Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കാനാഗ്രഹിച്ചത് ആ താരത്തെപ്പോലെ, പക്ഷെ കഴിഞ്ഞില്ല! ധോണിയുടെ ഫേവറിറ്റിനെ അറിയാം

ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത ക്രിക്കറ്ററാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. ക്രിക്കറ്റെന്ന ഗെയിമില്‍ കൈവരിച്ച നേട്ടങ്ങളും സൗമ്യമായ പെരുമാറ്റവുമെല്ലാമാണ് അദ്ദേഹത്തെ എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരനാക്കി മാറ്റിയത്. വളര്‍ന്നുവരുന്ന ക്രിക്കറ്റര്‍മാരില്‍ പലരും മാതൃകയാക്കുന്നതും ധോണിയെ തന്നെയാണ്. പക്ഷെ ധോണി ആരാധിക്കുകയും മാതൃകയാക്കുകയും ചെയ്തിട്ടുള്ള താരം ആരാണെന്നറിയാമോ?

ഒരു സ്‌കൂളില്‍ വച്ച് കുട്ടികളുമായി സംവദിക്കവെയായിരുന്നു താന്‍ ആരാധിച്ചിരുന്ന ക്രിക്കറ്ററെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തിയത്. ഇന്ത്യയുടെ തന്നെ മുന്‍ ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു തന്റെ ഹീറോയെന്നാണ് ധോണി തുറന്നുപറഞ്ഞത്. അദ്ദേഹത്തെപ്പോലെ കളിക്കാനായിരുന്നു താന്‍ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നതെന്നും പക്ഷെ അതിനു സാധിക്കാതെ വന്നപ്പോള്‍ സ്വന്തമായി ഒരു ശൈലി വളര്‍ത്തിയെടുക്കുകയായിരുന്നുവെന്നും ധോണി പറയുന്നു.

MS DHONI

ഞാന്‍ വളരെ ചെറുപ്പമായിരുന്നപ്പോള്‍ ആരാധിച്ചിരുന്ന ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഞാന്‍ അദ്ദേഹത്തിന്റെ മല്‍സരങ്ങളെല്ലാം കാണാറുണ്ടായിരുന്നു. സച്ചിനെപ്പോലെ എനിക്കും കളിക്കാന്‍ സാധിക്കുമെന്നു എല്ലായ്‌പ്പോഴും ചിന്തിക്കുകയും ചെയ്യാറുണ്ടായിരുന്നു.

പക്ഷെ എനിക്കു അതിനു കഴിഞ്ഞില്ല. എങ്കിലും അദ്ദേഹത്തിനെപ്പോലെ കളിക്കണമെന്നു ഹൃദയത്തിനുള്ളില്‍ ഞാന്‍ എല്ലായ്‌പ്പോഴും ആഗ്രഹിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ വളര്‍ന്നുവന്ന സമയത്ത് എന്റെ ആരാധനാപാത്രം സച്ചിന്‍ തന്നെയായിരുന്നുവെന്നു പറയാന്‍ സാധിക്കുമെന്നും ധോണി വിശദമാക്കി.

ധോണിയോടുള്ള കുട്ടികളുടെ അടുത്ത ചോദ്യം സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തു ഏതാണ് പ്രിയപ്പെട്ട വിഷയമെന്നായിരുന്നു. സ്‌പോര്‍ട്‌സിനു ഒരു വിഷയമാവാന്‍ യോഗ്യതയുണ്ടോയെന്നു ധോണി തിരിച്ചുചോദിച്ചപ്പോള്‍ കുട്ടികള്‍ക്കിടയില്‍ കൂട്ടച്ചിരി മുഴങ്ങുകയും ചെയ്തു. ഈ വീഡിയോ പങ്കുവച്ച അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിനു നല്‍കിയ ക്യാപ്ഷന്‍ തലയുടെ പോലും ഫേവറിറ്റ് പിരീഡ് പിടി (PT) യാണെന്നായിരുന്നു.

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തേ തന്നെ വിരമിച്ചു കഴിഞ്ഞെങ്കിലും ഐപിഎല്ലില്‍ ധോണി കളി തുടരുകയാണ്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു അദ്ദേഹം നയിച്ചിരുന്നു. സീസണിനു ശേഷം ധോണി വിരമിക്കുമെന്നാണ് ആരാധകരും കളിക്കാരുമെല്ലാം കരുതിയതെങ്കിലും ഒരു സീസണ്‍ കൂടി കളിക്കാന്‍ ആഗ്രഹിക്കുന്നതായി ധോണി പ്രഖ്യാപിക്കുകയായിരുന്നു. വരാനിരിക്കുന്ന 17ാം സീസണിനു ശേഷം 42കാരനായ അദ്ദേഹം കളി മതിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

SACHIN TENDULKAR

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സിഎസ്‌കെയ്ക്കായി 16 മല്‍സരങ്ങളിലാണ് ധോണി കളിച്ചത്. ഇവയില്‍ നിന്നും 104 റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹം എട്ടിന്നിങ്‌സുകളില്‍ നോട്ടൗട്ടുമായിരുന്നു. 26 ആയിരുന്നു ധോണിയുടെ ബാറ്റിങ് ശരാശരി. അതേസമയം, സച്ചിനാവട്ടെ ഇന്ത്യയുടെ മാത്രമല്ല ലോകം കണ്ട എക്കാലത്തെയും മഹാനായ ബാറ്റര്‍മാരില്‍ ഒരാളാണ്. ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്ത ശേഷമായിരുന്നു അദ്ദേഹം ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയത്.

ഐസിസിയുടെ അഞ്ചു ഏകദിന ലോകകപ്പുകളില്‍ കളിച്ചിട്ടുള്ള സച്ചിന് തന്റെ അവസാനത്തെ ശ്രമത്തിലാണ് ലോക കിരീടമെന്ന ഏറ്റവും വലിയ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത്. ഇതു സാധിച്ചതാവട്ടെ ധോണിയുടെ ക്യാപ്റ്റന്‍സിയിലുമാണ്. 2011ല്‍ ജന്‍മനാടായ മുംബൈയിലെ വാംഖഡെയില്‍ വച്ചായിരുന്നു സച്ചിന്‍ ലോകകപ്പില്‍ മുത്തമിട്ടത്.

തന്റെ ആരാധനാപാത്രത്തിന്റെ ഏറ്റവും വലിയ മോഹം യാഥാഥാര്‍ഥ്യമാക്കാന്‍ അന്നു ധോണിക്കു സാധിക്കുകയും ചെയ്യുകയായിരുന്നു. ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു 1983നു ശേഷം ഇന്ത്യ തങ്ങളുടെ ആദ്യത്തെ ലോകകപ്പിനു അവകാശികളായത്.

Story first published: Thursday, February 15, 2024, 15:52 [IST]
Other articles published on Feb 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+