ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ നെഞ്ചേറ്റിയ താരങ്ങളിലൊരാളാണ് ഇര്‍ഫാന്‍ പഠാന്‍. ഇടം കൈയില്‍ സ്വിങ് ഒളിപ്പിച്ച് വിസ്മയിപ്പിക്കുന്ന ഇര്‍ഫാന്റെ കരിയറിന്റെ തുടക്കം വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു. വസിം അക്രത്തെ ഓര്‍മ്മിപ്പിക്കുന്ന റിവേഴ്‌സ് സ്വിങ്ങുമായി കൈയടി നേടിയ പഠാന്‍ പാകിസ്താനെതിരേ ടെസ്റ്റില്‍ നേടിയ ഹാട്രിക് എന്നെന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. തുടര്‍ പരിക്കുകളെത്തുടര്‍ന്ന് കരിയറില്‍ പ്രതീക്ഷിച്ച ഉയരം കീഴക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി.
ഇപ്പോള്‍ പരിശീലകനായും കമന്റേറ്ററായുമെല്ലാം ഇര്‍ഫാന്‍ തിളങ്ങുന്നു. ഇര്‍ഫാന്റെ കുടുംബ ജീവിതം ആരാധകര്‍ക്ക് മാതൃകയാണ്. കുടുംബത്തിന്റെ ചിത്രങ്ങള്‍ പരിധിയില്‍ കൂടുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവെക്കാറില്ല. എന്നാല്‍ ഇര്‍ഫാന്‍ പഠാന്റെ ഭാര്യ സഫ ബെയ്ഗ് ഇര്‍ഫാനെപ്പോലെ തന്നെ പ്രശസ്തയാണ്. സഫയെക്കുറിച്ച് കൂടുതല്‍ അറിയാം. സൗദി അറേബ്യയില്‍ ജനിച്ച സഫ മോഡലിങ്ങില്‍ താല്‍പര്യം കാട്ടുകയും ഈ മേഖലയില്‍ പേരെടുക്കുകയും ചെയ്തിരുന്നു.
ഇര്‍ഫാനുമായുള്ള വിവാഹത്തിന് ശേഷമാണ് സഫ മോഡലിങ് വിട്ടത്. വിവാഹത്തിന് ശേഷം കുടുംബിനായി സഫ ഒതുങ്ങി. 2015ല്‍ ആരംഭിച്ച പ്രണയമാണ് ഒരു വര്‍ഷംകൊണ്ട് വിവാഹത്തിലേക്കെത്തിയത്. സൗദിയിലെ പ്രശസ്ത ബിസിനസുകാരന്‍ മിര്‍സ ഫറൂഖ് ബെയ്ഗിന്റെ മകളാണ് സഫ. നാല് സഹോദരിമാരും സഫക്കുണ്ട്. ഇര്‍ഫാനും സഫക്കും രണ്ട് മക്കളാണുള്ളത്. ഇടവേള ലഭിക്കുമ്പോഴെല്ലാം സഫയും ഇര്‍ഫാനും ചേര്‍ന്ന് യാത്രകള്‍ പോകാറുണ്ട്.
ഇരുവരും യാത്രകളുടെ വിശേഷണങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്. 1994ല്‍ ജനിച്ച സഫ പരമ്പരാഗത മുസ്ലിം മത വിശ്വാസിയായിരുന്നെങ്കിലും മോഡലിങ്ങിലേക്കുള്ള താല്‍പര്യത്തിനൊപ്പം സഫയുടെ കുടുംബം നിന്നു. ഏറെ നാള്‍ മോഡലിങ്ങില്‍ തിളങ്ങിയെങ്കിലും വിവാഹത്തോടെ സ്വകാര്യതയിലേക്ക് സഫ ഒതുങ്ങി. സാമൂഹ്യ മാധ്യമങ്ങളില്‍ പോലും സഫ വളരെ സജീവമല്ല. മതാചാര പ്രകാരമുള്ള വസ്ത്രധാരണം മാത്രമാണ് ഇപ്പോഴുള്ളത്.
ഇര്‍ഫാന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്നാണ് സഫ ഒരു തവണ പറഞ്ഞിട്ടുള്ളത്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ചെറിയ ഇടവേളകളില്‍ സംഭവിച്ചതാണ്. 2014ലാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്. ഒരു വിദേശ പര്യടനത്തിനിടെ അപ്രതീക്ഷിതമായാണ് സഫയെ ഇര്‍ഫാന്‍ കാണുന്നത്. അപ്പോള്‍ത്തന്നെ ഇര്‍ഫാന് സഫയോട് ഇഷ്ടം തോന്നിയിരുന്നു. ഇരുവരും തമ്മില്‍ 10 വയസിന്റെ വ്യത്യാസമുണ്ട്.

എന്നാല്‍ രണ്ട് പേരുടെയും സങ്കല്‍പ്പങ്ങള്‍ ഒരുപോലെയായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും വേഗത്തില്‍ അടുക്കുകയും വിവാഹത്തിലേക്ക് നീങ്ങുകയുമായിരുന്നു. ആ സമയത്ത് ഇര്‍ഫാന്‍ പ്രശസ്തനായ ക്രിക്കറ്റ് താരമായിരുന്നു. അതുകൊണ്ടുതന്നെ സഫയുടെ വീട്ടില്‍ വിവാഹ ആലോചനയുമായെത്തിയപ്പോള്‍ എതിര്‍പ്പുകളില്ലായിരുന്നു. ഇതോടെ വേഗത്തില്‍ വിവാഹത്തിലേക്കുമെത്തി.
അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മക്കയിലായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. അതിന് ശേഷം ജിദ്ദയിലും ഇന്ത്യയിലും സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരം നടന്നിരുന്നു. വഡോദരയിലാണ് ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ സല്‍ക്കാരം നടന്നത്. വിവിഎസ് ലക്ഷ്മണ്‍, ആര്‍പി സിങ്, പാര്‍ഥിവ് പട്ടേല്‍, ഗൗതം ഗംഭീര്‍ തുടങ്ങി ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളും ഇര്‍ഫാന്റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.
തങ്ങളുടെ വിവാഹ വാര്‍ഷികം ഇര്‍ഫാനും സഫയും നന്നായി ആഘോഷിക്കാറുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. അവസാന വിവാഹ വാര്‍ഷികം റഷ്യയിലാണ് ഇരുവരും ആഘോഷിച്ചത്. സഫയുമായി യാത്രകള്‍ ചെയ്യാന്‍ തനിക്ക് വളരെ ഇഷ്ടമാണെന്ന് ഇര്‍ഫാനും പറഞ്ഞിട്ടുണ്ട്. സഫയുടെ 30ാം ജന്മദിനവും വലിയ ആഘോഷമാക്കിയിരുന്നു. ജന്മദിനത്തില്‍ മാത്രമല്ല എപ്പോഴും നീയെനിക്ക് പ്രിയപ്പെട്ടവളാണെന്നാണ് ഇര്‍ഫാന്‍ സഫയുടെ ജന്മദിനത്തില്‍ കുറിച്ചത്.
ഇരവരും തമ്മിലുള്ള ചിത്രങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ കമന്റേറ്ററെന്ന നിലയിലും അവതാരകനെന്ന നിലയിലുമുള്ള തിരക്കിലാണ് ഇര്‍ഫാന്‍. ഈ റോളില്‍ അദ്ദേഹം നന്നായി ശോഭിക്കുന്നുണ്ട്.