ധോണി or കോലി, മികച്ച ഇന്ത്യന്‍ ക്യാപ്റ്റനാര്? ഒരു ഫോര്‍മാറ്റില്‍ കോലി ബെസ്‌റ്റെന്നു വോന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രമെടുത്താല്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കും നിലവിലെ നായകന്‍ വിരാട് കോലിക്കും അവിടെ സുപ്രധാന സ്ഥാനം തന്നെയുണ്ടായിരിക്കും. ഇരുവര്‍ക്കും കീഴില്‍ ഇന്ത്യ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ധോണിയുടെ കാര്യമെടുത്താല്‍ ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും സ്വന്തമാക്കിയ ലോകത്തിലെ തന്നെ ഒരേയൊരു ക്യാപ്റ്റനാണ്. ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയെ നമ്പര്‍ വണ്ണാക്കിയതും അദ്ദേഹമായിരുന്നു. കോലിയാവട്ടെ ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളിലേക്കു നയിച്ച നായകനുമാണ്.
ധോണി, കോലി ഇവരില്‍ ആരാണ് മികച്ച ക്യാപ്റ്റനെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ഇതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ധോണി
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ധോണി ശരിക്കുമൊരു വഴികാട്ടിയാണെന്നാണ് ഞാന്‍ കരുതുന്നത്. എക്കാലത്തെയും മികച്ച ടി20 നായകന്‍ അദ്ദേഹം തന്നെയാണ്. ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹം കൊണ്ടു വന്നിട്ടുള്ള കാര്യങ്ങള്‍ മഹത്തരമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാടാണ് മികച്ച ക്യാപ്റ്റനെന്നു ഞാന്‍ പറയും. വളരെ മികച്ച രീതിയിലാണ് ടെസ്റ്റില്‍ അദ്ദേഹം ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ടെസ്റ്റില്‍ ധോണിക്കു മുകളിലാണ് കോലിയെ ഞാന്‍ കാണുന്നത്. എന്നാല്‍ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും ഈ രണ്ടു പേരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ധോണിയെയായിരിക്കും താന്‍ തിരഞ്ഞെടുക്കുകയെന്നും വോന്‍ വ്യക്തമാക്കി.
2015ല്‍ ടെസ്റ്റില്‍ നിന്നും ധോണി വിരമിച്ചിരുന്നു. തുടര്‍ന്നായിരുന്നു കോലി നായകസ്ഥാനത്തേക്കു വന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം കോലിക്കു കൈമാറിയത് 2017ലായിരുന്നു.

രണ്ടു ടൂര്‍ണമെന്റുകള്‍
ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം രണ്ടു പ്രധാനപ്പെട്ട ഐസിസി ടൂര്‍ണമെന്റുകളിലായിരുന്നു കോലി ഇന്ത്യയെ നയിച്ചത്. ആദ്യത്തേത് 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയായിരുന്നു. അന്നു ഉജ്ജ്വല പ്രകടനം ഇന്ത്യ കാഴ്ചവച്ചിരുന്നെങ്കിലും ഫൈനലില്‍ ചിരവൈരികളായ പാകിസ്താനോടു ഫൈനലില്‍ കാലിടറുകയായിരുന്നു.
2019ലെ ഏകദിന ലോകകപ്പിലായിരുന്നു കോലി പിന്നീട് ഇന്ത്യയെ നയിച്ചത്. ഇതിലും ഒന്നാംസ്ഥാനക്കാരായി ഇന്ത്യ നോക്കൗട്ട് റൗണ്ടിലേക്കു മുന്നേറിയിരുന്നു. പക്ഷെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു പരാജയപ്പെടുകയായിരുന്നു.

കിരീടങ്ങളുടെ അഭാവം
ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കിരീടങ്ങളുടെ അഭാവമാണ്. ഐപിഎല്ലില്‍ ഇനിയും ഒരു ട്രോഫി അദ്ദേഹം നേടിയിട്ടില്ല. ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയാവട്ടെ അഞ്ചു കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച രോഹിത് ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി എന്നിവയില്‍ ടീമിനെ ജേതാക്കളാക്കുകയും ചെയ്തു.
വരാനിരിക്കുന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കോലിക്കു ഈ കുറവുകളെല്ലാം പരിഹരിക്കാനുള്ള സുവര്‍ണാവസരമാണ്. അടുത്ത മാസം 18നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ വച്ച് ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications