അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറി നേട്ടക്കാരനാര് ? ടോപ് ഫൈവ് ഇതാ, തലപ്പത്ത് ഇന്ത്യക്കാരന്‍

ടെസ്റ്റ് ക്രിക്കറ്റിലെ ടോപ് സ്‌കോററെന്ന റെക്കോഡ് ഇന്നും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരില്‍ തുടരുകയാണ്. ഇംഗ്ലണ്ടിനെതിരേ പുറത്താവാതെ 400 റണ്‍സ് നേടിയാണ് ലാറ റെക്കോഡിട്ടത്. ഇതുവരെ ആ റെക്കോഡ് തകര്‍ക്കാന്‍ ആര്‍ക്കുമായിട്ടില്ല. ഇനിയത് തകര്‍ക്കപ്പെടാനുള്ള സാധ്യതയും വളരെ കുറവാണ്. ചിലര്‍ 350 എന്ന സംഖ്യ കടന്നിട്ടുണ്ടെങ്കിലും 400 എന്ന മാജിക്കല്‍ സംഖ്യയിലേക്ക് എത്തിപ്പെടാനായിട്ടില്ല.
എന്നാല്‍ ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം ടെസ്റ്റില്‍ പലരും നേടിയിട്ടുണ്ട്. ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ് രണ്ട് തവണയും കരുണ്‍ നായര്‍ ഒരു തവണയും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനും രാഹുല്‍ ദ്രാവിഡിനുമൊന്നും ഈ നേട്ടത്തിലേക്കെത്താനായിട്ടില്ല. ടെസ്റ്റിലെ ട്രിപ്പിള്‍ സെഞ്ച്വറി നേട്ടക്കാരെ പലര്‍ക്കും അറിയാമെങ്കിലും അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറിക്കാരനാരാണ് ? ടോപ് ഫൈവ് പട്ടിക പരിശോധിക്കാം.

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ട് തവണ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ സെവാഗ് 278 പന്തില്‍ ഈ നേട്ടത്തിലെത്തിയാണ് അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറിക്കാരുടെ പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്. 2008ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു സെവാഗിന്റെ ഈ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 540 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടിയാണ് സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനം. 304 പന്ത് നേരിട്ട് 319 റണ്‍സാണ് മത്സരത്തില്‍ സെവാഗ് നേടിയത്. 42 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയായിരുന്നു സെവാഗിന്റെ പ്രകടനം.

മാത്യു ഹെയ്ഡന്‍
രണ്ടാം സ്ഥാനത്ത് ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡനാണ്. 362 പന്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഹെയ്ഡന്‍ ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 2003ല്‍ പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ സിംബാബ് വെയ്‌ക്കെതിരെയായിരുന്നു ഹെയ്ഡന്റെ പ്രകടനം. മത്സരത്തില്‍ ലാറയുടെ റെക്കോഡ് ഹെയ്ഡന്‍ തകര്‍ക്കുമെന്ന് തോന്നിച്ചെങ്കിലും 437 പന്തില്‍ 380 റണ്‍സാണ് നേടാനായത്. 38 ഫോറും 11 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഹെയ്ഡന്റെ പ്രകടനം. മത്സരം ഇന്നിങ്‌സിനും 175 റണ്‍സിനുമാണ് ഓസ്‌ട്രേലിയ ജയിച്ചത്.

വീരേന്ദര്‍ സെവാഗ്
മൂന്നാം സ്ഥാനത്തും ഇന്ത്യയുടെ വീരേന്ദര്‍ സെവാഗാണ്. പാകിസ്താനെതിരേ 364 പന്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ് സെവാഗ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്തുള്ളത്. സെവാഗിന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയായിരുന്നു ഇത്. 375 പന്തില്‍ 309 റണ്‍സാണ് മത്സരത്തില്‍ സെവാഗ് നേടിയത്. 39 ഫോറും ആറ് സിക്‌സും ഉള്‍പ്പെടെയായിരുന്നു സെവാഗിന്റെ ഈ പ്രകടനം. മുള്‍ത്താനില്‍ സെവാഗ് റണ്‍മഴ പെയ്യിച്ചപ്പോള്‍ ഇന്നിങ്‌സിനും 52 റണ്‍സിനും ഇന്ത്യ വിജയിക്കുകയും ചെയ്തു.

കരുണ്‍ നായര്‍
നാലാം സ്ഥാനത്ത് കരുണ്‍ നായരാണുള്ളത്. 381 പന്തിലാണ് കരുണ്‍ ഈ നേട്ടത്തിലേക്കെത്തിയത്. 2016ല്‍ ചെന്നൈയില്‍ നടന്ന മത്സരത്തിലാണ് കരുണിന്റെ ഈ നേട്ടം. 381 പന്തുകളിലാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. 281 പന്തുകള്‍ നേരിട്ട് 303 റണ്‍സാണ് മത്സരത്തില്‍ കരുണ്‍ നേടിയത്. 32 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കരുണിന്റെ ക്ലാസിക് ഇന്നിങ്‌സ്. മത്സരം ഇന്നിങ്‌സിനും 75 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ട്രിപ്പിള്‍ നേടിയ ശേഷം വലിയ അവസരം കരുണിനെ തേടിയെത്തിയില്ല.

ഡേവിഡ് വാര്‍ണര്‍
അഞ്ചാം സ്ഥാനത്ത് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്. 389 പന്തിലാണ് അദ്ദേഹം ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. അഡ് ലെയ്ഡില്‍ പാകിസ്താനെതിരെയായിരുന്നു വാര്‍ണറുടെ ഈ നേട്ടം. 418 പന്തുകള്‍ നേരിട്ട് 335 റണ്‍സാണ് മത്സരത്തില്‍ വാര്‍ണര്‍ നേടിയത്. വാര്‍ണറുടെ ക്ലാസിക് ഇന്നിങ്‌സ് കണ്ട മത്സരം ഇന്നിങ്‌സിനും 48 റണ്‍സിനും ഓസ്‌ട്രേലിയ ജയിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications