Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ വില്‍ക്കും!! ജയ്‌സ്വാള്‍ ഇനി ആര്‍ആര്‍ നായകന്‍? കീപ്പറായി ജുറേല്‍; വമ്പന്‍ സൂചന

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ നായകന്‍ സഞ്ജു സാംസണിനെ കാണില്ലെന്ന സംശയം ഓരോ ദിവസം കഴിയുന്തോറും ബലപ്പെടുകയാണ്. ട്രേഡിങ് വിന്‍ഡോയില്‍ അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു അദ്ദേഹം ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ കുറച്ചു ആഴ്ചകളായി ശക്തമാണ്. കൂടാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ബന്ധപ്പെടുത്തിയും വാര്‍ത്തകള്‍ വരുന്നുണ്ട്.

പക്ഷെ സഞ്ജുവോ, റോയല്‍സ് ടീമോ ഇവയോടൊന്നും ഔദ്യോഗികമായി ഇനിയും പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ സഞ്ജു ഇനി തങ്ങളുടെ ടീം പ്ലാനുകളുടെ ഭാഗമല്ലെന്ന വളരെ വ്യക്തമായ സൂചന തന്നെ റോയല്‍സ് പുറത്തു വിട്ടിരിക്കുകയാണ്. അദ്ദേഹം ഇനി ടീമില്‍ ഉണ്ടാവില്ലെന്നു അടിയവരയിടുന്നതാണ് റോയല്‍സിന്റെ നീക്കം. എന്താണ് സംഭവമെന്നറിയാം.

RAJASTHAN ROYALS

photocredit: X (Rajasthan Royals)

സഞ്ജുവിന്റെ പൊടിപോലുമില്ല

രാജ്യം ഇന്ന ഗുരു പൂര്‍ണിമ ദിനം ആഘോഷിക്കവെ തങ്ങളുടെ പരിശീലക സംഘത്തിലുള്ളവരെ ആദരിച്ചുകൊണ്ട് രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്, റോയല്‍സ് ടീം ഡയറക്ടര്‍ കുമാര്‍ സങ്കക്കാര, ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് കോച്ചുമാര്‍, ടാലന്റ് സ്‌കൗട്ട് തുടങ്ങിയവരുടെയെല്ലാം ഫോട്ടോസ് വ്യത്യസ്ത കാര്‍ഡുകളായി റോയല്‍സ് പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ആകെ ഏഴു പോസ്റ്റുകളാണ് റോയല്‍സ് തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പക്ഷെ ഒന്നില്‍പ്പോലും ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ സാന്നിധ്യം കാണാന്‍ സാധിക്കില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ദ്രാവിഡ് കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ടയാളായ നായകന്‍ സഞ്ജുവിനെ റോയല്‍സ് പൂര്‍ണമായി അവഗണിച്ചത് ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

ക്യാപ്റ്റന്‍ എവിടെയെന്നു പലരും പോസ്റ്റുകള്‍ക്കു കീഴെ കമന്റുകളിടുകയും ചെയ്തിട്ടുണ്ട്. റോയല്‍സ് ടീമിനൊപ്പം നില്‍ക്കുന്ന ദ്രാവിഡിന്റെ ഫോട്ടോയ്ക്കു ദി കമാന്റര്‍ എന്ന അര്‍ഥത്തില്‍ ദി കാം മന്റര്‍ എന്ന തലക്കെട്ടാണ് റോയല്‍സ് കൊടുത്തത്. സങ്കക്കാരയുടെ ഫോട്ടോയ്ക്കു ദി മൈന്‍ഡ് മാസ്റ്റര്‍ എന്നാണ് തലക്കെട്ട്. പേസ് ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ടുള്ള ഫോട്ടോയ്ക്കു ദി പേസ് പ്രൊഫസറെന്നും ബാറ്റിങ് കോച്ച് വിക്രം റാത്തോഡുള്ള ഫോട്ടോയ്ക്കു ദി ബാറ്റ് വിസ്പറര്‍ എന്നുമാണ് തലക്കെട്ടുള്ളത്.

സ്പിന്‍ ബൗളിങ് കോച്ചായ സായ് രാജ് ബഹുതുലെയുള്‍പ്പെട്ട ഫോട്ടോയ്ക്കു ദി സ്പിന്‍ മെയ്സ്റ്ററെന്നും ടാലന്റ് സ്‌കൗട്ടിന്റെ ഫോട്ടോയ്ക്കു ദി ടാലന്റ് സ്‌പോട്ടറെന്നും ഫീല്‍ഡിങ് കോച്ചായ ദിഷാന്ത് യാഗ്നിക്കുള്ള ഫോട്ടോയ്ക്കു ദി ക്ലാസ് എന്റര്‍-ട്രെയിനര്‍ എന്നുമാണ് വിശേഷണം.

വിവിധ ഫോട്ടോകളില്‍ റോയല്‍സിന്റെ പല താരങ്ങളെയും നമുക്കു കാണാന്‍ സാധിക്കും. ഇക്കൂട്ടത്തില്‍ യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ രണ്ടു ഫോട്ടോസിലും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ ഒന്നിലും ഉള്‍പ്പെട്ടിട്ടുണ്ട്.

SANJU SAMSON

സഞ്ജുവിനെ റോയല്‍സ് പൂര്‍ണമായി കൈവിട്ടതായും ജയ്‌സ്വാള്‍ തന്നെയാവും അടുത്ത ക്യാപ്റ്റനെന്നു ഇപ്പോള്‍ ഉറപ്പായിക്കഴിഞ്ഞുവെന്നാണ് പോസ്റ്റുകള്‍ക്കു താഴെ പലരുടെയും പ്രതികരണം. സഞ്ജുവിനു പകരം വിക്കറ്റ് കീപ്പിങ് ജുറേല്‍ ഏറ്റെടുക്കുമെന്നും ഉറപ്പായതായി പോസ്റ്റിലെ അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് അവര്‍ ചൂണ്ടിക്കാട്ടി.

ചോദ്യം ചെയ്ത് ഫാന്‍സ്

സഞ്ജു സാംസണിന്റെ സാന്നിധ്യം ഒട്ടും തന്നെയില്ലാത്ത ഈ പോസ്റ്റുകളിലൂടെ രാജസ്ഥാന്‍ റോയല്‍സ് എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. പോസ്റ്റിനു താഴെ നിരവധി പേര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു പോസ്റ്റില്‍ പോലും സഞ്ജു സാംസണില്ല. രാജസ്ഥാന്‍ റോയല്‍സ് എന്താണ് ഇതിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? അദ്ദേഹത്തെ ട്രേഡിങ് വിന്‍ഡോയില്‍ വില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ ഇപ്പോള്‍ സത്യമാണെന്നു തെളിഞ്ഞിരിക്കുകയാണ്.

ഓരോ ദിവസം കഴിയുന്തോറും സഞ്ജു സാംസണുള്‍പ്പെടുന്ന പോസ്റ്റുകള്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ആരാധകനെന്ന നിലയില്‍ ഇതു ഏറെ ദുഖമുണ്ടാക്കുന്നു. എന്നിങ്ങനെയാണ് പോസ്റ്റിനു താഴെയുള്ള പ്രതികരണങ്ങള്‍.

Story first published: Thursday, July 10, 2025, 13:06 [IST]
Other articles published on Jul 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+