Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ഫീല്‍ഡിങ് സൂപ്പര്‍ ഹീറോസ്, വെല്ലാന്‍ ആരുമില്ല! ഇവരില്‍ കേമനാര് ?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം നോക്കിയാല്‍ അവിടെ എല്ലായ്‌പ്പോഴും ലോകോത്തര ബാറ്റര്‍മാരെയും ബൗളര്‍മാരെയുമാണ് നമുക്കു കാണാന്‍ സാധിക്കുക. എന്നാല്‍ ഇവര്‍ക്കിടയില്‍ പലരും മറന്നു പോവാറുള്ള ചിലരുണ്ട്, അത് ഫീല്‍ഡര്‍മാരാണ്. ഒരു സമയത്തു ഫീല്‍ഡിങില്‍ കാര്യമായ പാരമ്പര്യമൊന്നും ഇന്ത്യക്കു അവകാശപ്പെടാനില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാം ആകെ മാറിയിരിക്കുകയാണ്. ബാറ്റിങ്, ബൗളിങ് എന്നിവയ്‌ക്കൊപ്പം ഫീല്‍ഡിങിലും ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന താരങ്ങള്‍ നമുക്കുണ്ട്. ഈ തരത്തിലുള്ള ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

YUVRAJ SINGH- MOHAMMED KAIF

മുഹമ്മദ് കൈഫ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫീല്‍ഡിങ് വിപ്ലവത്തിനു തന്നെ തുടക്കമിട്ട താരമെന്നു മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫിനെ നമുക്കു വിശേഷിപ്പിക്കാം. ബാറ്റിങിനേക്കാള്‍ ഫീല്‍ഡിങിലെ മിന്നല്‍ പ്രകടനങ്ങളിലൂടെയാണ് അദ്ദേഹം ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.

സൗരവ് ഗാംഗുലിക്കു കീഴില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കൈഫിന് ദീര്‍ഘകാലം ദേശീയ ടീമില്‍ തുടരാനായില്ലെങ്കിലും ചടുലമായ ഫീല്‍ഡിങ് പ്രകടനങ്ങളിലൂടെ തന്റെ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ലോകകപ്പില്‍ ഒരു കളിയില്‍ അഞ്ചു ക്യാച്ചുകളെടുത്ത് ലോക റെക്കോര്‍ഡ് കുറിച്ച താരം കൂടിയാണ് കൈഫ്.

യുവരാജ് സിങ്

മുഹമ്മദ് കൈഫിനൊപ്പം തന്നെ ഇന്ത്യന്‍ ടീമിലെത്തുകയും പിന്നീട് വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളായി മാറുകയും ചെയ്ത താരമാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ബാറ്റിങ്, ബൗളിങ് എന്നിവയ്‌ക്കൊപ്പം ഫീല്‍ഡിങിലും കസറിയ അദ്ദേഹം ശരിക്കുമൊരു കംപ്ലീറ്റ് പാക്കേജ് തന്നെയായിരുന്നു.

കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കവെ അര്‍ബുദം വില്ലനായി വന്നെങ്കിലും അതിനെ അതിജീവിച്ച് ക്രിക്കറ്റിലേക്കും ജീവിതത്തിലേക്കും യുവി മടങ്ങിയെത്തുകയായിരുന്നു. രണ്ടു ലോകകപ്പുകളില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം 2011ലെ ഏകദിന ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു.

റോബിന്‍ സിങ്

മുഹമ്മദ് കൈഫ്, യുവരാജ് സിങ് എന്നിവരേക്കാള്‍ മുമ്പ് ഇന്ത്യക്കു വേണ്ടി ഫീല്‍ഡിങില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് മധ്യനിര ബാറ്റര്‍ റോബിന്‍ സിങ്.
മികച്ച ക്യാച്ചുകളിലൂടെയും റണ്ണൗട്ടുകളിലൂടെയുമാണ് റോബിന്‍ ഒരു കാലത്തു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഹരമായി മാറിയത്. ഏകദിന ഫോര്‍മാറ്റില്‍ ദേശീയ ടീമിനു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.

അജയ് ജഡേജ

ക്രിക്കറ്റ് കുടുംബത്തില്‍ ജനിച്ച മുന്‍ മധ്യനിര ബാറ്റര്‍ അജയ് ജഡേജയാണ് ഇന്ത്യയുടെ മികച്ച ഫീല്‍ഡര്‍മാരുടെ നിരയിലെ അടുത്തയാള്‍. 1990കളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഹരമായി മാറിയ താരമാണ് അദ്ദേഹം.

പക്ഷെ കരിയറിലെ മികച്ച ഫോമിലുള്ളപ്പോള്‍ ഒത്തുകളി വിവാദത്തിലകപ്പെട്ട് വിലക്ക് നേരിട്ടത് ജഡേജയുടെ കരിയറിനെ തകര്‍ക്കുകയായിരുന്നു. എങ്കിലും എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരുടെ നിരയില്‍ തീര്‍ച്ചയായും അദ്ദേഹമുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

RAVINDRA JADEJA

രവീന്ദ്ര ജഡേജ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജയാണ് ഈ ലിസ്റ്റിലെ മറ്റൊരു താരം. യുവരാജ് സിങിനു ശേഷം അതേ മികവുള്ള ഒരു താരത്തെ ഇന്ത്യക്കു ലഭിച്ചത് ജഡ്ഡുവിലൂടെയാണ്. കരിയറിന്റെ തുടക്കകാലത്തു ബാറ്റിങില്‍ അദ്ദേഹം അത്ര മിടുക്കനായിരുന്നില്ല.

എന്നാല്‍ ബാറ്റിങ് മെച്ചപ്പെടുത്തി ശക്തമായ തിരിച്ചുവരവ് നടത്തിയ ജഡ്ഡു പിന്നീട് ടീമിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. ഫീല്‍ഡിങില്‍ ജഡ്ഡുവിന്റെ റിഫ്‌ളക്‌സുകളും ത്രോകളുമെല്ലാം അതിശയിപ്പിക്കുന്നതാണ്. കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചുകളിലൂടെയും റണ്ണൗട്ടുകളിലൂടെയും പല തവണ മല്‍സരഗതി തന്നെ മാറ്റാന്‍ ജഡ്ഡുവിനായിട്ടുണ്ട്.

Story first published: Saturday, September 14, 2024, 21:01 [IST]
Other articles published on Sep 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+