World Cup 2023: സച്ചിന്റെ 673 റെക്കോഡ് ആര് തകര്‍ക്കും? ഇവരിലൊരാള്‍ക്ക് സാധിക്കും! അറിയാം
മുംബൈ: ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടുമൊരു ക്രിക്കറ്റ് ലോകകപ്പ് വരികയാണ്. 2011ല്‍ ഇന്ത്യ വേദിയായ ലോകകപ്പില്‍ കിരീടം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. 12 വര്‍ഷങ്ങള്‍ക്കപ്പുറം വീണ്ടുമൊരു ലോകകപ്പെത്തുമ്പോള്‍ ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഇന്ത്യക്ക് കിരീട സാധ്യതകളേറെ. ഇത്തവണ മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ട്. പിഴവുകള്‍ നികത്തി മുന്നോട്ട് പോകാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്.

ഇന്ത്യക്ക് അഭിമാന പ്രശ്‌നമായ ലോകകപ്പാണ് വരാനിരിക്കുന്നത്. പല റെക്കോഡുകളും ഇത്തവണത്തെ ലോകകപ്പിലൂടെ തകര്‍ക്കപ്പെടാനും സാധ്യതകളേറെ. എന്നാല്‍ ഏറെ നാളുകളായി തകര്‍ക്കപ്പെടാതെ നില്‍ക്കുന്ന റെക്കോഡാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2003ല്‍ കുറിച്ചത്. ഒരു ഏകദിന ലോകകപ്പിന്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡാണ് സച്ചിന്‍ സ്വന്തം പേരിലാക്കിയത്. 673 റണ്‍സുമായാണ് അദ്ദേഹം ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്.
ഈ റെക്കോഡിന് പ്രായം 20 വര്‍ഷമായിരിക്കുന്നു. ഇത്തവണയെങ്കിലും ഈ റെക്കോഡ് തകര്‍ക്കപ്പെടുമോ? 2019ല്‍ രോഹിത് ശര്‍മ 648 റണ്‍സ് നേടിയിരുന്നു. ഡേവിഡ് വാര്‍ണര്‍ 647 റണ്‍സും നേടിയിട്ടുണ്ടെങ്കിലും സച്ചിന്റെ റെക്കോഡ് ഭേദിക്കാനായില്ല. ഇത്തവണ സച്ചിന്റെ റെക്കോഡ് തകര്‍ക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യന്‍ പിച്ചുകളില്‍ റണ്ണൊഴുകുമെന്നതിനാല്‍ സച്ചിന്റെ റെക്കോഡ് തകര്‍ക്കാനും സാധ്യത കൂടുതല്‍. എന്നാല്‍ അത് ആര്‍ക്ക് സാധിക്കും? ഈ അഞ്ച് പേരിലൊരാള്‍ തകര്‍ക്കാനാണ് സാധ്യത. പരിശോധിക്കാം.

വിരാട് കോലിയാണ് ഈ സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. ഇതിനോടകം സച്ചിന്റെ പല റെക്കോഡുകളും തകര്‍ത്ത താരമാണ് കോലി. അതുകൊണ്ട് തന്നെ സച്ചിന്റെ ഈ ലോക റെക്കോഡും കോലിക്ക് തകര്‍ക്കാനായേക്കും. ഇന്ത്യയില്‍ മികച്ച റെക്കോഡാണ് കോലിക്കുള്ളത്. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളും മികച്ചത്. മികച്ച ഫോമിലാണ് കോലിയെങ്കില്‍ സച്ചിന്റെ ലോക റെക്കോഡിനെ അനായാസമായിത്തന്നെ മറികടക്കാന്‍ കോലിക്ക് സാധിച്ചേക്കുമെന്ന് തന്നെ വിലയിരുത്താം.
മറ്റൊരു താരം രോഹിത് ശര്‍മയാണ്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നായകനുമായ രോഹിത് ശര്‍മ 2019ല്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് നടത്തിയത്. അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ നേടിയിട്ടും സച്ചിന്റെ ലോക റെക്കോഡിനെ തകര്‍ക്കാന്‍ രോഹിത്തിനായില്ല. ഇത്തവണ വലിയ അവസരമാണ് രോഹിത്തിനുള്ളത്. രോഹിത്തിന്റെയും ഇന്ത്യന്‍ പിച്ചിലെ റെക്കോഡ് മോശമല്ല. എന്നാല്‍ സമീപകാലത്തെ ഫോം അത്ര മികച്ചതല്ല. ലോകകപ്പില്‍ നല്ല ഫോമിലാണെങ്കില്‍ സച്ചിന്റെ ലോകകപ്പ് റെക്കോഡ് രോഹിത് സ്വന്തം പേരിലാക്കിയേക്കും.

ഇംഗ്ലണ്ട് നായകനും ഓപ്പണറുമായ ജോസ് ബട്‌ലറാണ് ഈ പട്ടികയിലെ മറ്റൊരാള്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന ജോസ് ബട്‌ലര്‍ക്കും സച്ചിന്റെ റെക്കോഡ് ഭേദിക്കാനുള്ള കഴിവുണ്ട്. അവസാന ഐപിഎല്ലില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ ബാറ്റിങ് വിസ്‌ഫോടനം സൃഷ്ടിച്ച താരമാണ് ജോസ് ബട്‌ലര്‍. അദതുകൊണ്ട് തന്നെ ഇത്തവണ ലോകകപ്പിലും പ്രതീക്ഷകളേറെ. നിര്‍ണ്ണായക മത്സരങ്ങളില്‍ തിളങ്ങാനുള്ള ബട്‌ലറുടെ കഴിവാണ് എടുത്തു പറയേണ്ടത്.
പാകിസ്താന്റെ ബാബര്‍ അസമാണ് സാധ്യത കല്‍പ്പിക്കാവുന്ന മറ്റൊരു താരം. മികച്ച സാങ്കേതികത അവകാശപ്പെടാവുന്ന ബാബര്‍ക്ക് ഇന്ത്യയില്‍ കളിച്ചപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായിട്ടുണ്ട്. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാന്‍ മിടുക്കനായ ബാബര്‍ക്ക് സച്ചിന്റെ റെക്കോഡ് മറികടക്കാനുള്ള കഴിവുണ്ട്. ഭേദപ്പെട്ട ടീം കരുത്തും പാകിസ്താന് അവകാശപ്പെടാമെന്നതിനാല്‍ ബാബര്‍ റെക്കോഡ് തകര്‍ക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്കാണ് മറ്റൊരു താരം. ഇന്ത്യന്‍ പിച്ചുകളില്‍ വലിയ അനുഭവസമ്പത്ത് ഡീകോക്കിനുണ്ട്. അതുകൊണ്ട് തന്നെ സച്ചിന്റെ റെക്കോഡ് ഭേദിക്കാനും ഇടം കൈയന്‍ ബാറ്റ്‌സ്മാന് കരുത്തുണ്ട്. ഐപിഎല്ലിലൂടെയടക്കം ഇന്ത്യന്‍ പിച്ചിനെ ഡീകോക്കിന് നന്നായി അറിയാം. ഇത് താരത്തിന് മുതലാക്കാനായാല്‍ ലോകകപ്പില്‍ സച്ചിന്റെ റെക്കോഡ് പഴങ്കഥയാക്കാന്‍ പ്രതിഭയുള്ളവനാണ് ഡീകോക്ക് എന്നതില്‍ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications