For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാണ് അര്‍ജുന്റെ മനം കവര്‍ന്ന സാനിയ ചന്ദോക്ക്? ആള് ചില്ലറക്കാരിയല്ല, കൂടുതലറിയാം

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ക്രിക്കറ്ററുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിവാഹത്തിന്റെ ക്രീസിലേക്കു പ്രവേശിക്കുകയാണ്. 25കാരനായ താരത്തിന്റെ വിവാഹ നിശ്ചയം ഈയാഴ്ച നടന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. മുംബൈയില്‍ നിന്നു തന്നെയുള്ള സാനിയ ചന്ദോക്കാണ് അര്‍ജുന്റെ പ്രതിശ്രുതവധു. മുംബൈയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

മുംബൈ ആസ്ഥാനമായ പെറ്റ് ന്യൂട്രീഷ്യന്‍ ആന്റ് വെല്‍ഫെയര്‍ സ്ഥാപനമായ മിസ്റ്റര്‍ പൗസ് പെറ്റ് സ്പാ ആന്റ് സ്റ്റോര്‍ എല്‍എല്‍പിയുടെ ഡയറക്ടറും നിയുക്ത പാട്‌നറും കൂടിയാണ് സാനിയ. അതു മാത്രമല്ല മുംബൈയിലെ അറിയപ്പെടുന്ന വ്യവസായിയായ രവി ഘായിയുടെ കൊച്ചു മകളും കൂടിയാണ് ഇവര്‍. ഗ്രാവിസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ് അദ്ദേഹം. മുംബൈയിലെ ഹോസ്പിറ്റാലിറ്റി, ഫുഡ് ആന്‍ ബിവറേജ് വ്യവസായത്തിലെ വമ്പന്‍മാര്‍ കൂടിയാണ് ഗ്രാവിസ് ഗ്രൂപ്പ്.

ARJUN TENDULKAR

ഘായ് കുടുംബത്തിനു കീഴിലുള്ള കമ്പനിയാണ് ഏറെ പ്രശസ്തമായ കാളിറിറ്റി (Kwality) ഐസ്‌ക്രീം ഗ്രൂപ്പ്. ഈ കുടുംബത്തിലെ പൂര്‍വ്വികനായ ഐകെ ഘായിയാണ് ഈ കമ്പനി സ്ഥാപിച്ചത്. ഇതുകൂടാതെ മുംബൈയിസെ മറൈന്‍ ഡ്രൈവിലുള്ള ഉന്നത നിലവാരത്തിലുള്ള ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലും ഘായ് കുടുംബത്തിന്റേതാണ്. അടുത്തിടെ ഈ ഹോട്ടലിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ കാരണം ഘായ് കുടുംബം വാര്‍ത്തകളിലും സജീവമായിരുന്നു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദമെടുത്ത ശേഷം സാനിയ ചന്ദോക്ക് തന്നെയാണ് മിസ്റ്റര്‍ പൗസ് പെറ്റ് സ്പാ സ്ഥാപിക്കുകയും ചെയ്തിട്ടുള്ളതെന്നു കമ്പനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്നും വ്യക്തമാവുന്നു. കഴിഞ്ഞ വര്‍ഷം വേള്‍ഡ്‌വൈഡ് വെറ്റിനറി സര്‍വീസില്‍ നിന്നും വെറ്റിനറി ടെക്‌നീഷ്യന്‍ ഡിപ്ലോപയും സാനിയ എടുത്തിട്ടുണ്ട്.

SAANIYA CHANDOK

സച്ചിന്റെ മകള്‍ സാറയുമായി അടുത്ത ബന്ധമാണ് സാനിയ പുലര്‍ത്തുന്നതെന്നു അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ജയ്പൂരില്‍ നടന്ന ചില മല്‍സരങ്ങള്‍ കാണാന്‍ ഇരുവരും ഒരുമിച്ച് പോയിരുന്നു. ഒരുമിച്ചുള്ള സെല്‍ഫികളും സാനിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാണാന്‍ കഴിയും.

സാനിയയുടെ പബ്ലിക്ക് പ്രൊഫൈല്‍ വളരെ രഹസ്യമാക്കി തന്നെ വച്ചിരിക്കുകയാണ്. അര്‍ജുനും താനുമായുള്ള വിവാഹനിശ്ചയം ആഘോഷിക്കാന്‍ തീരുമാനിച്ചതിന്റെ പ്രതിഫലനം കൂടിയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും മാത്രമേ ചടങ്ങിലേക്കു ക്ഷണമുണ്ടായിരുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഔദ്യോഗികമായ പ്രസ്താവനകള്‍ പുറത്തിറ്ക്കുകയും ചെയ്തിട്ടില്ല.

Story first published: Thursday, August 14, 2025, 9:09 [IST]
Other articles published on Aug 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+