
രോഹിത്തിന്റെ വീക്ക്‌നെസ്
അന്നു ഇന്ത്യയുടെ മൂന്നു മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയും പുറത്താക്കാന്‍ തനിക്കായാല്‍ എത്ര മാത്രം ആസ്വാദ്യകരമായിരിക്കുമെന്നായിരുന്നു ആദ്യ ഓവറിനു മുമ്പ് റണ്ണപ്പിനായി പോകവെ തോന്നിയതെന്നു ആമിര്‍ പറയുന്നു.
ഇന്‍സ്വിങ് ബോളുകള്‍ കളിക്കുന്നതില്‍ രോഹിത്തിനുള്ള വീക്ക്‌നെസ് അറിയാമായിരുന്നു. ഓവറിലെ ആദ്യ രണ്ടു ബോളുകളും ഇന്‍ സ്വിങറുകള്‍ എറിയില്ലെന്നായിരുന്നു പ്ലാന്‍. ബോള്‍ സ്വിങ് ചെയ്യുന്നില്ലെന്നു രോഹിത് കരുതുന്നതിനു വേണ്ടിയായിരുന്നു ഇത്. അന്നത്തെ ആദ്യ രണ്ടു ബോളുകള്‍ കണ്ടാല്‍ നിങ്ങള്‍ക്കു ഇതു മനസ്സിലാവും. രണ്ടും ഔട്ട് സ്വിങറുകളായിരുന്നു. എന്നാല്‍ മൂന്നാമത്തെ ബോളില്‍ ഇന്‍ സ്വിങര്‍ പരീക്ഷിച്ചു. രോഹിത് വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയും തന്റെ പ്ലാന്‍ ലക്ഷ്യം കാണുകയും ചെയ്തതായി ആമിര്‍ വിശദമാക്കി.

കോലിയുടെ ക്യാച്ച് നഷ്ടപ്പെടുത്തി
തന്റെ ഓവറില്‍ കോലിയുടെ ക്യാച്ച് ഫസ്റ്റ് സ്ലിപ്പില്‍ അസ്ഹര്‍ അലി പാഴാക്കിയപ്പോള്‍ ആശങ്കയുണ്ടായിരുന്നതായി ആമിര്‍ പറഞ്ഞു. കാരണം ജസ്പ്രീത് ബുംറയുടെ നോ ബോളില്‍ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട ശേഷം പാകിസ്താനു വേണ്ടി ഓപ്പണര്‍ ഫഖര്‍ സമാന്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു.
കോലിയുടെ ക്യാച്ച് കൈവിട്ടപ്പോള്‍ ഫഖറിനെയാണ് ഓര്‍മ വന്നത്. നോ ബോളില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടി സെഞ്ച്വറിയടിച്ച ഫഖറിനെപ്പോലെ കോലിയും തങ്ങളെ വേട്ടയാടുമോയെന്നു ഭയപ്പെട്ടു. കോലി ക്രീസില്‍ തുടരുകയാണെങ്കില്‍ 40-45 ഓവറിനുള്ളില്‍ ഇന്ത്യയെ മല്‍സരത്തില്‍ വിജയിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു റണ്ണപ്പനിടെ ചിന്തിച്ചതെന്നും ആമിര്‍ വെളിപ്പെടുത്തി. ക്യാച്ച് കൈവിട്ട കോലിയെ തൊട്ടടുത്ത ബോളില്‍ തന്നെയായിരുന്നു അദ്ദേഹം പുറത്താക്കിയത്.

കോലിക്കെതിരായ പ്ലാന്‍
കോലി ബാറ്റിങിനായി ക്രീസിലെത്തിയപ്പോള്‍ ഇന്‍ സ്വിങറായിരുന്നു ഞാന്‍ ആദ്യം എറിഞ്ഞത്. അദ്ദേഹം ബീറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇനി കോലിക്കെതിരേ ഇന്‍സ്വിങറുകള്‍ എറിയേണ്ടെന്നു തുടര്‍ന്നു തീരുമാിച്ചത്. ആദ്യത്തെ ബോളില്‍ കോലി ബീറ്റ് ചെയ്യപ്പെട്ടപ്പോള്‍ പന്ത് സ്ലിപ്പിലായിരുന്നു എത്തിയത്. അടുത്ത ബോളും അങ്ങനെ തന്നെ.
ഇതൊടെ കുറച്ചു കൂടി ബോള്‍ ഉയര്‍ന്നു വരുന്ന തരത്തില്‍ ബൗള്‍ ചെയ്ത് കോലിയെ ഡ്രൈവിന് പ്രേരിപ്പിക്കുകയെന്ന തന്ത്രം പരീക്ഷിക്കുകയായിരുന്നു. ഇതു സ്ലിപ്പില്‍ ക്യാച്ചിനു വഴിയൊരുക്കുമെന്നും കണക്കുകൂട്ടി. പക്ഷെ കോലി ഓണ്‍സൈഡിലേക്കു ഷോട്ട് കളിക്കാനായിരുന്നു ശ്രമിച്ചത്. അദ്ദേഹത്തിന്റെ ശരീരവും ആ ദിശയിലേക്കു തിരിഞ്ഞിരുന്നു. എന്റെ ബോളാവട്ടെ പിച്ച് ചെയ്ത ശേഷം പുറത്തേക്കു പോവുന്ന തരത്തിലുള്ളതായിരുന്നു. ഷോട്ട് കളിച്ച കോലിയെ ഷതാബ് മികച്ചൊരു ക്യാച്ചിലൂടെ പിടികൂടിയതായും ആമിര്‍ വിശദമാക്കി.


Click it and Unblock the Notifications











