IPL 2021: ഏറ്റവും അപകടകാരികളായ ഓപ്പണിങ് ജോടി ആരുടേത്? തിരഞ്ഞെടുത്ത് ആകാഷ് ചോപ്ര

ഐപിഎല്ലിന്റെ 14ാം സീസണില്‍ ഏറ്റവും അപകടകാരികളായ ഓപ്പണിങ് ജോടി ആരുടേതാണെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എതിരാളികള്‍ ഭയക്കേണ്ട ഓപ്പണിങ് സഖ്യത്തെ ചോപ്ര ചൂണ്ടിക്കാട്ടിയത്. ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഏപ്രില്‍ ഒമ്പതിനാണ് ഐപിഎല്ലിന്റെ പുതിയ സീസണിനു തുടക്കമാവുന്നത്. നിലവിലെ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം.

ബെസ്റ്റ് മുംബൈയുടേത്
നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റേതാണ് ഏറ്റവും അപകടകാരികളായ ഓപ്പണിങ് സഖ്യമെന്നു ചോപ്ര അഭിപ്രായപ്പെട്ടു. നായകന്‍ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കുമുള്‍പ്പെടുന്ന മുംബൈയുടെ ഓപ്പണിങ് സഖ്യത്തെയാണ് ഞാന്‍ തിരഞ്ഞെടുക്കുക. ഡികോക്കിനു പകരം രോഹിത്തിനൊപ്പം ഇഷാന്‍ കിഷാന്‍ ഓപ്പണിങിലേക്കു വന്നാലും ഭയക്കണം. അതുകൊണ്ടു തന്നെയാണ് മുംബൈയെ താന്‍ തിരഞ്ഞെടുത്തതെന്നും ചോപ്ര വ്യക്തമാക്കി.

മിന്നുന്ന പ്രകടനം
യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ ഡികോക്കും ഇഷാനും മുംബൈയ്ക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 516 റണ്‍സോടെ സീസണില്‍ മുംബൈയുടെ ടോപ്‌സ്‌കോററായി ഇഷാന്‍ മാറിയിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 506 റണ്‍സെടുത്ത ഡികോക്ക് തൊട്ടുതാഴെയുമുണ്ടായിരുന്നു. രണ്ടു പേരുടെയും സ്‌ട്രൈക്ക് റേറ്റ് 140നു മുകളിലായിരുന്നു.
രോഹിത്തിനെ സംബന്ധിച്ച് ബാറ്റ്‌സ്മാനെന്ന നിലയില്‍ അത്ര മികച്ച സീസണിസായിരുന്നില്ല കഴിഞ്ഞ തവണത്തേത്. 12 മല്‍സരങ്ങളില്‍ നിന്നും 332 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. ഇടയ്ക്കു ചില പരിക്കുകളും അദ്ദേഹത്തെ വേട്ടയാടിയിരുന്നു. രോഹിത്തിന്റെ അഭാവത്തില്‍ ചില മല്‍സരങ്ങളില്‍ കരെണ്‍ പൊള്ളാര്‍ഡായിരുന്നു മുംബൈയെ നയിച്ചത്.

ഡിസിയും പഞ്ചാബും
മുംബൈ കഴിഞ്ഞാല്‍ ഐപിഎല്ലിലെ മികച്ച ഓപ്പണിങ് സഖ്യമുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനാണെന്നു ചോപ്ര ചൂണ്ടിക്കാട്ടി. പഞ്ചാബ് കിങ്‌സിന്റേതും അപകടകാരികളായ ഓപ്പണിങ് ജോടികളാണെന്നു അദ്ദേഹം വിലയിരുത്തി.
കെഎല്‍ രാഹുലിനോടൊപ്പം ക്രിസ് ഗെയ്ല്‍ പഞ്ചാബിനായി ഓപ്പണ്‍ ചെയ്താല്‍ അതു അപകടകാരികളായ ഓപ്പണിങ് കോമ്പിനേഷനായി മാറും. ജോസ് ബട്‌ലര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ മികച്ച ആരും രാജസ്ഥാനില്‍ ഇല്ല. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം കെയ്ന്‍ വില്ല്യംസണ്‍ ഹൈദരാബാദിനായി ഓപ്പണ്‍ ചെയ്‌തേക്കും. ഡിസിയുടെ ശിഖര്‍ ധവാന്‍- റിഷഭ് പന്ത് ഓപ്പണിങ് ജോടിയെ മറക്കാന്‍ പാടില്ല. പക്ഷെ ധവാന്‍ അല്‍പ്പം ശ്രദ്ധേയോടെ കളിക്കാന്‍ സാധ്യതയുള്ളതിനാല്‍ നമുക്കൊന്നും പറയാന്‍ കഴിയില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications