For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നഡാഷ പോട്ടെ, ബ്രിട്ടീഷ് ഗായികയുമായി ഹാര്‍ദിക് ഡേറ്റിങ്ങില്‍; തെളിവ് നിരത്തി ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള ഹാര്‍ദിക് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ചു. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ തിരിച്ചടികളുടെ നീണ്ട നിര കാണാനാവും. ഇതിലൊന്ന് അദ്ദേഹത്തിന്റെ കുടുംബ ബന്ധത്തിലെ തകര്‍ച്ചയാണ്. ഭാര്യ നഡാഷ സ്റ്റാന്‍കോവിച്ചുമായി ഹാര്‍ദിക് വേര്‍പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

സെര്‍ബിക്കാരിയായ നഡാഷ പ്രശസ്ത മോഡലും ഡാന്‍സറുമാണ്. ഇരുവരും തമ്മിലുള്ള വിവാഹം ക്രിക്കറ്റ് ലോകം ആഘോഷിച്ചതാണ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്. എന്നാല്‍ നിലവില്‍ വിവാഹ ബന്ധം വേര്‍പെടുത്തി നഡാഷ സെര്‍ബിയയിലേക്ക് തിരിച്ച് പോയിരിക്കുകയാണ്. ഔദ്യോഗികമായി ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടുകളെല്ലാം ഇവര്‍ വിവാഹ ബന്ധം വേര്‍പെടുത്തിയെന്നാണ് ശരിവെക്കുന്നത്.

ഇപ്പോഴിതാ ഹാര്‍ദിക് പാണ്ഡ്യ നഡാഷയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം പുതിയ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. പ്രശസ്ത ബ്രിട്ടീഷ് പാട്ടുകാരിയായ ജാസ്മിന്‍ വാലിയയുമായാണ് ഹാര്‍ദിക് പ്രണയത്തിലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇരുവരുടേയും രഹസ്യ പ്രണയ ബന്ധമാണ് നഡാഷയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഗോസിപ്പ് കോളത്തില്‍ ഹാര്‍ദിക്കിന്റെ പേരിനൊപ്പം നിറയുന്ന ജാസ്മിന്‍ വാലിയയെക്കുറിച്ച് എല്ലാം അറിയാം.

പോപ് സിങ്ങറായ ജാസ്മിന്‍ സാമൂഹ്യ മാധ്യമങ്ങളിലും നിരവധി ആരാധകരുള്ളയാളാണ്. ബ്രിട്ടീഷ് റിയാലിറ്റി ഷോയായ 'ദി ഒണ്‍ലി വേണ്‍ ഈസ് എക്‌സസ്' എന്ന പരിപാടിയിലൂടെ ആദ്യം ശ്രദ്ധ നേടിയെടുത്തത്. 2012ല്‍ സംഗീത മേഖലയില്‍ തന്റെ അടയാളപ്പെടുത്തല്‍ നടത്താന്‍ ജാസ്മിനായി. യുട്യൂബ് ചാനലിലൂടെ തന്റെ സംഗീതം പ്രചരിപ്പിച്ചതോടെ ജാസ്മിന്‍ പെട്ടെന്ന് പ്രശസ്തിയിലേക്കെത്തി. കവര്‍ സോങ്ങുകളിലൂടെയാണ് ജാസ്മിന്‍ ആരാധകരുടെ മനം കവര്‍ന്നത്.

jasmin walia

'ബോണ്‍ ഡിഗ്ഗി' എന്ന ജാസ്മിന്റെ സംഗീത ആല്‍ബത്തിന് വലിയ സ്വീകാര്യതയും ലഭിച്ചു. 2018ലെ സോനു കി ടിറ്റു കി സ്വീറ്റി എന്ന ബോളിവുഡ് സിനിമയിലെ ഗാനത്തിലൂടെ ജാസ്മിന്‍ കൂടുതല്‍ കൈയടി നേടി. ബിഗ് ബോസ് താരം ആസിം റിയാസിനൊപ്പം 'നൈറ്റ് എന്‍ ഫൈറ്റ്‌സ്' എന്ന ആല്‍ബം ചെയ്തും ജാസ്മിന്‍ ഹിറ്റടിച്ചു. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 6.4 ലക്ഷം ആളുകളാണ് ജാസ്മിനെ ഫോളോ ചെയ്യുന്നത്. യുട്യൂബില്‍ 5.7 ലക്ഷം ആരാധകരും ജാസ്മിനുണ്ട്.

ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ഗോസിപ്പ് കോളത്തില്‍ വന്നത് ഇരുവരും ഒരേ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ്. ഗ്രീസില്‍ ഹാര്‍ദിക് പാണ്ഡ്യ ഇടവേള ആഘോഷിക്കാന്‍ പോയപ്പോള്‍ ജാസ്മിനും ഒപ്പമുണ്ടായിരുന്നുവെന്നാണ് പാപ്പരസികള്‍ കണ്ടെത്തിയത്. ഇരുവരും ഒരേ സ്ഥലത്തുനിന്നുള്ള ഒന്നിലധികം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ കൂടുതല്‍ പ്രചരിച്ചത്.

എന്തായാലും ഇരുവരും പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല. നഡാഷയുമായി പ്രണയത്തിലാവുകയും കുഞ്ഞ് പിറക്കുകയും ചെയ്ത ശേഷമാണ് ഹാര്‍ദിക് വിവാഹം കഴിച്ചത്. നഡാഷ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ഹാര്‍ദിക്കിന്റെ പേര് നീക്കം ചെയ്യുകയും സ്വന്തം നാട്ടിലേക്ക് കുട്ടിയോടൊപ്പം പോവുകയും ചെയ്തതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ട് ശക്തമായത്. നഡാഷയും ഹാര്‍ദിക്കും ഇപ്പോള്‍ ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും പങ്കുവെക്കുന്നുമില്ല.

ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ മറ്റ് താരങ്ങളെല്ലാം കുടുംബത്തോടൊപ്പം വന്നപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഒറ്റക്കാണ് വന്നത്. ഇതും ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ്. എന്തായാലും ഹാര്‍ദിക്കിന്റെ പുതിയ പ്രണയ വാര്‍ത്തകള്‍ ഗോസിപ്പ് കോളത്തില്‍ കത്തിപ്പടരുകയാണ്. 29കാരിയായ ജാസ്മിന്‍ ഹാര്‍ദിക്കിനെ വിവാഹം കഴിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Wednesday, August 14, 2024, 10:58 [IST]
Other articles published on Aug 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+