For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീരുവിനു ശേഷം ടെസ്റ്റില്‍ ട്രിപ്പിളടിച്ച ഏക ഇന്ത്യന്‍ താരം, അതും മലയാളി! ഇപ്പോള്‍ എവിടെ?

അന്താരാഷ്ട്ര കരിയര്‍ അതിഗംഭീരമായി തുടങ്ങിയതിനു ശേഷം പിന്നീട് എങ്ങുമെത്താന്‍ സാധിക്കാതെ വിസ്മൃതിയിലായ ചില ക്രിക്കറ്റര്‍മാരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. അക്കൂട്ടത്തില്‍ തീര്‍ച്ചയായും പെടുത്തേണ്ട താരമാണ് മറുനാടന്‍ മലയാളി കൂടിയായ ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍ കരുണ്‍ നായര്‍. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് കഴിഞ്ഞാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ഇന്ത്യന്‍ താരം ആരെന്ന ചോദ്യത്തിനു ഒരു ഉത്തരമേയുള്ളൂ- അതു കരുണ്‍ നായരെന്നാണ്.

ഇത്രയും വലിയൊരു റെക്കോര്‍ഡ് കുറിച്ചിട്ടും അദ്ദേഹത്തിന്റെ കരിയറില്‍ എന്താണ് സംഭവിച്ചത്? റെഡ് ബോള്‍ ക്രിക്കറ്റിലെ ട്രിപ്പില്‍ സെഞ്ച്വറിക്കു ശേഷം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമാവുമെന്നു പലരും വാഴ്ത്തിയ താരമാണ് കരുണ്‍. പക്ഷെ തന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ സാധിക്കാതെ അദ്ദേഹം അപ്രത്യക്ഷനാവുകയായിരുന്നു.

KARUN NAIR

2013-14 സീസണിലെ രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കൊപ്പമായിരുന്നു ആഭ്യന്തര ക്രിക്കറ്റില്‍ കരുണിന്റെ അരങ്ങേറ്റം. ഇതേ സീസണില്‍ കര്‍ണാടക ജേതാക്കളായപ്പോള്‍ അവരുടെ വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 2013-14ലെ രഞ്ജി ട്രോഫിയുടെ ഫൈനലില്‍ കര്‍ണാടകയ്ക്കു വേണ്ടിയായിരുന്നു കരിയറിലെ ആദ്യത്തെ ട്രിപ്പിള്‍ സെഞ്ച്വറി കരുണ്‍ കുറിച്ചത്.

തുടര്‍ച്ചയായി ചില മല്‍സരങ്ങളില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ അദ്ദേഹം ഫൈനലില്‍ ട്രിപ്പിള്‍ സെഞ്ച്വറിയോടെ ഇതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു. 328 റണ്‍സ് വാരിക്കൂട്ടിയ കരുണ്‍ കര്‍ണാടകയുടെ ഹീറോയായി മാറുകയും ചെയ്തു. ഒരു സീസണിലെ അദ്ഭുതമല്ല താനെന്നു തൊട്ടടുത്ത സീസണിലെ രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങളിലൂടെ കരുണ്‍ തെളിയിച്ചു.

രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമാണ് കര്‍ണാടകയ്ക്കു വേണ്ടി അദ്ദേഹം നേടിയത്. ഇതോടെ ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും കരുണിനു സാധിച്ചു. 2016ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു താരത്തിനു വിളിയെത്തുകയും ചെയ്തു.

മൊഹാലിയില്‍ നടന്ന ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തിലൂടെയായിരുന്നു കരുണിന്റെ അരങ്ങേറ്റം. വിരാട് കോലി നയിച്ച ടീമില്‍ അഞ്ചാം നമ്പറിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്യാനിറങ്ങിയത്.

അരങ്ങേറ്റ ഇന്നിങ്‌സില്‍ തന്നെ പുറത്താവാതെ 303 റണ്‍സുമായി പല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞാണ് കരുണ്‍ വരവറിയിച്ചത്. ഇന്ത്യ ഇന്നിങ്‌സ് ജയം കൊയ്ത ഈ ടെസ്റ്റില്‍ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.

2004ല്‍ പാകിസ്താനെതിരേ 309ഉം 2008ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ 319ഉം റണ്‍സ് വാരിക്കൂട്ടി സെവാഗ് റെക്കോര്‍ഡിട്ടതിനു ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യയുടെ ഒരു താരം അന്നു ടെസ്റ്റില്‍ ട്രിപ്പിളടിച്ചത്. പക്ഷെ ഈ പ്രകടനത്തിനു ശേഷം കരുണിന്റെ കരിയര്‍ താഴേക്കു പതിക്കുകയായിരുന്നു.

KARUN NAIR

തൊട്ടടുത്ത വര്‍ഷം ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായ അദ്ദേഹത്തിനു പിന്നീട് മടങ്ങിവരാനുമായില്ല. ആറു ടെസ്റ്റുകളില്‍ നിന്നും 374 റണ്‍സാണ് കരുണ്‍ നേടിയത്. രണ്ടു ഏകദിനങ്ങളില്‍ കളിച്ചെങ്കിലും വെറും 46 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തുള്ളൂ.

31കാരനായ കരുണ്‍ ഇപ്പോഴും മല്‍സരരംഗത്തുണ്ടെങ്കിലും പഴയ ബാറ്റിങ് ടച്ചെല്ലാം നഷ്ടമായിക്കഴിഞ്ഞു. 2013 മുതല്‍ അദ്ദേഹം ഐപിഎല്ലിലുണ്ടായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരായിരുന്നു ആദ്യത്തെ ടീം. പിന്നീട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളിലെത്തിയെങ്കിലും എവിടെയും ക്ലച്ച് പിടിച്ചില്ല.

കഴിഞ്ഞ ഐപിഎല്ലില്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ പകരക്കാരനായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്രഖ്യാപിച്ചത് കരുണിന്റെ പേരായിരുന്നു. പക്ഷെ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

Story first published: Thursday, August 3, 2023, 14:23 [IST]
Other articles published on Aug 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+