For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യയെ വെട്ടിലാക്കിയ സുന്ദരി!! ആരാണ് ഖുശി മുഖര്‍ജി? ആള് ചില്ലറക്കാരിയല്ല

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം ടി20 ലോകകപ്പോ, ടീമിന്റെ കിരീടസാധ്യതകളോ ഒന്നുമല്ല. മറിച്ച് ടി20 ക്യാപ്റ്റനും സൂപ്പര്‍ ബാറ്ററുമായ സൂര്യകുമാര്‍ യാദവിനെ സംശയത്തിന്റെ നിഴലിലാക്കിയ ഒരു സുന്ദരിയെ കുറിച്ചാണ്. ബോളിവുഡ് നടിയും മോഡലുമെല്ലാമായ ഖുശി മുഖര്‍ജിയാണിത്. ഒരു അഭിമുഖത്തില്‍ സൂര്യയെ പറ്റി പറഞ്ഞ വാക്കുകളാണ് വിവാദത്തിനു തിരികൊളുത്തിയത്.

നിരവധി ക്രിക്കറ്റര്‍മാര്‍ തനിക്കു പിന്നാലെയുണ്ടെന്നും സൂര്യ ഒരുപാട് മെസേജുകളെല്ലാം അയക്കാറുണ്ടെന്നുമായിരുന്നു നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഈ ഒറ്റ പരാമര്‍ശത്തോടെ സോഷ്യല്‍ മീഡിയയിലെല്ലാം ഖുശി നിറഞ്ഞു നില്‍ക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് പേരെടുത്ത ഈ നടി ആരാണ്? ഇവരെക്കുറിച്ചറിയാം.

khushi mukherjee

khushi mukherjee/ Instagram

ആരാണ് ഖുശി?

1996 നവംബര്‍ 24നു ബംഗാളിനാണ് ഖുശി മുഖര്‍ജി ജനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ തെന്നിന്ത്യങ്ങള്‍ സിനിമകളിലൂടെ അവര്‍ അഭിനയരംഗത്തേക്കു കടക്കുകയും ചെയ്തു. 2013ല്‍ തമിഴ് സിനിമായ അഞ്ചല്‍ തുറൈയിലൂടെയാണ് നടിയെന്ന നിലയില്‍ ഖുശിയുടെ അരങ്ങേറ്റം. പിന്നീട് ചില തമിഴ്, തെലുഗു പ്രൊജക്ടുകളിലും ഇവര്‍ വേഷമിടുകയും ചെയ്തു. പക്ഷെ ഖുശിയുടെ സിനിമാ കരിയര്‍ പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ല.

ഇതോടെ ഇവര്‍ റിയാലിറ്റി ഷോകളിലേക്കും മറ്റും തിരിയുകയായിരുന്നു. നടിയെന്നതിനോള്‍ ഇവര്‍ക്കു പേരും പ്രശസ്തിയും നേടിക്കൊടുത്തത് റിയാലിറ്റി ഷോകളാണ്. എംടിവിയിലെ പ്രശസ്തമായ റിയാലിറ്റി ഷോയായ സ്പ്ലിറ്റ്‌വില്ലയില്‍ വന്നതോടെ ഖുഖി ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഈ ഷോയുടെ 10ാം സീസണിലായിരുന്നു ഇവര്‍ പങ്കെടുത്തത്. ഇതു കൂടാതെ ലൗ സ്‌കൂള്‍ ത്രീയെന്ന ഷോയിലും ഖുശിയെ കാണാന്‍ സാധിച്ചു.

ഇതോടെയാണ് അവര്‍ പ്രശസ്തയാവുന്നത്. പ്രത്യേകിച്ച് യുവ തലമുറയ്ക്കിടയില്‍ ഖുശി ഹരമായി മാറി. അഭിമുഖങ്ങളിലെ പല തുറന്നു പറച്ചിലുകളുടെയും പേരില്‍ ഖുശി പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ അവര്‍ ഇതിനകം വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സിനിമ, റിയാലിറ്റി ഷോ എന്നിവയില്‍ മാത്രമല്ല ചില ടെലിവിഷന്‍ പരമ്പരകളിലും ഖുശി അഭിനയിച്ചിട്ടുണ്ട്. ദേവിക, ബാല്‍വീര്‍, ജയ് ബജ്രംഗ്ബലി എന്നിവയിലാണ് ഇവര്‍ വേഷമിട്ടത്.

SURYA

സൂര്യ പ്രതികരിക്കുമോ?

ഖുശി മുഖര്‍ജിയുടെ ആരോപണത്തെ കുറിച്ച് സൂര്യകുമാര്‍ യാദവ് പ്രതികരിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. നിലവില്‍ ദേശീയ ടീമിനൊപ്പം മല്‍സരങ്ങളൊന്നുമില്ലാത്തതിനാല്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് അദ്ദേഹം.

രോഹിത് ശര്‍മയുടെ മകള്‍ സമെയ്‌റയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി സൂര്യയും ഭാര്യ ദെവിഷ ഷെട്ടിയും പോവുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡയയിലൂടെ പുറത്തു വന്നിരുന്നു.

കളിക്കളത്തിനകത്തും പുറത്തുമെല്ലാം എല്ലായ്‌പ്പോഴും വളരെ കൂളായി ചിരിച്ചുകൊണ്ട് കാണപ്പെടാറുള്ള വ്യക്തിയാണ് സൂര്യ. ഒരിക്കല്‍പ്പോലും അദ്ദേഹത്തെ ദേഷ്യപ്പെട്ട്് ആരും കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ആരാധകര്‍ക്കും അദ്ദേഹം ഏറെ പ്രിയങ്കരനുമാണ്. തനിക്കെതിരേ നടി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിക്കേണ്ടത് ഇനി സൂര്യയുടെ ചുമതല കൂടിയാണ്.

അദ്ദേഹം അതു ചെയ്യുമെന്നു തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്. അധികം വൈകാതെ തന്നെ നേരിട്ടോ, സോഷ്യല്‍ മീഡിയയിലോ സൂര്യ ഇതിനോടു പ്രതികരിക്കുമെന്നും ഉറപ്പാണ്. കാരണം ടി20 ലോകകപ്പിനു മുമ്പ് തന്നെ സ്വന്തം ഇമേജിനൊപ്പം ഫോമും തിരിച്ചുപിടിക്കേണ്ടത് അദ്ദേഹത്തിനു ഏറെ പ്രധാനവുമാണ്.

Story first published: Wednesday, December 31, 2025, 11:34 [IST]
Other articles published on Dec 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+