എംഎസ് ധോണിക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറായെത്തുകയും അവസാന സീസണിലെ ഐപിഎല്‍ വരെ ആരാധകര്‍ക്ക് ആവേശം നല്‍കുകയും ചെയ്ത താരമാണ് ദിനേഷ് കാര്‍ത്തിക്. ധോണിയെന്ന മഹാ പ്രതിഭക്ക് മുന്നില്‍ ഒതുക്കപ്പെട്ടെങ്കിലും എന്നും ആരാധക മനസില്‍ കാര്‍ത്തികിന് സ്ഥാനമുണ്ടാവും. നിലവില്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുന്ന ആരാധകരുടെ സ്വന്തം ഡികെയുടെ ജീവിതവും കരിയറും ട്വിസ്റ്റുകള്‍ക്കൊണ്ട് നിറഞ്ഞതാണ്.
ജീവിതം മാറ്റിമറിച്ച വലിയ ചതി സ്വന്തം ഭാര്യയില്‍ നിന്നും സുഹൃത്തില്‍ നിന്നും നേരിടേണ്ടി വന്നവനാണ് കാര്‍ത്തിക്. തമിഴ്‌നാട് ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളായിരുന്നു ദിനേഷ് കാര്‍ത്തികും മുരളി വിജയിയും. കാര്‍ത്തികിന്റെ ഭാര്യയായ നികിത വഞ്ചാരയെയാണ് മുരളി വിജയ് വിവാഹം ചെയ്തത്. കാര്‍ത്തികുമായുള്ള വിവാഹ ശേഷമാണ് വിജയുമായി നികിത പ്രണയത്തിലാവുന്നതും കാര്‍ത്തികിനെ ഉപേക്ഷിച്ച് നികിത വിജയ്‌ക്കൊപ്പം പോകുന്നതും.
കാര്‍ത്തികിന്റെ ജീവിതത്തെ പിടിച്ചുകുലുക്കിയ കഥയിലെ താരമായ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ നികിതയെക്കുറിച്ചറിയാം. ദിനേഷ് കാര്‍ത്തികിന്റെ പിതാവും നികിതയുടെ പിതാവും കുടുംബ സുഹൃത്തുക്കളാണ്. നേരത്തെ തന്നെ ഇരുവരുടെയും വിവാഹം വാക്കാല്‍ പറഞ്ഞുറപ്പിച്ചിരുന്നു. കാര്‍ത്തിക് ക്രിക്കറ്റില്‍ വളര്‍ന്നപ്പോള്‍ കാസ്റ്റിങ് ഡയറക്ടറായാണ് നികിത പ്രവര്‍ത്തിച്ചത്. ഇംപ്രിന്റ്‌സ് ഫോര്‍എവര്‍, മുംബൈ ആസ്ഥാനമായി ത്രീഡി കാസ്റ്റിങ് കമ്പനി എന്നിവയിലാണ് നികിത ജോലി നോക്കിയത്.
കുട്ടികളുടെയും കുടുംബത്തിന്റെയും കാമുകരുടെയുമെല്ലാം കൈയുടെ പതിപ്പ് ത്രീഡി വിദ്യയിലൂടെ പുനരാവിഷ്‌കരിക്കുന്നതില്‍ നികിത മിടുക്കിയായിരുന്നു. വളരെ ചെറുപ്പം മുതല്‍ കാര്‍ത്തികുമായി നികിതക്ക് സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെ മികച്ച ദമ്പതികളായി ഇവര്‍ മാറുമെന്നും കരുതി. 2007 മെയ് 2നായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ ഈ ബന്ധം അഞ്ചുവര്‍ഷം പോലും നീണ്ടുനിന്നില്ല. 2012ല്‍ ഇവര്‍ വിവാഹ മോചിതരായി.

