Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ജമ്മുകാശ്മീര്‍ എക്‌സ്പ്രസോ? ആരാണ് റാസിഖ്? ആര്‍സിബി റാഞ്ചിയെ താരത്തെ അറിയാം

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ മെഗാ ലേലത്തില്‍ അണ്‍ക്യാപ്പ്ഡ് ബൗളര്‍മാരുടെ വിഭാഗത്തില്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കിയ താരമാണ് റാസിഖ് സലാം. 30 ലക്ഷം അടിസ്ഥാന തുകയ്ക്കാണ് റാസിഖ് ലേലത്തിലേക്കെത്തിയത്. 6 കോടി രൂപക്കാണ് താരം ലേലത്തിലേക്കെത്തിയത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ ടീമുകള്‍ ജമ്മു കാശ്മീരുകാരനായ താരത്തിനായി രംഗത്തെത്തി. 24 കാരനായ താരത്തിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും ആര്‍സിബി ആറ് കോടിക്ക് താരത്തെ സ്വന്തമാക്കുകയായിരുന്നു.

ഡല്‍ഹിയുടെ ആര്‍ടിഎം വെല്ലുവിളിയെ മറികടന്നാണ് റാസിഖ് സലാമിന്റെ നേട്ടം. 2019ല്‍ മുംബൈ ഇന്ത്യന്‍സ് റാസിഖിനെ സ്വന്തമാക്കിയതോടെയാണ് എല്ലാവരും താരത്തെ ശ്രദ്ധിക്കുന്നത്. ഡല്‍ഹിക്കെതിരേ മുംബൈക്കായി കളിച്ചതോടെ മുംബൈക്കായി കളിക്കുന്ന പ്രായം കുറഞ്ഞ താരമായ് അന്ന് റാസിഖ് മാറിയിരുന്നു. പിന്നീട് കെകെആറിലേക്കുമെത്തിയ താരം കഴിഞ്ഞ സീസണില്‍ ഡല്‍ഹിയിലായിരുന്നു. ഡല്‍ഹിക്കൊപ്പം എട്ട് മത്സരം കളിച്ച് ഒമ്പത് വിക്കറ്റാണ് റാസിഖ് നേടിയത്. ജമ്മു കാശ്മീരുകാരനായ പേസറെക്കുറിച്ച് എല്ലാമറിയാം.

rasikh salam

ആഭ്യന്തര ക്രിക്കറ്റിലും മിന്നും താരം

2019ല്‍ മുംബൈ ഇന്ത്യന്‍സാണ് റാസിഖിന്റെ മികവ് ആദ്യം തിരിച്ചറിഞ്ഞ് ഒപ്പം കൂട്ടുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയ റാസിഖ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്. 2022ല്‍ പ്രായത്തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിട്ട താരമാണ് റാസിഖ്. 2018-19 സീസണില്‍ ലിസ്റ്റ് എ അരങ്ങേറ്റം നടത്തിയ താരം 2018ല്‍ വിജയ് ഹസാരെ ട്രോഫിയിലും അരങ്ങേറ്റം നടത്തി. നല്ല വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള താരമാണ് റാസിഖ്.

പേസില്‍ നല്ല നിയന്ത്രണമുള്ള ബൗളറാണ് റാസിഖ്. നല്ല ലൈനും ലെങ്തുമുള്ള യുവതാരം 11 മത്സരങ്ങളാണ് ഐപിഎല്ലില്‍ കളിച്ചത്. 9 വിക്കറ്റുകള്‍ നേടിയിട്ടുമുണ്ട്. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള പേസണാണ് റാസിഖ്. ആര്‍സിബിയുടെ പ്ലേയിങ് 11ല്‍ സജീവതാരമായി റാസിഖിനെ പ്രതീക്ഷിക്കാം.

സിമര്‍ജീത് സിങ്ങിന് പ്രതീക്ഷിച്ച നേട്ടമില്ല

സിഎസ്‌കെയുടെ അണ്‍ക്യാപ്പഡ് താരമായ പേസറാണ് സിമര്‍ജീത് സിങ്. 30 ലക്ഷം അടിസ്ഥാന വിലക്കെത്തിയ സിമര്‍ജിത്തിന് 1.5 കോടിയാണ് ലേലത്തില്‍ പ്രതിഫലമായി ലഭിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദാരാബാദാണ് താരത്തെ സ്വന്തമാക്കിയത്. പ്രതീക്ഷിച്ച പ്രതിഫലത്തിലേക്കുയരാന്‍ സിമര്‍ജീതിന് സാധിച്ചിട്ടില്ല. സ്പിന്നര്‍ സുയാഷ് ശര്‍മ 30 ലക്ഷം അടിസ്ഥാന വിലയിലെത്തി 2.6 കോടി പ്രതിഫലത്തിലേക്കെത്തി. കെകെആര്‍ സ്പിന്നറായിരുന്ന സുയാഷിനെ ഇത്തവണ ആര്‍സിബിയാണ് ഒപ്പം കൂട്ടിയിരിക്കുന്നത്.

Story first published: Monday, November 25, 2024, 9:57 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+