Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിഡ്‌നിയില്‍ രോഹിത്തിനെ ഓപ്പണറാക്കാമോ? റിസ്‌ക്കുണ്ട്! കാരണമറിയാം

ഫിറ്റ്‌നസ് വീണ്ടെടുത്ത് ഓപ്പണറും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തിയത് ഇന്ത്യക്കു ആഹ്ലാദത്തോടൊപ്പം തലവേദനയുമായി മാറിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേയുള്ള ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ അദ്ദേഹം കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതേ തുടര്‍ന്നാണ് ടീമിന്റെ വൈസ് ക്യാപ്റ്റനായി കഴിഞ്ഞ ദിവസം അദ്ദേഹം നിയമിച്ചത്. എന്നാല്‍ രോഹിത്തിനെ ഏതു പൊസിഷനില്‍ കളിപ്പിക്കുമെന്ന ആശയക്കുഴപ്പാണ് ടീം മാനേജ്‌മെന്റിനു തലവേദനയാവുന്നത്.

2019 മുതല്‍ ഓപ്പണറായാണ് ടെസ്റ്റില്‍ രോഹിത് കളിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ അദ്ദേഹം വിദേശത്തു ഇതുവരെ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്തിട്ടില്ല. ഇതുവരെ ഓപ്പണറായ ടെസ്റ്റുകളെല്ലാം നാട്ടിലായിരുന്നു. ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഓപ്പണറായി രോഹിത്തിന് എത്രത്തോളം തിളങ്ങാന്‍ പറ്റുമെന്നതാണ് ചോദ്യം.

ഓപ്പണറായതോടെ കരിയര്‍ മാറി

ഓപ്പണറായതോടെ കരിയര്‍ മാറി

ടെസ്റ്റില്‍ നേരത്തേ ടീമിനും അകത്തും പുറത്തുമായിരുന്നു രോഹിത്തിന്റെ സ്ഥാനം. അഞ്ച്, ആറ് ബാറ്റിങ് പൊസിഷനുകളിലാണ് അദ്ദേഹം നേരത്തേ കളിച്ചുകൊണ്ടിരുന്നത്. പക്ഷെ സ്ഥിരത പുലര്‍ത്താന്‍ കഴിയാതിരുന്നത് മൂലം ടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ രോഹിത്തിനായില്ല.
2019ലായിരുന്നു ഓപ്പണറുടെ റോളിലേക്കു ഹിറ്റ്മാന് പ്രൊമോഷന്‍ ലഭിച്ചത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ പ്രകടനം താരം ടെസ്റ്റിലും ആവര്‍ത്തിക്കുകയായിരുന്നു. ഓപ്പണറായി മൂന്നു ടെസ്റ്റുകളില്‍ നിന്നും മൂന്നു സെഞ്ച്വറികളടക്കം 539 റണ്‍സ് രോഹിത് ഇതിനകം നേടിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

വിദേശത്തെ പ്രകടനം

വിദേശത്തെ പ്രകടനം

വിദേശത്തെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനം പരിശോധിച്ചാല്‍ രോഹിത്തിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ലെന്നു കാണാം. 18 ടെസ്റ്റുകളില്‍ നിന്നും 26.32 ശരാശരിയില്‍ 816 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ഒരു സെഞ്ച്വറി പോലും വിദേശ മണ്ണില്‍ രോഹിത്തിന്റെ പേരിലില്ല. അഞ്ചു ഫിറ്റ്‌റികള്‍ നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 79 ആണ്.
ടെസ്റ്റില്‍ അദ്ദേഹം ഇതുവരെ കുറിച്ച ആറു സെഞ്ച്വറികളും നാട്ടിലായിരുന്നു. നാട്ടില്‍ 14 ടെസ്റ്റുകളില്‍ 1325 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. ആറു സെഞ്ച്വറികള്‍ക്കൊപ്പം അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
അതേസമയം, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് (SENA) ടീമുകള്‍ക്കെതിരേ 24 ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു ഫിഫ്റ്റികള്‍ മാത്രമേ രോഹിത് നേടിയിട്ടുള്ളൂ.

ബാറ്റിങ് പൊസിഷനുകള്‍

ബാറ്റിങ് പൊസിഷനുകള്‍

ഓപ്പണിങ് മുതല്‍ ആറാം നമ്പറില്‍ വരെ രോഹിത് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങിയിട്ടുണ്. ഓപ്പണിങില്‍ തന്നെയാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. അഞ്ചു ടെസ്റ്റുകളില്‍ നിന്നും 92.66 ശരാശരിയില്‍ 556 റണ്‍സാണ് താരം വാരിക്കൂട്ടിയത്. മൂന്നു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു.
ഓപ്പണിങ് കഴിഞ്ഞാല്‍ പിന്നീട് രോഹിത്തിന്റെ ഫേവറിറ്റ് പൊസിഷന്‍ ആറാണ്. 16 ടെസ്റ്റുകളില്‍ ആറാമനായി ബാറ്റ് ചെയ്ത അദ്ദേഹം 54.57 ശരാശരിയില്‍ 1037 റണ്‍സ് നേടി. മൂന്നു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഉള്‍പ്പെടുന്നു.
മൂന്നാം നമ്പറില്‍ (നാല് ടെസ്റ്റ്, 21.40 ശരാശരി, 107 റണ്‍സ്), നാലാം നമ്പറില്‍ (ഒരു ടെസ്റ്റ്, 4 ശരാശരി, 4 റണ്‍സ്), അഞ്ചാം നമ്പറില്‍ (ഒമ്പത് ടെസ്റ്റ്, 29.13 ശരാശരി, 79 റണ്‍സ്) എന്നിങ്ങനെയാണ് രോഹിത്തിന്റെ ബാറ്റിങ് പ്രകടനം.

ഓപ്പണര്‍മാര്‍ ആരൊക്കെ?

ഓപ്പണര്‍മാര്‍ ആരൊക്കെ?

വിദേശത്ത് ആദ്യമായി രോഹിത്തിനെ ഓപ്പണറായി ഇറക്കാന്‍ ഇന്ത്യ ധൈര്യപ്പെടുമോയെന്നതാണ് സിഡ്‌നിയില്‍ അറിയാനുള്ളത്. ഏഷ്യക്കു പുറത്ത് അദ്ദേഹത്തിന്റെ മോശം ഫോമും ഇന്ത്യക്കു തലവേദനയാണ്.
ഓസ്‌ട്രേലിയയില്‍ ഇതുവരെ അഞ്ചു ടെസ്റ്റുകളില്‍ മാത്രമേ രോഹിത് കളിച്ചിട്ടുള്ളൂ. 279 റണ്‍സാണ് അദ്ദേഹം നേടിയത്. പുറത്താവാതെ നേടിയ 63 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സിഡ്‌നി ടെസ്റ്റില്‍ മൂന്നു ഓപ്പണിങ് ഓപ്ഷവുകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. മായങ്ക്- രോഹിത്, രോഹിത്- ഗില്‍, മായങ്ക്- ഗില്‍ എന്നിവരിലൊരു സഖ്യമായിരിക്കും സിഡ്‌നിയില്‍ ഓപ്പണ്‍ ചെയ്‌തേക്കുക. അതേസമയം, മായങ്കിനെ ഒഴിവാക്കി പകരം കെഎല്‍ രാഹുലിനെ മൂന്നാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Story first published: Saturday, January 2, 2021, 12:24 [IST]
Other articles published on Jan 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+