നികിതയുടെ മുരളി വിജയിയുമായുള്ള പ്രണയമാണ് ഇവരുടെ ദാമ്പത്യം തകര്‍ത്തത്. വിജയ് അടുത്ത സുഹൃത്തായിരുന്നതിനാല്‍ ഇത്തരമൊരു ചതി കാര്‍ത്തിക് പ്രതീക്ഷിച്ചിരുന്നില്ല. നികിതയുമായുള്ള വേര്‍പിരിയല്‍ കാര്‍ത്തികിനെ മാനസികമായി വളരെയധികം തളര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനെ അദ്ദേഹം അതിജീവിച്ചത് സ്‌ക്വാഷ് താരം ദീപികാ പള്ളിക്കലുമായുള്ള വിവാഹത്തിന് ശേഷമാണ്. നികിതയുമായുള്ള ബന്ധത്തില്‍ കാര്‍ത്തികിന് കുട്ടികളില്ലായിരുന്നു.
ദീപികയും ദിനേഷും ഒരേ ഫിറ്റ്‌നസ് പരിശീലകന് കീഴിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. ഇവിടെവെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് 2013ല്‍ പരിശീലനത്തിനിടെ കണ്ടുമുട്ടിയപ്പോള്‍ സംസാരിക്കുകയും കാര്‍ത്തിക് സ്‌ക്വാഷ് കളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നെക്കാളും നന്നായി കാര്‍ത്തിക് സ്‌ക്വാഷ് കളിക്കുമെന്നാണ് ദീപിക ഒരിക്കല്‍ പറഞ്ഞത്. ഈ സൗഹൃദമാണ് പിന്നീട് പ്രണയമായി വളര്‍ന്നത്. കാര്‍ത്തികിന്റെ ഐപിഎല്‍ മത്സരങ്ങള്‍ കാണാനടക്കം ദീപികയെത്തി.
ഇരുവരും വളരെ വേഗം മനസിലാക്കുകയും പ്രണയത്തിലാവുകയും ചെയ്തു. 2013 നവംബര്‍ 15ന് ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം. ദീപിക പള്ളിക്കല്‍ ക്രിസ്ത്യന്‍ മത വിശ്വാസിയും കാര്‍ത്തിക് ഹിന്ദുമത വിശ്വാസിയുമായിരുന്നു. എന്നാല്‍ മതം ഇവരുടെ പ്രണയത്തിന് തടസമായില്ല. 2015 ആഗസ്റ്റ് 18നായിരുന്നു വിവാഹം. ക്രിസ്ത്യന്‍ ആചാര പ്രകാരവും ഹിന്ദു ആചാര പ്രകാരവും വിവാഹം നടത്തി.
ഇപ്പോള്‍ ദീപികക്കൊപ്പം കാര്‍ത്തിക് സന്തോഷത്തോടെ ജീവിക്കുന്നു. എന്നാല്‍ ആദ്യ വിവാഹത്തിന്റെ തകര്‍ച്ച കാര്‍ത്തികിനെ മാനസികമായി ബാധിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ദീപികയുമായി സൗഹൃദം സൃഷ്ടിക്കാനായതാണ് കാര്‍ത്തികിനെ കരിയറിലേക്കും ജീവിതത്തിലേക്കും തിരികെ കൊണ്ടുവന്നത്. മുരളി വിജയ് ക്രിക്കറ്റ് താരമെന്ന നിലയില്‍ മികച്ച താരമാണെങ്കിലും ഈ സംഭവത്തോടെ ആരാധകര്‍ക്കിടയില്‍ മുരളിക്ക് വില്ലന്‍ പരിവേഷമാണുള്ളത്.
തമിഴ്‌നാട് പ്രീമിയര്‍ ലീഗിനിടെ മുരളി ഫീല്‍ഡ് ചെയ്തപ്പോള്‍ ആരാധകര്‍ കാര്‍ത്തിക് മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. എന്നാല്‍ കാര്‍ത്തികുമായി പിരിഞ്ഞതിനെപ്പറ്റിയും വിജയിയുമായുള്ള പ്രണയത്തെക്കുറിച്ചും നികിതയും കാര്‍ത്തികും പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കി സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ പിരിയാനുള്ള ശരിയായ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.