സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആദ്യ പ്രണയം അറിയാമോ? അഞ്ജലിയല്ല, ഹൃദയം കീഴടക്കിയത് മറ്റൊരാള്‍

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ്. സച്ചിനോളം ക്രിക്കറ്റിനെ ജനഹൃദയങ്ങളിലേക്കെത്തിച്ച മറ്റൊരു താരമില്ലെന്ന് പറയാം. സച്ചിന്റെ ജീവിതവും കരിയറുമെല്ലാം ആരാധകര്‍ക്ക് മനപാഠമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി തുടങ്ങി നേട്ടങ്ങള്‍ ഒരുപാട് സച്ചിന് അവകാശപ്പെടാം. ക്രിക്കറ്റിനെ ജീവാത്മാവായി കൊണ്ടുപോയ സച്ചിന്‍ വിവാദങ്ങള്‍ക്ക് അധികം പിടികൊടുക്കാത്ത താരമാണ്. തന്റെ കരിയറിനെ മറ്റെന്തിനെക്കാളും ഉയരങ്ങളില്‍ എത്തിക്കാനാണ് സച്ചിന്‍ ഇക്കാലയളവിലെല്ലാം ശ്രമിച്ചത്.
ഒരു കാലഘട്ടത്തില്‍ സച്ചിന്‍ മാത്രമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ്. അതുകൊണ്ട് തന്നെ സച്ചിന് വലിയ ആരാധക സമൂഹത്തിന്റെ പിന്തുണയുമുണ്ട്. ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളും വിവാഹത്തിന് മുമ്പ് തന്നെ പ്രണയങ്ങളുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒട്ടുമിക്ക താരങ്ങളും ഒന്നിലധികം പ്രണയ ബന്ധങ്ങള്‍ക്കും ഡേറ്റിങ്ങിനും ശേഷമാണ് വിവാഹം ചെയ്തത്. എന്നാല്‍ ഇത്തരം പ്രണയ ഗോസിപ്പുകള്‍ സച്ചിനെ സംബന്ധിച്ച് വളരെ കുറവായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - അഞ്ജലി പ്രണയവും വിവാഹവും ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. തന്നെക്കാള്‍ പ്രായം കൂടിയ യുവതിയെയാണ് സച്ചിന്‍ വിവാഹം കഴിച്ചത്. അതുകൊണ്ട് തന്നെ ഈ പ്രണയം ആരാധകര്‍ക്ക് എന്നും ആഘോഷ വിഷയമായിരുന്നു. എന്നാല്‍ അഞ്ജലിയുമായുള്ള പ്രണയത്തിനും വിവാഹത്തിനും മുമ്പ് സച്ചിന് ഒരു പ്രണയ ബന്ധമുണ്ടായിരുന്നു. ആരാധകര്‍ക്ക് അധികം അറിവില്ലാത്ത സച്ചിന്റെ ഈ പ്രണയ കഥയിലെ നായിക ബോളിവുഡ് മുന്‍ നിര നായികമാരിലൊരാളായ ശില്‍പ ശിരോദ്കറായിരുന്നു.
മോഡലും ബോളിവുഡ് താരവുമായ ശില്‍പയുമായി സച്ചിന്‍ പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം അധികം ഗോസിപ്പ് കോളങ്ങളിലേക്കെത്താതെ ഇരുവരും ശ്രദ്ധിച്ചിരുന്നു. രണ്ട് പേരും തങ്ങളുടെ ബന്ധം രഹസ്യമായി വെച്ചതിനാല്‍ത്തന്നെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ് ഈ പ്രണയത്തെക്കുറിച്ച് അറിവുണ്ടായിരുന്നത്. 1989 മുതല്‍ അഭിനയ രംഗത്ത് ശില്‍പ്പ സജീവമായിരുന്നു. 1990 മുതല്‍ 95വരെ നിരവധി യുവ ആരാധകരുടെ മനസ് കീഴടക്കാനും ശില്‍പക്കായിരുന്നു. സച്ചിന്‍ അന്ന് ക്രിക്കറ്റിലേക്ക് തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു. ആ കാലഘട്ടത്തിലാണ് ശില്‍പയുമായി സൗഹൃദത്തിലാവുന്നതും അത് പിന്നീട് പ്രണയത്തിലേക്കെത്തിയതും.

എന്നാല്‍ സച്ചിന്‍ ഈ ബന്ധം തുറന്ന് സമ്മതിച്ചിരുന്നില്ല. തങ്ങള്‍ തമ്മില്‍ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നാണ് സച്ചിന്‍ ഒരിക്കല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്തായാലും സച്ചിന്റെ പേരിനോട് ചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച വിരളമായ പേരുകളിലൊന്നാണ് ശില്‍പയുടേത്. സച്ചിനും ശില്‍പയും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും രണ്ട് പേരും തമ്മില്‍ പ്രണയം ഉണ്ടായിരുന്നുവെന്ന് തന്നെയാണ് പല ആരാധകരും വിശ്വസിക്കുന്നത്. ഈ പ്രണയത്തിലും എടുത്തു പറയേണ്ടത് ശില്‍പയുടെ പ്രായമാണ്. സച്ചിനെക്കാള്‍ നാല് വയസ് കൂടുതലാണ് ശില്‍പക്ക്.
സച്ചിന്‍ പ്രശസ്തികളുടെ കൊടിമുടികളിലേക്ക് നീങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം വിവാഹം കഴിച്ചതിനാല്‍ പിന്നീട് അധികം ഗോസിപ്പുകള്‍ ഇത് സംബന്ധിച്ചുണ്ടായില്ല. ഡോക്ടറായ അഞ്ജലിയെ മുംബൈ എയര്‍ പോര്‍ട്ടില്‍ വെച്ചാണ് സച്ചിന്‍ ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയില്‍ത്തന്നെ ഇരുവര്‍ക്കും താല്‍പര്യം തോന്നിയിരുന്നു. അന്ന് ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയത്തില്ലായിരുന്നുവെങ്കിലും സച്ചിനുമായി വേഗത്തില്‍ സൗഹൃദത്തിലാവുകയും ഇത് പ്രണയത്തിലേക്കും വളരേ വേഗത്തില്‍ വിവാഹത്തിലേക്കും എത്തുകയുമായിരുന്നു.

സച്ചിന്റെ ക്രിക്കറ്റ് കരിയറിന് വേണ്ടി തന്റെ തന്റെ ജോലിയടക്കം വേണ്ടെന്ന് വെച്ചാണ് അഞ്ജലി പിന്തുണ നല്‍കിയത്. സച്ചിന്‍ തന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ അഞ്ജലി തനിക്കുവേണ്ടിയും തന്റെ കരിയറിനുവേണ്ടിയും സ്വന്തം കരിയര്‍ വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് സംസാരിച്ചിരുന്നു. തന്റെ ക്രിക്കറ്റ് കരിയറിനൊപ്പം തന്നെ കുടുംബത്തെയും ചേര്‍ത്ത് നിര്‍ത്താന്‍ സച്ചിന് സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications