For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രേയസും ഇഷാനും പുറത്താവും! കരിയര്‍ സ്വാഹ, ചീട്ട് കീറിയാല്‍ പകരം കരാര്‍ ആര്‍ക്കെല്ലാം?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ശ്രേയസ് അയ്യരുടെയും ഇഷാന്‍ കിഷന്റെയും ഭാവി ഏറെക്കുറെ അവസാനിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്. ബിസിസിഐ പുതുതായി പ്രഖ്യാപിക്കാനിരിക്കുന്ന മുഖ്യ കരാറിലുള്‍പ്പെട്ട കളിക്കാരുടെ ലിസ്റ്റില്‍ രണ്ടു പേരും ഉണ്ടാവില്ലെന്നാണ് വിവരം. ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസഐയുടെ ചട്ടം ലംഘിച്ചതാണ് ഇരു താരങ്ങളുടെയും കരിയറിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയത്.

ഇഷാനാണ് ഏറ്റവുമാദ്യം കുരുക്കിലായത്. പൂര്‍ണ ഫിറ്റായിട്ടും രഞ്ജി ട്രോഫിയില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ തയ്യാറാവാതെ താരം മാറി നില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരടക്കം പിന്നീട് രഞ്ജി കളിക്കേണ്ടത് നിര്‍ബന്ധമാണെന്നു പരസ്യമായി ചൂണ്ടിക്കാണിച്ചിട്ടും ഇഷാന്‍ ഇതെല്ലാം തള്ളിക്കളയുകയായിരുന്നു.

rinku singh

ശ്രേയസാവട്ടെ തനിക്കു പരിക്കുണ്ടെന്നു പറഞ്ഞാണ് രഞ്ജി ട്രോഫിയില്‍ നിന്നും വിട്ടുനിന്നത്. പക്ഷെ ശ്രേയസിനു യാതൊരു പരിക്കുമില്ലെന്നു ദേശീയ ക്രിക്കറ്റ് അക്കാദമി ബിസിസിഐയെ മെയില്‍ മുഖേന അറിയിച്ചതോടെ കള്ളം പൊളിയുകയായിരുന്നു.

ഇതോടെ ഇഷാനോടൊപ്പം ശ്രേയസും ബിസിസിഐയുടെ ബ്ലാക്ക് ലിസ്റ്റില്‍ ഇടം പിടിക്കുകയായിരുന്നു. രഞ്ജി കളിക്കാത്തവരെ ഇനി മുഖ്യ കരാറില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് ബിസിസിഐയുടെ പുതിയ തീരുമാനം. ഇതേ തുടര്‍ന്നാണ് ശ്രേയസിനെയും ഇഷാനെയും പുറത്താക്കുന്നത്. ഇവര്‍ക്കു പകരം ബിസിസിഐയുടെ പുതിയ കരാറില്‍ ആരൊക്കെ ഇടം പിടിക്കുമെന്നു നോക്കാം.

ടി20 സ്‌പെഷ്യലിസ്റ്റും ഫിനിഷിങില്‍ ടീമിന്റെ പുതിയ തുറുപ്പുചീട്ടുമായ റിങ്കു സിങാണ് ബിസിസിഐയുടെ മുഖ്യ കരാറില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള ഒരാള്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം. വളരെ കുറച്ചു മല്‍സരങ്ങള്‍ കൊണ്ടു തന്നെ റിങ്കു ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു. ടി20ക്കു ശേഷം ഏകദിനത്തിലും അദ്ദേഹം അരങ്ങേറ്റം നടത്തിക്കഴിഞ്ഞു.

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും സ്ഥാനമുറപ്പാക്കിക്കഴിഞ്ഞ താരമാണ് റിങ്കു. അധികം വൈകാതെ മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായി റിങ്കുവിനെ വളര്‍ത്തിക്കൊണ്ടുവരാനാണ് ബിസിസിഐയുടെ നീക്കം.

yashasvi jaiswal

അതുകൊണ്ടു തന്നെ ബിസിസിഐയുടെ മുഖ്യ കരാറിലും അദ്ദേഹത്തെ ഉടന്‍ കാണാന്‍ സാധിച്ചേക്കും. ഇന്ത്യക്കു വേണ്ടി 15 ടി20കളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം റിങ്കു നേടിയത് 356 റണ്‍സാണ്. ഏകദിനത്തില്‍ രണ്ടു കളിയില്‍ നിന്നും 55 റണ്‍സും താരം സ്‌കോര്‍ ചെയ്തു.

ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ബിസിസിഐയുടെ മുഖ്യ കരാറില്‍ ഇടം പിടിക്കാന്‍ പോവുന്ന രണ്ടാമത്തെ താരം. ടി20, ടെസ്റ്റ് എന്നിവയില്‍ ഇന്ത്യക്കായി കളിച്ചുകഴിഞ്ഞ അദ്ദേഹം മിന്നുന്ന പ്രകനടനങ്ങളിലൂടെ ടീമിലെ സ്ഥിരം സാന്നിധ്യമായിരിക്കുകയാണ്. ടെസ്റ്റില്‍ അസാധാരണ പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവയ്ക്കുന്നത്.

ചില ലോക റെക്കോര്‍ഡുകളും അദ്ദേഹം തകര്‍ത്തുകഴിഞ്ഞു. 17 ടി20കളില്‍ നിന്നും 502 റണ്‍സും എട്ടു ടെസ്റ്റുകളില്‍ നിന്നും 971 റണ്‍സുമാണ് ജയ്‌സ്വാളിന്റെ സമ്പാദ്യം. ഭാവിയില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി 22കാരനായ ജയ്‌സ്വാളിനെ കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ബിസിസിഐയുടെ മുഖ്യ കരാറില്‍ തീര്‍ച്ചയായും അദ്ദേഹത്തെ പ്രതീക്ഷിക്കാം.

Story first published: Monday, February 26, 2024, 22:38 [IST]
Other articles published on Feb 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+