Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിങ്കു സിങ്ങിന് മാംഗല്യം, വധു എംപിയാണ്! പ്രിയ സരോജിനെക്കുറിച്ച് എല്ലാം അറിയാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ സൂപ്പര്‍ താരമാണ് റിങ്കു സിങ്. ടി20യിലെ ഫിനിഷിങ് മികവിലൂടെ എല്ലാവരുടേയും ശ്രദ്ധ നേടിയെടുത്ത റിങ്കു ഇന്ന് ടി20 ടീമിലെ അഭിവാജ്യ ഘടകമാണ്. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിന്ന സാഹചര്യത്തില്‍ നിന്ന് കഠിന പ്രയത്‌നംകൊണ്ട് വളര്‍ന്നു വന്ന താരമാണ് റിങ്കു സിങ്. ഒറ്റമുറി വീട്ടില്‍ നിന്ന് ഇന്ന് കോടികളുടെ ആസ്തിയിലേക്കുയരാന്‍ അദ്ദേഹത്തിനായി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ വളര്‍ന്നാണ് റിങ്കു ഇന്നത്തെ സൂപ്പര്‍ താരമായി മാറിയത്.

ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തി കെകെആറിനെ വിജയം നേടിക്കൊടുത്ത റിങ്കു ഇപ്പോള്‍ ഇന്ത്യക്കായും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ മികവ് കാട്ടി കൈയടി നേടുന്നു. ഇപ്പോഴിതാ റിങ്കു സിങ് വിവാഹത്തിലേക്ക് കടക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പാര്‍ലമെന്റ് മെമ്പറായ പ്രിയ സരോജുമായി റിങ്കു സിങ്ങിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇരുവരും ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരുടേയും വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ സൂപ്പര്‍ താരമായ റിങ്കുവിന്റെ വധുവായി റിപ്പോര്‍ട്ടുകള്‍ വരുന്ന പ്രിയ സരോജ് ആരാണെന്ന് അറിയാമോ? റിങ്കുവിന്റെ ഭാവി വധുവിനെക്കുറിച്ച് എല്ലാ വിവരങ്ങളും അറിയാം.

ആരാണ് പ്രിയ സരോജ്

രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന ആളാണ് പ്രിയ സരോജ്. രാഷ്ട്രീയ കുടുംബത്തില്‍ വളര്‍ന്ന പ്രിയ സമാജ് വാദി പാര്‍ട്ടി നേതാവായ തുഫാനി സരോജിന്റെ മകളാണ്. ഉത്തര്‍ പ്രദേശിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തില്‍ പിറന്ന പ്രിയയും കുടുംബത്തിന്റെ രാഷ്ട്രീയ വഴിയേ തന്നെയാണ് മുന്നോട്ട് പോകുന്നത്. 2024ല്‍ എംപിയായി വിജയിച്ച പ്രിയ ഇപ്പോള്‍ പാര്‍ലമെന്റ് മെമ്പറായി മുന്നോട്ട് പോകുന്നു. 1998ല്‍ വാരണാസിയാണ് പ്രിയയുടെ ജനനം.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ പ്രിയ എല്‍എല്‍ബിയും നേടിയിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകയായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രിയയാണ് ലോക് സഭയിലെ പ്രായം കുറഞ്ഞ എംപി. 26ാം വയസിലാണ് എംപി സ്ഥാനത്തേക്ക് പ്രിയ എത്തുന്നത്. സാമ്പത്തികമായി റിങ്കുവിനെക്കാള്‍ ഉയര്‍ന്ന നിലയിലാണ് പ്രിയയും കുടുംബവുമുള്ളത്. എന്നാല്‍ ഇന്ത്യയുടെ ക്രിക്കറ്റ് സൂപ്പര്‍ താരവുമായി പ്രിയയുടെ വിവാഹം നടത്താന്‍ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുകയായിരുന്നു.

rinku singh

വിവാഹം പ്രണയത്തിലൂടെ

റിങ്കുവും പ്രിയയും മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. റിങ്കു സിങ്ങിന്റെ പ്രണയ വാര്‍ത്തകള്‍ ഒരു തവണ പോലും ഗോസിപ്പ് കോളങ്ങളില്‍ വന്നിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. പ്രിയ എംപിയായതിനാലും വലിയ രാഷ്ട്രീയ കുടുംബമായതിനാലും ഇരുവരുടേയും പ്രണയം വളരെ രഹസ്യമായിരുന്നു. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച വാര്‍ത്തകളൊന്നും പുറത്തുവരാതിരിക്കാന്‍ ഇവര്‍ ശ്രദ്ധിച്ചിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ഒരു തവണ പോലും വിവാഹത്തെക്കുറിച്ച് റിങ്കു സിങ് പ്രതികരിച്ചിരുന്നില്ല. റിങ്കുവിന്റെ പ്രയത്‌നത്തിലൂടെയാണ് അദ്ദേഹത്തിന്റെ കുടുംബം കരകയറിയത്. റിങ്കുവിന്റെ അച്ഛന്‍ പാചകവാതക സിലണ്ടര്‍ വിതരണം ചെയ്യുന്ന ആളായിരുന്നു. ചേട്ടന്‍ ഓട്ടോ ഡ്രൈവറുമായിരുന്നു. ക്രിക്കറ്റ് താരമാകുന്നതിന് മുമ്പ് തൂപ്പു ജോലിയടക്കം താന്‍ നോക്കിയിട്ടുണ്ടെന്ന് റിങ്കു തന്നെ തുറന്ന് പറഞ്ഞിരുന്നു. എന്തായാലും റിങ്കുവിന്റെ വിവാഹ വാര്‍ത്തകള്‍ ഔദ്യോഗികമായിതന്നെ വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.

ഇംഗ്ലണ്ട് പരമ്പരക്കൊരുങ്ങി റിങ്കു

നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ റിങ്കു സിങ് ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനായുള്ള മുന്നൊരുക്കത്തിലാണ് അദ്ദേഹം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലും റിങ്കുവിന് ഇടം ലഭിച്ചേക്കില്ല. എന്നാല്‍ ടി20യില്‍ ഇന്ത്യന്‍ ടീമില്‍ റിങ്കു സിങ്ങിന് നിര്‍ണ്ണായക സ്ഥാനം ഇപ്പോഴുണ്ട്. അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം റിങ്കു സിങ് ഉണ്ടാവുമെന്ന് തന്നെ വിലയിരുത്താം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത നായകനായി റിങ്കു സിങ് എത്തിയേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Saturday, January 18, 2025, 12:44 [IST]
Other articles published on Jan 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+