Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉമ്രാന്‍ മാലിക്കിന് സംഭവിച്ചതെന്ത്? തിരിച്ചുവരാന്‍ ഒരു വഴി മാത്രം! മുന്‍ ബൗളിങ് കോച്ച് പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ പേസ് സെന്‍സേഷനെന്നു ഒരു സമയത്തു ചൂണ്ടിക്കാണിക്കപ്പെട്ടയാളാണ് യുവ ഫാസ്റ്റ് ബൗളറായ ഉമ്രാന്‍ മാലിക്ക്. 150 കിമിക്കു മുകളില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ മിടുക്കനായ അദ്ദേഹത്തെ ഇന്ത്യയുടെ ഷുഐബ് അക്തറെന്നു പോലും ആരാധകര്‍ വാഴ്ത്തിയിരുന്നു. ഏറ്റവും വേഗമേറിയ പന്തെന്ന തന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിക്കുന്നയാളാണ് ഉമ്രാനെന്നു അക്തറും ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു സമയത്തു വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഉമ്രാനെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നും പലരും പുകഴ്ത്തി. പക്ഷെ ഇപ്പോള്‍ യുവ പേസര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി അപ്രത്യക്ഷനായിരിക്കുകയാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനില്‍പ്പോലും ഉമ്രാന് ഇടമില്ല. യാതൊരു നിയന്ത്രണവുമില്ലാതെ റണ്‍സ് വാരിക്കോരി നല്‍കുന്നതാണ് അദ്ദേഹത്തിനു തിരിച്ചടിയായത്.

UMRAN MALIK

ഇതു കാരണം ആദ്യം ദേശീയ ടീമില്‍ സ്ഥാന നഷ്ടമായ അദ്ദേഹം പിന്നീട് ഐപിഎല്ലിലും സൈഡ്‌ബെഞ്ചിലേക്കു ഒതുക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ വീഴ്ചയുടെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബൗളിങ് കോച്ചായ പരസ് മാംബ്രെ. ബൗളിങിലെ നിയന്ത്രണം നഷ്ടമായതാണ് ഉമ്രാനു തിരിച്ചടിയായി മാറിയതെന്നും ഇതു കാരണം ക്യാപ്റ്റനു അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടമായെന്നും മാംബ്രെ ചൂണ്ടിക്കാട്ടി.

മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നയാളാണ് മാംബ്രെ. ഇന്ത്യന്‍ എക്‌സ്പ്രസിനോടു സംസാരിക്കവെയാണ് അദ്ദേഹം ജമ്മു കാശ്മീരില്‍ നിന്നുള്ള യുവ പേസറുടെ പതനത്തെക്കുറിച്ച് സംസാരിച്ചത്. ഒരു ഫാസ്റ്റ് ബൗളറായാല്‍ വേഗത കൊണ്ടു മാത്രം കാര്യമില്ലെന്നും പന്തിന്‍മേലുള്ള നിയന്ത്രണം അത്ര തന്നെ പ്രധാനമാണെന്നും മാംബ്രെ ചൂണ്ടിക്കാണിക്കുന്നു.

ഒരാള്‍ കഴിവ് വളര്‍ത്തിയെടുക്കണമെന്നാണ് ഞാന്‍ കരുതുന്നത്. അതിവേഗത്തില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരാളെ അപൂര്‍വ്വമായി മാത്രമേ ലഭിക്കുകയുള്ളൂ. ഉമ്രാനില്‍ നിങ്ങള്‍ കഴിവ് കാണുകയും ചെയ്തിട്ടുള്ളതാണ്. 145-148 കിമി വേഗതയില്‍ പന്തെറിഞ്ഞാണ് അവന്‍ ശ്രദ്ധയാകര്‍ഷിച്ചത്. സ്പീഡ് ഗണ്ണില്‍ 160 കിമി കാണിച്ചാല്‍ ഞാന്‍ അതു അത്ര വലിയ കാര്യമായെടുക്കാറില്ല. കാരണം അതു യഥാര്‍ഥമാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

