അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെറും രണ്ടു മല്‍സരങ്ങള്‍ കൊണ്ടു തന്നെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍. റിസര്‍വ് വിക്കറ്റ് കീപ്പറായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയപ്പോള്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചതല്ല.
പക്ഷെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ കെഎസ് ഭരത് ആദ്യ രണ്ടു ടെസ്റ്റിലും ബാറ്റിങില്‍ ഫ്‌ളോപ്പായതോട മൂന്നാം ടെസ്റ്റില്‍ ജുറേലിനെ പരീക്ഷിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയായിരുന്നു. ഈ നീക്കം പരമ്പരയിലെ ടേണിങ് പോയിന്റായി മാറുകയും ചെയ്തിരിക്കുകയാണ്.

കന്നി ഇന്നിങ്‌സില്‍ 46 റണ്‍സുമായി വരവറിയിച്ച ജുറേല്‍ റാഞ്ചി ടെസ്റ്റില്‍ 90, 39* റണ്‍സുമായി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. രണ്ടിന്നിങ്‌സുകളിലും അതീവ സമ്മര്‍ദ്ദഘട്ടത്തില്‍ ഇറങ്ങിയാണ് അദ്ദേഹം മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയത്. കളിയിലെ ഹീറോയായി ജുറേല്‍ തിരഞ്ഞെടുക്കപ്പെടാനുള്ള കാരണവും ഇതു തന്നെയാണ്.
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു പോലും മുന്‍ താരങ്ങളടക്കം പലരും ഇതിനകം അദ്ദേഹത്തെ വിശേഷിപ്പിച്ചു കഴിഞ്ഞു. ജുറേലിനെക്കുറിച്ചുള്ള 10 പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. 2001ല്‍ ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് ജനുവരി 21നു ധ്രുവ് ജുറേല്‍ ജനിച്ചത്.
22 കാരനായ ധ്രുവ് ജുറേല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനു വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. മൂന്നാമത്തെ കാര്യം വലംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ജുറേല്‍ വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ്. മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലും ഒരുപോലെ ബാറ്റ് ചെയ്യാന്‍ താരം മിടുക്കനുമാണ്.
ഇന്ത്യന്‍ കുപ്പായത്തില്‍ കരിയറിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ധ്രുവ് ജുറേല്‍. ടെസ്റ്റ് ചരിത്രമെടുത്താല്‍ ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറും രണ്ടാമത്തെ അന്താരാഷ്ട്ര മല്‍സരത്തില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിട്ടില്ല. അഞ്ചാമത്തെ കാര്യം കൂച്ച് ബെഹര്‍ ട്രോഫിയിലെ അരങ്ങേറ്റ സീസണിലും കസറിയ താരമാണ് ജുറേല്‍. കന്നി സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും താരം വാരിക്കൂട്ടിയത് 736 റണ്‍സാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അധികം മല്‍സരങ്ങളില്‍ കളിക്കാതെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ജുറേല്‍ എത്തിയത് എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. ഉത്തര്‍ പ്രദേശിനായി രഞ്ജി ട്രോഫിയില്‍ വെറും 15 മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 46.47 ശരാശരിയില്‍ 790 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഏഴാമത്തെ കാര്യം രഞ്ജി ട്രോഫിയിലെ ഒരു മല്‍സരത്തില്‍ ധ്രുവ് ജുറേല്‍ ഡബിള്‍ സെഞ്ച്വറി നേടിയിട്ടുണ്ടെന്നതാണ്. 2022 ഡിസംബറില്‍ നാഗാലാന്‍ഡുമായുള്ള മല്‍സരത്തിലാണ് അദ്ദേഹം ഉത്തര്‍ പ്രദേശിനായി 249 റണ്‍സ് അടിച്ചെടുത്തത്. ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍ വൈസ് ക്യാപ്റ്റനായിരുന്നു ജുറേല്‍. 2020ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു ഇത്.
ഒമ്പതാമത്തെ കാര്യം ക്രിക്കറ്റില്‍ ജുറേലിന്റെ ആരാധനാപാത്രങ്ങള്‍ മൂന്നു പേരാണ്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി, റണ്‍മെഷീന്‍ വിരാട് കോലി, 360 ബാറ്ററെന്നറിയപ്പെടുന്ന സൗത്താഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ജുറേലിന്റെ ഹീറോസ്.
10ാമത്തെ കാര്യം ജുറേലിന്റെ ഐപിഎല്‍ അരങ്ങേറ്റം രാജസ്ഥാന്‍ റോയല്‍സിനോടൊപ്പമാണ്. 2021ലെ മെഗാ ലേലത്തിലാണ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു താരത്തെ റോയല്‍സ് വാങ്ങിയത്. കഴിഞ്ഞ സീസണില്‍ ഫ്രാഞ്ചൈസിക്കായി ജുറേല്‍ അരങ്ങേറുകയും ചെയ്തിരുന്നു.