For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജഡ്ഡുവിനെ 'തട്ടിയെടുത്ത' എംഎല്‍എ ഭാര്യ! കുടുംബത്തിനും പണി കൊടുത്തു, ആരാണ് റിവാബ ?

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഭാര്യ റിവാബയും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. റിവാബയ്‌ക്കെതിരേ ജഡ്ഡുവിന്റെ അച്ഛന്‍ ചില ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വന്നതായിരുന്നു ഇതിനു കാരണം. മകനെ റിവാബ തട്ടിയെടുത്തിരിക്കുകയാണെന്നും തങ്ങളെ ജഡേജ വിളിക്കാറില്ലെന്നുമായിരുന്നു അച്ഛന്‍ അനിരുദ്ധ് സിങ് ജഡേജ തുറന്നടിച്ചത്. രവീന്ദ്രയും റിവാബയുമായി തങ്ങള്‍ക്കു ഇപ്പോള്‍ യാതൊരു ബന്ധവുമില്ലെന്നും പേരക്കുട്ടിയെപ്പോലും കണ്ടിട്ട് ഏറെക്കാലമായെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

വിവാഹം കഴിഞ്ഞ രണ്ട്- മൂന്നു മാസങ്ങള്‍ക്കകം തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. ഞങ്ങള്‍ ഇപ്പോള്‍ തനിച്ച് ജംനാനഗറിലാണ് താമസിക്കുന്നത്. ജഡേജയാവട്ടെ ഭാര്യക്കൊപ്പം സ്വന്തം ബംഗ്ലാവിലുമാണ് കഴിയുന്നത്. ഞങ്ങള്‍ ഒരേ നഗരത്തിലാണ് താമസിക്കുന്നതെങ്കിലും ഞാന്‍ അവനെ കാണാറില്ല. എന്ത് മാജിക്കാണ് ജഡേജയോടു അവന്റെ ഭാര്യ ചെയ്തതെന്നു അറിയില്ലെന്നും അനിരുദ്ധ് സിങ് ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തുകയായിരുന്നു.

RAVINDRA JADEJA - RIVABA

ഇതിനു പിന്നാലെ ഭാര്യയെ പിന്തുണച്ച് ജഡേജയും രംഗത്തുവന്നു. തിരക്കഥയായി തയ്യാറാക്കിയ അഭിമുഖത്തിലെ കാര്യങ്ങളെ അവഗണിക്കൂയെന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. ആരാണ് യഥാര്‍ഥത്തില്‍ വിവാദ നായികയായിരിക്കുന്ന ജഡേജയുടെ ഭാര്യ റിവാബ, എങ്ങനെയായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ തുടക്കം, ഇതേക്കുറിച്ച് വിശദമായി അറിയാം.

ജഡേജയുടെ ഭാര്യയെന്ന പേരില്‍ മാത്രം ഒതുക്കപ്പെടേണ്ടയാളല്ല റിവാബ. മറിച്ച് ബിജെപിയുടെ എംഎല്‍എ കൂടിയാണ് ഇവര്‍. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാംനഗര്‍ നോര്‍ത്തില്‍ നിന്നും 57 ശതമാനത്തിനു മുകളില്‍ ഭൂരിഭാഗത്തോടെയാണ് റിവാബ ജയിച്ചുകയറിയത്.

ബിസിനസുകാരനായ ഹര്‍ദേവ് സിങ് സോളങ്കിയുടെയും റെയില്‍വേ ഉദ്യോഗസ്ഥയായ പ്രഫുല്ല സോളങ്കിയുടെയും മകളായാണ് റിവാബ ജനിച്ചത്. കോണ്‍ഗ്രസ് നേതാവായ ഹരിസിങ് സോളങ്കിയുടെ അനന്തരവള്‍ കൂടിയാണ് ഇവര്‍. കുടുംബത്തിലെ ഭൂരിഭാഗം പേരും കോണ്‍ഗ്രസുകാരാണെങ്കിലും അവരെ ഞെട്ടിച്ചുകൊണ്ടാണ് 2019ല്‍ റിവാബ ബിജെപിയില്‍ ചേര്‍ന്നത്.

അതേസമയം, ജഡേജയുടെ കുടുംബം പല തവണ അദ്ദേഹത്തോടു വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഇവയില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു. വിവാഹത്തോടു ആദ്യകാലത്തു ജഡ്ഡുവിനു ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. ഈ വിഷയം കുടുംബം എടുത്തു കാണിക്കുമ്പോഴെല്ലാം വേണ്ടെന്നായിരുന്നു മറുപടി.

RAVINDRA JADEJA-RIVABA

എന്നാല്‍ ജഡേജയുടെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നു റിവാബ. ഒരു പാര്‍ട്ടിയില്‍ വച്ച് റിവാബയെ ഒന്നു കണ്ടുനോക്കാന്‍ സഹോദരി അദ്ദേഹത്തോടു ആവശ്യപ്പെടുകയായിരുന്നു. പതിവുപോലെ ജഡ്ഡു അപ്പോഴും താല്‍പ്പര്യം കാണിച്ചില്ല, പക്ഷെ കുടുംബത്തിന്റെ നിര്‍ബന്ധം കാരണം റിവാബയെ നേരില്‍ കാണാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹം വേണ്ടെന്നു അതുവരെ പറഞ്ഞു നടന്ന ജഡേജ ആദ്യ കാഴ്ചയില്‍ തന്നെ റിവാബയുമായി പ്രണയത്തിലാവുകയും ചെയ്തു. റിവാബയ്ക്കും തിരിച്ചും ഇങ്ങനെ തന്നെയായിരുന്നു.

തുടര്‍ന്ന് ഇരുവരും പരിചയപ്പെടുകയും അതു പ്രണയത്തിനു വഴിയൊരുക്കുകയും ചെയ്തു. ഫുഡ് ഫീല്‍ഡെന്ന ജഡേജയുടെ പേരിലുള്ള റെസ്റ്റോറന്റില്‍ വച്ച് 2016 ഫെബ്രുവരി അഞ്ചിനാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുന്നത്. ഇതേ വര്‍ഷം തന്നെ ജഡേജയും റിവാബയും വിവാഹിതരാവുകയും ചെയ്തു. ഏപ്രില്‍ 17നായിരുന്നു സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത പ്രൗഢഗംഭിരമായ ചടങ്ങില്‍ റിവാബയ്ക്കു ജഡേജ മിന്നുചാര്‍ത്തിയത്. നിലവില്‍ നിധ്യാനയെന്ന ഒരു മകളും ഇവര്‍ക്കുണ്ട്.

ജഡേജയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുന്നതു വരെ ക്രിക്കറ്റില്‍ തനിക്കു ഒട്ടും താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ റിബാവ പറഞ്ഞത്. എന്നാല്‍ വിവാഹ ശേഷം ഒരു ക്രിക്കറ്റ് മല്‍സരം പോലും താന്‍ മിസ്സാക്കിയിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

Story first published: Saturday, February 10, 2024, 14:19 [IST]
Other articles published on Feb 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+