Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെപ്പോലെ ക്രിക്കറ്റര്‍, അനുജനോളം എത്തിയില്ല! സാലി സംസണിനെ അറിയാമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോഴും സ്ഥിരാംഗമാവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഏതൊരു സൂപ്പര്‍ താരത്തെയും വെല്ലുന്ന ആരാധക പിന്തുണയാണ് മലയാളി താരം സഞ്ജു സാംസണിനുള്ളത്. മലയാളികള്‍ മാത്രമല്ല രാജ്യത്തിനു അകത്തും പുറത്തും സഞ്ജുവിന് ഒട്ടേറെ ആരാധകരുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നതോടെയാണ് അദ്ദേഹതത്തിന്റെ ആരാധക പിന്തുണ വര്‍ധിച്ചത്.

2021 മുതല്‍ സഞ്ജുവാണ് റോയല്‍സ് ടീമിനെ നയിക്കുന്നത്. 2022ല്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ റോയല്‍സ് ഫൈനലിലെത്തുകയും ചെയ്തു. 2008ലെ പ്രഥമ സീസണില്‍ കിരീടം നേടിയതിനു ശേഷമുള്ള റോയല്‍സിന്റെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു ഇത്.

SANJU SAMSON SALY SAMSON

സഞ്ജുവിനെയും ഭാര്യ ചാരുലതയെയും കുറിച്ചെല്ലാം ഇപ്പോള്‍ എല്ലാവര്‍ക്കും നന്നായി അറിയാം. പക്ഷെ സഞ്ജുവിനൊരു ചേട്ടന്‍ കൂടിയുണ്ടെന്നത് ഒരുപക്ഷെ കടുത്ത ആരാധകര്‍ക്കു പോലും അറിയാനിടയില്ല. ക്രിക്കറ്റര്‍ കൂടിയായ സഞ്ജുവിന്റെ മൂത്ത സഹോദരന്‍ സാലി സാംസണിനെക്കുറിച്ച് കൂടുതലറിയാം.

അനുജനെപ്പോലെ ക്രിക്കറ്റിന്റെ വഴി തന്നെയാണ് സാലിയും തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷെ സഞ്ജുവിനെപ്പോലെ ലോകമറിയുന്ന ഒരു താരമായി മാറാന്‍ അദ്ദേഹത്തിനായിട്ടില്ല.

ക്ലബ്ബ് തലത്തില്‍ കളിക്കുന്ന ക്രിക്കറ്ററാണ് സാലി സാംസണ്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ബാറ്റിങ് പരിശീലനത്തിന്റെയും ട്രോഫിയുമായി നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ സാലി നേരത്തേ പങ്കുവച്ചിരുന്നു. 2001ല്‍ സാലിയെക്കുറിച്ച് സഞ്ജു ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. വിലപ്പെട്ട നാലു വര്‍ഷങ്ങള്‍ പരിക്ക് തട്ടിയെടുത്തെങ്കിലും വീണ്ടും ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ചേട്ടനെ അഭിനന്ദിച്ചായിരുന്നു സഞ്ജുവിന്റെ കുറിപ്പ്.

ഭായ്ജാന്‍ (ചേട്ടന്‍), ഈ ഗെയിമിനോടുള്ള നിങ്ങളുടെ പാഷനെയും ആത്മസമര്‍പ്പണത്തെയും ഇഷ്ടത്തെയും ഞാന്‍ സല്യൂട്ട് ചെയ്യുകയാണ്. ഗ്രൗണ്ടില്‍ മടങ്ങിയെത്താനും ഈ ലോകത്തില്‍ നിങ്ങള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ചെയ്യാനും കഴിഞ്ഞ നാലു വര്‍ഷം നിങ്ങള്‍ പരിക്കുകളോടും ശസ്ത്രക്രിയകളോടുമെല്ലാം കഠിനമായി പൊരുതി. മുന്നോട്ടുളള പ്രയാണത്തിനു ആശംസകള്‍ നേരുകയാണ്. ആഗ്രഹിക്കുന്നിടത്തോളം കാലം ഈ മനോഹരമായ ഗെയിം നിങ്ങള്‍ക്കു കളിക്കാന്‍ സാധിക്കട്ടെയെന്നും ആശംസിക്കുന്നുവെന്നും സഞ്ജു കുറിച്ചു.

SALY SAMSON

32 കാരനായ സാലി സാംസണ്‍ വലംകൈയന്‍ ബാറ്ററും വലംകൈ മീഡിയം പേസ് ബൗളറുമാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ആറു മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും നേടിയിരിക്കുന്നത് 7.60 ശരാശരിയില്‍ 38 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 18 റണ്‍സുമാണ്. സാലിയുടെ ക്രിക്കറ്റ് കരിയറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എവിടെയും ലഭ്യമല്ല.

ക്രിക്കറ്റ് കരിയറില്‍ അച്ഛന്‍ സാംസണ്‍ വിശ്വനാഥ് കഴിഞ്ഞാല്‍ സഞ്ജുവിനെ ഏറ്റവുമധികം പിന്തുണയക്കുകയും വളര്‍ച്ചയില്‍ താങ്ങും തണലുമായി ഒപ്പം നില്‍ക്കുകയും ചെയ്തിട്ടുള്ളയാള്‍ കൂടിയാണ് സാലി.

ഐപിഎല്ലില്‍ സഞ്ജുവിനെയും രാജസ്ഥാന്‍ റോയല്‍സിനെ പിന്തുണച്ച് അദ്ദേഹം മല്‍സരവേദികളിലും എത്താറുണ്ട്. സുഹൃത്തുക്കളോടൊപ്പം റോയല്‍സിന്റെ ജഴ്‌സിയില്‍ സ്‌റ്റേഡിയത്തിലെത്തിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സാലി പങ്കു വയ്ക്കുകയും ചെയ്തിരുന്നു.

Story first published: Friday, July 7, 2023, 16:16 [IST]
Other articles published on Jul 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+