വേഗതയാണ് ഉമ്രാന്റെ കരുത്തെന്നു നിങ്ങള്‍ തിരിച്ചറിഞ്ഞു. അവന്‍ തീര്‍ച്ചയായും വേഗതയേറിയ ബൗളര്‍ തന്നെയാണ്, 140 കിമി വേഗത്തില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഇതേ വേഗതയില്‍ ബൗള്‍ ചെയ്യുകയെന്നതു നല്ല കാര്യം തന്നെയാണ്. അവന്‍ അതു ചെയ്തിട്ടുമുണ്ട്. പക്ഷെ എങ്ങനെയാണ് ഉമ്രാന്‍ ഇതു ചെയ്തത്?

ടി20 ക്രിക്കറ്റില്‍ ബൗളിങില്‍ നിയന്ത്രണമില്ലെങ്കില്‍ നിങ്ങള്‍ പതറും. ഒരിക്കല്‍ നിങ്ങള്‍ക്കു അതു സംഭവിക്കുകയാണെങ്കില്‍ ക്യാപ്റ്റനു നിങ്ങളിലുള്ള വിശ്വാസവും നഷ്ടമാവുമെന്നു മാംബ്രെ വിശദമാക്കി. കരിയര്‍ വീണ്ടെടുക്കണമെങ്കില്‍ ഉമ്രാന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചിരിക്കുകയാണ്.

UMRAN MALIK

രഞ്ജി ട്രോഫിയിലേക്കു ഉമ്രാന്‍ തിരികെ പോവേണ്ടത് ആവശ്യമാണെന്നും ബൗളിങിലെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇതു സഹായിക്കുമെന്നും മാംബ്രെ ചൂണ്ടിക്കാട്ടി. ഉമ്രാനു തന്റെ ബൗളിങിലെ നിയന്ത്രണം വീണ്ടെടുക്കേണ്ടത് ആവശ്യമാണ്. രഞ്ജി ട്രോഫിയില്‍ കളിച്ചെങ്കില്‍ മാത്രമേ അവനു അതു സാധിക്കുകയുള്ളൂ.

ഇതു കൊണ്ടു തന്നെയാണ് രഞ്ജിയില്‍ കളിക്കുന്നതിനായി ഞങ്ങള്‍ അവനെ നിര്‍ബന്ധിക്കുന്നത്. കാരണം ഒരു സീസണ്‍ മുഴുവന്‍ കളിക്കുകയാണെങ്കില്‍ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍പ്പോലും തന്റെ കഴിവുകള്‍ പുറത്തെടുക്കാന്‍ ഉമ്രാനു സാധിക്കുമെന്നും മാംബ്രെ കൂട്ടിച്ചേര്‍ത്തു.

24കാരനായ ഉമ്രാന് മുന്നില്‍ കരിയര്‍ ഇനിയുമൊരുപാട് ബാക്കിനില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ശക്തമായൊരു തിരിച്ചുവരവ് നടത്തി ഇനിയും ദേശീയ ടീമിലേക്കു മടങ്ങിയെത്താനും ഇന്ത്യന്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കാനും അദ്ദേഹത്തിനു കഴിയും. ഇന്ത്യക്കു വേണ്ടി 10 ഏകദിനങ്ങളും എട്ടു ടി20കളും ഉമ്രാന്‍ ഇതിനകം കളിച്ചുകഴിഞ്ഞു. ഏകദിനത്തില്‍ 6.54 ഇക്കോണമി റേറ്റില്‍ 13ഉം ടി20യില്‍ 10.49 ഇക്കോണമി റേറ്റില്‍ 11ഉം വിക്കറ്റുകളാണ് യുവ പേസറുടെ സമ്പാദ്യം.

Story first published: Wednesday, July 17, 2024, 7:57 [IST]
Other articles published on Jul 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+