For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നാമനോ, ഫിനിഷറോ? എവിടെ കളിച്ചാല്‍ പൊളിക്കും, സഞ്ജു പറഞ്ഞ് ഞെട്ടിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒരു ഫോര്‍മാറ്റിലെങ്കിലും സഞ്ജു സാംസണ്‍ സ്ഥിരസാന്നിധ്യമായി മാറുന്ന നല്ല നാളെയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അരങ്ങേറി വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും സഞ്ജു ടീം ഇന്ത്യയെ സംബന്ധിച്ച് അതിഥിയെപ്പോലെയാണ്. ഇടയ്ക്കു ചില പരമ്പരകളില്‍ ടീമിലേക്കു വിളിക്കും, ചിലതില്‍ പ്ലെയിങ് ഇലവനില്‍ അവസരവും ലഭിക്കും. ഇവയില്‍ പെര്‍ഫോം ചെയ്താലും ഇല്ലെങ്കിലും പിന്നെ കുറച്ചുകാലത്തേക്കു സഞ്ജുവിനെ കാണില്ല. ഈ രീതിയാണ് ഏറെക്കാലമായി കണ്ടുവരുന്നത്.

ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി അദ്ദേഹം കളിച്ചത് ഒരേയൊരു ടി20 മല്‍സരത്തില്‍ മാത്രമാണ്. വര്‍ഷം പകുതി പിന്നിടുകയും ചെയ്തു. അടുത്ത മാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളിലേക്കു സഞ്ജുവിനെ തിരിച്ചു വിളിക്കുമെന്നാണ് സൂചനകള്‍. പക്ഷെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ ഇക്കാര്യത്തില്‍ യാതൊരു ഗ്യാരണ്ടിയുമില്ല. ടീമിന്റെ വൈസ് ക്യാപ്റ്റനായി സഞ്ജുവിനെ നിയമിച്ചേക്കുമെന്ന് വരെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വന്നിരുന്നു.

SANJU SAMSON

ദേശീയ ടീമിനു വേണ്ടി ഓപ്പണിങ് മുതല്‍ ആറാം നമ്പറില്‍ വരെ വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ കളിച്ചിട്ടുള്ള താരമാണ് സഞ്ജു. ടി20യില്‍ അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സ് കണ്ടതും ഓപ്പണറായി ബാറ്റ് ചെയ്തപ്പോഴായിരുന്നു. കഴിഞ്ഞ വര്‍ഷം അയര്‍ലാന്‍ഡിനെതിരേ ഡബ്ലിനില്‍ നടന്ന ടി20യിലാണ് ഇഷാന്‍ കിഷനും സഞ്ജുവും ചേര്‍ന്ന് ഓപ്പണ്‍ ചെയ്ത്. 42 ബോളില്‍ 77 റണ്‍സുമായി അദ്ദേഹം കസറുകയും ചെയ്തു. 13 ഫോറും നാലു സിക്‌സറുകളുമടക്കമായിരുന്നു ഇത്.

യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ടീമില്‍ ഏതു പൊസിഷനില്‍ ബാറ്റ് ചെയ്യാനാണ് സഞ്ജു ഏറ്റവുമധികം ആഗ്രഹിക്കുന്നത്? ഒരിക്കല്‍ അദ്ദേഹം ഇതേക്കുറിച്ച് വെളിപ്പടുത്തുകയും ചെയ്തിരുന്നു. ആരെയും ചിരിപ്പിക്കുന്ന, വളരെ രസകരമായ മറുപടിയായിരുന്നു സഞ്ജു മല്‍കിയത്. എനിക്കു 1, 2, 3, 4, 5, 6.... യഥാര്‍ഥത്തില്‍ എനിക്കു എല്ലായിടത്തും ബാറ്റ് ചെയ്യാന്‍ ഇഷ്ടമാണ്.

കഴിഞ്ഞ 6-7 വര്‍ഷങ്ങള്‍ക്കിടെ ടി20 ക്രിക്കറ്റില്‍ ഏറെക്കുറെ എല്ലാ പൊസിഷനുകളിലും ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ എവിടെ കളിച്ചാലും എന്തു ഉദ്ദേശത്തിലാണ് ഞാന്‍ ബാറ്റ് ചെയ്യുന്നത് എന്ന കാര്യം മനസ്സിലാക്കേണ്ടത് ആവശ്യമാണെന്നായിരുന്നു സഞ്ജു പറഞ്ഞത്.

SANJU SAMSON

ഓപ്പണറായി ഇറങ്ങുമ്പോള്‍ ഞാന്‍ കുറച്ചു കൂടി സമയമെടുത്ത് കളിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നാല്, അഞ്ച് നമ്പറുകളിലാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ അവിടെ പവറാണ് പ്രധാനം. അതുകൊണ്ടു തന്നെ നിങ്ങള്‍ ടീമിനു വേണ്ടി കളിക്കുന്ന റോള്‍ മനസ്സിലാക്കുകയാണ് വേണ്ടതെന്നു ഞാന്‍ കരുതുന്നു.

അതില്‍ ഉറച്ചു നില്‍ക്കുകയും വേണമെന്നും സഞ്ജു സാംസണ്‍ വിശദീകരിച്ചു. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറാണെന്ന സൂചന കൂടിയാണ് ബാറ്റിങില്‍ ഫേവറിറ്റ് പൊസിഷന്‍ തനിക്കു ഇല്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.

2015 ജൂലൈയില്‍ സിംബാബ്‌വെയ്‌ക്കെതിരായ ടി20 മല്‍സരത്തിലൂടെയായിരുന്നു ഇന്ത്യന്‍ ടീമിനു വേണ്ടി സഞ്ജു അരങ്ങേറിയത്. ഈ മല്‍സരത്തിനു ശേഷം പിന്നീട് വര്‍ഷങ്ങളോളം അദ്ദേഹം ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല. നിലവില്‍ ഇന്ത്യക്കു വേണ്ടി 16 ടി20 ഇന്നിങ്‌സുകളില്‍ നിന്നും 301ഉം ഏകദിനത്തില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും 330ഉം റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏകദിനത്തില്‍ രണ്ടു ഫിഫ്റ്റികളടിച്ച അദ്ദേഹത്തിനു ടി20യില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ നേടാനായുള്ളൂ.

Story first published: Thursday, June 22, 2023, 16:59 [IST]
Other articles published on Jun 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+