
മുഹമ്മദ് നബി
അഫ്ഗാനിസ്ഥാന്റെ സീനിയര്‍ ഓള്‍റൗണ്ടറാണ് മുഹമ്മദ് നബി. ബാറ്റുകൊണ്ട് വെടിക്കെട്ട് നടത്താനുള്ള കഴിവിനോടൊപ്പം സ്പിന്‍ ബൗളിങ്ങുകൊണ്ടും വിസ്മയിപ്പിക്കുന്ന താരമാണ് നബി. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരം ഇതുവരെ 13 തവണ കളിയിലെ താരമായിട്ടുണ്ട്. മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന താരം ഒട്ടുമിക്ക ഫ്രാഞ്ചൈസി ലീഗിലും സജീവമായിട്ടുള്ള താരമാണ്. അഫ്ഗാനിസ്ഥാന്‍ നായകന്‍ കൂടിയായിരുന്ന നബി 87 ടി20യില്‍ നിന്ന് 1517 റണ്‍സും 74 വിക്കറ്റും നേടിയിട്ടുണ്ട്. 10 റണ്‍സിന് നാല് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.

വിരാട് കോലി
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. പല തവണ ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. 12 തവണയാണ് കോലി ടി20യില്‍ കളിയിലെ താരമായിട്ടുള്ളത്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച റെക്കോഡുള്ള കോലിക്ക് നായകനായി ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല.
മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ഇന്ത്യന്‍ ടീമിന്റെ നിര്‍ണ്ണായക താരമായി കോലി ഇപ്പോഴും തുടരുന്നു. 97 ടി20യില്‍ നിന്ന് 51.5 ശരാശരിയില്‍ 3296 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 30 തവണ അര്‍ധ സെഞ്ച്വറി നേടിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 94 റണ്‍സാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലാണ് കോലി.

ഷാഹിദ് അഫ്രീദി
മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. 11 തവണയാണ് അദ്ദേഹം ടി20യില്‍ മാന്‍ ഓഫ് ദി മാച്ചായത്. വമ്പനടിക്കാരനായ അഫ്രീദി മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങി വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കുന്ന അഫ്രീദി പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്. 99 ടി20യില്‍ നിന്ന് 1416 റണ്‍സും 98 വിക്കറ്റും വീഴ്ത്തിയിട്ടുള്ള അഫ്രീദി നിലവില്‍ വിരമിക്കല്‍ ജീവിതം നയിക്കുകയാണ്.

മുഹമ്മദ് ഹഫീസ്
മുന്‍ പാകിസ്താന്‍ നായകനും ടോപ് ഓഡര്‍ ബാറ്റ്‌സ്മാനുമായ താരമാണ് മുഹമ്മദ് ഹഫീസ്. ബാറ്റുകൊണ്ട് മാത്രമല്ല സ്പിന്‍ ബൗളിങ്ങുകൊണ്ടും ടീമിന് ഉപകാരിയായ ഹഫീസ് 11 തവണയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ടി20യില്‍ നേടിയത്. 2021ലെ ടി20 ലോകകപ്പും പാകിസ്താന്‍ ടീമിന്റെ ഭാഗമായിരുന്ന ഹഫീസ് ഇതിന് പിന്നാലെ വിരമിക്കുകയും ചെയ്തു. 119 ടി20യില്‍ നിന്ന് 2514 റണ്‍സും 61 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. പാകിസ്താന്‍ നിരയിലെ ചാമ്പ്യന്‍ താരമായിരുന്നു ഹഫീസ്.

ക്രിസ് ഗെയ്ല്‍
യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ടി20 ഫോര്‍മാറ്റിന്റെ ഇതിഹാസമാണ്. എന്നാല്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് റെക്കോഡില്‍ അദ്ദേഹം അഞ്ചാം സ്ഥാനത്താണ്. 10 തവണയാണ് ഗെയ്ല്‍ ഈ നേട്ടത്തിലെത്തിയത്. ഗെയ്ല്‍ കളിക്കാത്ത ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളില്ലെന്ന് പറയുന്നതാവും നന്നാവുക. ഓപ്പണറായി ഇറങ്ങി വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്ന ഗെയ്ല്‍ ആരാധകരുടെ പ്രിയ താരങ്ങളിലൊരാളാണ്. 79 ടി20യില്‍ നിന്ന് 1899 റണ്‍സും 20 വിക്കറ്റും ഗെയ്ല്‍ നേടിയിട്ടുണ്ട്.


Click it and Unblock the Notifications












