്‌ട്രേലിയയിലായിരുന്നു പഠനം. ആയിഷയുടെ പിതാവ് ബംഗാളിയും മാതാവ് ബ്രിട്ടീഷുകാരിയുമായിരുന്നു.

ആയിഷ ജനിച്ച് അധികം വൈകാതെ ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോയി. കിക്ക് ബോക്‌സറെന്ന നിലയില്‍ പേരെടുക്കാന്‍ ആയിഷ വളരെയധികം താല്‍പര്യപ്പെട്ടിരുന്നു. കടുത്ത ദൈവ വിശ്വാസിയായ ആയിഷ തന്റെ ശരീരത്തില്‍ ഓം ടാറ്റൂ അടിച്ചിട്ടുണ്ട്. ആയിഷയുടെ ആദ്യ വിവാഹം ഒരു ബിസിനസുകാരനുമായിട്ടായിരുന്നു. 1999ലായിരുന്നു ഇത്. 2012 വരെ ഒരുമിച്ച് ജീവിച്ച ഇരുവര്‍ക്കും രണ്ട് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ആദ്യ മകള്‍ 2000ലും രണ്ടാമത്തെ മകള്‍ 2005ലുമാണ് ജനിച്ചത്.

ഇരുവര്‍ക്കുമിടയിലുള്ള ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2012ല്‍ പരസ്പര സമ്മതത്തോടെ വേര്‍പിരിയുകയുമായിരുന്നു. അതിന് ശേഷമാണ് ശിഖര്‍ ധവാനുമായി ആയിഷ പ്രണയത്തിലാവുന്നത്. ധവാനാണ് ആദ്യം താല്‍പര്യം കാട്ടിയത്. തന്നെക്കാള്‍ വലിയ പ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ധവാന്‍ ആയിഷയെ പ്രണയിക്കുകയായിരുന്നു. ഹര്‍ഭജന്‍ സിങ് വഴി ഫേസ്ബുക്കിലൂടെയാണ് ആയിഷയെ ധവാന്‍ പരിചയപ്പെടുന്നത്. രണ്ട് പേരും സ്‌പോര്‍ട്‌സിനെയും ഫിറ്റ്‌നസിനെയും ടാറ്റുവിനെയും ഇഷ്ടപ്പെടുന്നവരാണ്.

ഇത് ഇവരെ വേഗത്തില്‍ സൗഹൃദത്തിലാക്കി. പിന്നീട് പ്രണയത്തിലേക്കെത്തുകയും 2012 ഒക്ടോബര്‍ 30ന് വിവാഹം കഴിക്കുകയും ചെയ്തു. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് ഇവരുടെ വിവാഹം നടന്നത്. നിരവധി ക്രിക്കറ്റ് താരങ്ങളടക്കം പങ്കെടുത്ത വിവാഹമായിരുന്നു ധവാന്റേത്. വിവാഹത്തിന് ശേഷം ധവാന്റെ കരിയറില്‍ വലിയ വളര്‍ച്ചയുണ്ടായി. 2013ല്‍ 28 മത്സരത്തില്‍ നിന്ന് അഞ്ച് സെഞ്ച്വറിയടക്കം നേടി ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ധവാന്‍ ഊട്ടിയുറപ്പിച്ചു.

shikhar dhawan,Ayesha Mukherjee

ആയിഷയുടെ മക്കളെ സ്വന്തം മക്കളെപ്പോലെ നോക്കിയിരുന്ന ധവാന്‍ കുടുംബത്തോടൊപ്പം യാത്രകള്‍ ചെയ്യാനും ഇഷ്ടപ്പെട്ടിരുന്നു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. എട്ട് വര്‍ഷം മനോഹരമെന്ന് തോന്നിച്ച വിവാഹ ബന്ധത്തിനാണ് പെട്ടെന്ന് ഇരുവരും അവസാനം കുറിച്ചത്. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്. എന്നാല്‍ വിവാഹ ബന്ധം വേര്‍പെടുത്താനുള്ള കാരണം രണ്ടുപേരും വെളിപ്പെടുത്തിയിട്ടില്ല.

വിവാഹ ബന്ധം വേര്‍പെടുത്താനുള്ള കേസ് നടത്തുന്നതിനിടെ ധവാന്‍ പറഞ്ഞ വാക്കുകളിലെല്ലാം ദാമ്പത്യ ബന്ധം തകര്‍ന്നതിന്റെ നിരാശ വ്യക്തമായിരുന്നു. ഒരു നിമിഷത്തെ പ്രണയംകൊണ്ടുമാത്രം വിവാഹത്തിലേക്ക് കടക്കരുതെന്നും നന്നായി സൗഹൃദത്തിലാവുകയും ഏറെ നാള്‍ മനസിലാക്കുകയും ചെയ്ത ശേഷം മാത്രമെ വിവാഹം കഴിക്കാവൂ എന്നാണ് ധവാന്‍ പറഞ്ഞത്. ഇതില്‍ നിന്ന് തന്നെ ധവാന്റെ വിവാഹ മോചനത്തിന്റെ കാരണം വ്യക്തം.

Story first published: Tuesday, June 20, 2023, 9:45 [IST]
Other articles published on Jun 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+