For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യ തിരിച്ചടിക്കാനോ, നോ ചാന്‍സ്! ഓസീസ് തൂത്തുവാരും- പോണ്ടിങിനു പിന്നാലെ വോയും

ആദ്യ ടെസ്റ്റില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കു ഇനിയൊരു മടങ്ങിവരവുണ്ടാവില്ലെന്നു മുന്‍ ഓസീസ് ഓപ്പണര്‍ മാര്‍ക്ക് വോ അഭിപ്രായപ്പെട്ടു. നേരത്തേ മുന്‍ ഓസീസ് നായകനും ഇതിഹാസതാരവുമായ റിക്കി പോണ്ടിങും ഇതേ അഭിപ്രായപ്രകടനം നടത്തിയിരുന്നു.

അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ വന്‍ പരാജയം ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു. മൂന്നു ദിവസം കൊണ്ടു തന്നെ മല്‍സരം അവസാനിക്കുകയും ചെയ്തിരുന്നു. ഈ വിജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തിയിരുന്നു. 26 മുതല്‍ മെല്‍ബണിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പേസര്‍ മുഹമ്മദ് ഷമിയും ഇന്ത്യക്കു വേണ്ടി കളിക്കില്ല. കോലി നാട്ടിലേക്കു മടങ്ങിയപ്പോള്‍ ഷമി പരിക്കു കാരണം പരമ്പരയിലെ ശേഷിച്ച ടെസ്റ്റുകളില്‍ നിന്നു പിന്‍മാറുകയും ചെയ്തിരിക്കുകയാണ്.

ഇന്ത്യക്കു ഒരു പ്രതീക്ഷയും വേണ്ട

ഇന്ത്യക്കു ഒരു പ്രതീക്ഷയും വേണ്ട

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ഒരു പ്രതീക്ഷയും വേണ്ടെന്നു വോ ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലില്‍ തുറന്നടിച്ചു. ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുമോയെന്ന ചോദ്യത്തിന് ഒരു പ്രതീക്ഷയും വേണ്ടെന്നായിരുന്നു വോയുടെ മറുപടി.
അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റായിരരുന്നു ഇന്ത്യക്കു വിജയ പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്ന ഒരേയൊരു മല്‍സരം. വിരാട് കോലിയാവട്ടെ ഈ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുകയും ചെയ്തിരുന്നു. സാഹചര്യങ്ങളും ഇന്ത്യക്കു അനുകൂലമായിരുന്നുവെന്നു വോ അഭിപ്രായപ്പെട്ടു.

4-0ന് ഓസീസ് നേടും

4-0ന് ഓസീസ് നേടും

ഇന്ത്യക്കു എങ്ങനെയാണ് ഇനി ടെസ്റ്റ് പരമ്പരയിലേക്കു തിരിച്ചുവരാന്‍ സാധിക്കുകയെന്നറിയില്ല. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മൂന്നാം ദിനം തന്നെ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെട്ടു. അതുകൊണ്ടു തന്നെ ഇന്ത്യ ഇനി പരമ്പരയിലേക്കു തിരിച്ചുവരുമെന്നു ഞാന്‍ കരുതുന്നില്ല. ഓസ്‌ട്രേലിയ പരമ്പര 4-0ന് തൂത്തുവാരുമെന്നാണ് തന്റെ അഭിപ്രായമെന്നും വോ വ്യക്തമാക്കി.
പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസവും നേരിയ മുന്‍തൂക്കം നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ വീഴ്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യക്കു 62 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിന് ഇന്ത്യ പുറത്തായതോടെ ഓസീസ് അനായാസം ജയിച്ചുകയറുകയായിരുന്നു.

പോണ്ടിങ് പറഞ്ഞത്

പോണ്ടിങ് പറഞ്ഞത്

കോലിയുടെ അഭാവത്തില്‍ ടീമിനെ ഇത്തരമൊരു മോശം സാഹര്യത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ ശേഷിയുള്ള മറ്റൊരു താരം ഇന്ത്യന്‍ നിരയില്‍ ഇല്ലെന്നു പോണ്ടിങ് ദിവസങ്ങള്‍ക്കു മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.
ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയാവണം ഇന്ത്യ രണ്ടാം ടെസ്റ്റ് കളിക്കേണ്ടത്. ബാറ്റിങ് നിരയില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണ്. റിഷഭ് പന്തിനെ ഇന്ത്യ തിരിച്ചുവിളിക്കണം. ശുഭ്മാന്‍ ഗില്ലിനെയും മെല്‍ബണില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം. ഓസ്‌ട്രേലിയയുടെ ഭാഗത്തു നിന്നും ഒരു വിട്ടുവീഴ്ചയും ഇന്ത്യ പ്രതീക്ഷിക്കേണ്ടതില്ല. കൂടുതല്‍ കരുത്തോടെ ഇന്ത്യക്കു മേല്‍ ഓസീസ് കടന്നാക്രമിക്കുമെന്നും പോണ്ടിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Story first published: Tuesday, December 22, 2020, 18:24 [IST]
Other articles published on Dec 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+