IPL 2020: കടലാസിലെ പുലികള്‍ ആര്? വീക്ക്‌നെസില്ലാത്ത ഒരു ടീമുണ്ട്- ആകാഷ് ചോപ്ര

ഐപിഎല്ലിന്റെ 133ം സീസണില്‍ കടലാസില്‍ തനിക്കു ഏറ്റവും മികച്ച ടീമായി തോന്നിയിട്ടുള്ളത് ഏതാണെന്നു ചൂണ്ടാക്കിയിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്ര. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് പരിശീലിപ്പിക്കുന്ന, ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ഇതെന്നു ചോപ്ര അഭിപ്രായപ്പെട്ടു.
വേണമെങ്കില്‍ മൂന്നു വിദേശ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഡല്‍ഹിക്കു ഈ സീസണില്‍ കളിക്കാന്‍ കഴിയുമെന്നും അത്രയേറെ മികച്ച ഇന്ത്യന്‍ താരങ്ങള്‍ അവരുടെ ടീമിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ യൂട്യൂബ് ചാനലില്‍ ഒരു ചോദ്യത്തിനു ഉത്തരമായിട്ടായിരുന്നു ചചോപ്ര ഇക്കാര്യം പറഞ്ഞത്.

മുംബൈയ്ക്കു പോരായ്മയുണ്ട്
രോഹിത് ശര്‍മ നയിക്കുന്ന നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സിനെയായിരുന്നു കടലാസിലെ കരുത്തരായി ചോപ്ര ആദ്യം പരിഗണിച്ചത്. പക്ഷെ ഒരു വീക്ക്‌നെസുണ്ടെന്ന് കണ്ടെത്തിയതോടെ അദ്ദേഹം അവരെ ഒഴിവാക്കുകയായിരുന്നു.
മുംബൈ വളരെ മികച്ച ടീം തന്നെയാണ്. എന്നാല്‍ മികച്ച ഇന്ത്യന്‍ സ്പിന്‍ ബൗളിങ് നിരയില്ലെന്നതു അവരുടെ പോരായ്മയാണ്. രാഹുല്‍ ചഹര്‍, ക്രുനാല്‍ പാണ്ഡ്യ, ജയസന്ത് യാദവ്, അനുകുല്‍ റോയ് എന്നിവരടങ്ങുന്നതാണ് മുംബൈയുടെ ഇന്ത്യന്‍ സ്പിന്‍ ബൗളിങ് നിര. നിങ്ങള്‍ക്കു ഒരുപാട് ആത്മവിശ്വാസം നല്‍ുന്ന ഒരു നിരയല്ല ഇതെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ഡല്‍ഹിക്കു കുറവുകളില്ല
എട്ടു ടീമുകളെയും വിലയിരുത്തുമ്പോള്‍ അക്കൂട്ടത്തില്‍ ഏറ്റവും മികച്ചതായി തനിക്കു തോന്നിയിട്ടുള്ളത് ഡല്‍ഹിയാണ്. കടലാസില്‍ തീര്‍ച്ചയായും അവരാണ് ഏറ്റവും ബെസ്റ്റ്. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, അജിങ്ക്യ രഹാനെ, അലെക്‌സ് ക്യാരി, മാര്‍ക്കസ് സ്റ്റോയ്ണിസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, അമിത് മിശ്ര, സന്ദീപ് ലാമിച്ചാനെ, ഇഷാന്ത് ശര്‍മ, ഡാനിയേല്‍ സാംസ് തുടങ്ങി എത്ര ഓപ്ഷനുകളാണ് ഡല്‍ഹിക്കുള്ളത്.
മറ്റു ടീമുകളെപ്പോലെ നാലു വിദേശ താരങ്ങള്‍ ഡല്‍ഹിക്കു വേണമെന്നില്ല. മൂന്നു വിദേശികളെ മാത്രം വച്ച് മാച്ച് വിന്നിങ് കോമ്പിനേഷനുണ്ടാക്കാന്‍ ഡല്‍ഹിക്കു കഴിയുമെന്നും ചോപ്ര വിലയിരുത്തി.

കന്നിക്കിരീടം തേടി ഡല്‍ഹി
ഐപിഎല്ലില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഡല്‍ഹി ഇത്തവണയിറങ്ങുന്നത്. ഇതുവരെ ഫൈനലില്‍ പോലുമെത്തിയിട്ടില്ലാത്ത നാണക്കേട് പേറുന്ന ഏക ഫ്രാഞ്ചൈസിയാണ് ഡല്‍ഹി. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമായിരുന്നു ഡല്‍ഹിയുടേത്. പ്ലേഓഫിലേക്കും ടീം യോഗ്യത നേടിയിരുന്നു. എന്നാല്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നില്‍ ഡല്‍ഹിയുടെ മുന്നേറ്റം അവസാനിക്കുകയായിരുന്നു.
ആര്‍ അശ്വിന്‍, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് ഈ സീസണില്‍ ഡല്‍ഹിക്കൊപ്പം അരങ്ങേറ്റം കൂടിയാണ്. അശ്വിനെ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്നും രഹാനെയെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുമാണ് ഡല്‍ഹി സ്വന്തമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications