For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരന്‍ എവിടെ? ഇന്ത്യയുടെ ഷോക്കിങ് തീരുമാനങ്ങള്‍!

ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യ കളിക്കുക

അടുത്ത മാസം ശ്രീലങ്കയില്‍ പര്യടനം നടത്താനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ശിഖര്‍ ധവാന്റെ കീഴിലാണ് യുവതാരങ്ങളും പുതുമുഖങ്ങളുമടങ്ങുന്ന ഇന്ത്യന്‍ സംഘം അണിനിരക്കുന്നത്. മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് ലങ്കയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. നെറ്റ് ബൗളര്‍മാരടക്കം 25 പേരുള്‍പ്പെടുന്ന സംഘത്തെയാണ് ബിസിസിഐ ലങ്കയിലേക്കു അയക്കുന്നത്.

ജൂലൈ 13 മുതല്‍ 28 വരെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് എല്ലാ മല്‍സരങ്ങളും നടക്കുക. ടീം പ്രഖ്യാപനത്തില്‍ ചില ഷോക്കിങ് തീരുമാനങ്ങള്‍ ഇന്ത്യയെടുത്തിരുന്നു. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 ഹര്‍ഷല്‍ പട്ടേല്‍ തഴയപ്പെട്ടു

ഹര്‍ഷല്‍ പട്ടേല്‍ തഴയപ്പെട്ടു

നിര്‍ത്തിവച്ചിരിക്കുന്ന ഐപിഎല്ലിന്റെ 14ാം സീസണിലെ വിക്കറ്റ് വേട്ടക്കാരനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ ഇന്ത്യ തഴഞ്ഞത് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ അഞ്ചു വിക്കറ്റ് നേട്ടവുമായി തുടങ്ങിയ ഹര്‍ഷലിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏഴു മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകളാണ് പേസര്‍ കൊയ്തത്.
ലങ്കന്‍ പര്യടനത്തില്‍ തീര്‍ച്ചയായും ടീമില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷിക്കപ്പെട്ട താരമായിരുന്നു ഹര്‍ഷല്‍. അന്താരഷ്ട്ര വേദിയില്‍ തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിനു ലഭിക്കാവുന്ന ഏറ്റവും നല്ല അവസരം കൂടിയായിരുന്നു ഇത്.

 നെറ്റ് ബൗളര്‍മാരില്‍ ബിഷ്‌നോയ് ഇല്ല

നെറ്റ് ബൗളര്‍മാരില്‍ ബിഷ്‌നോയ് ഇല്ല

ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ മറ്റൊരു താരമാണ് പഞ്ചാബ് കിങ്‌സിന്റെ യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്. പക്ഷെ ലങ്കന്‍ പര്യടനത്തില്‍ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലേക്കു പോലും ബിഷ്‌നോയ് പരിഗണിക്കപ്പെട്ടില്ല. ഇഷാന്‍ പൊറെല്‍, സന്ദീപ് വാര്യര്‍, അര്‍ഷ്ദീപ് സിങ്, സിമ്രന്‍ജീത്ത് സിങ് എന്നിവരാണ് നെറ്റ് ബൗളര്‍മാരുടെ സംഘത്തിലുള്ളത്. ഇവരില്‍ അര്‍ഷ്ദീപ് ഒഴികെ മറ്റാരും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടില്ല. എന്നിട്ടും ഇവര്‍ക്കെല്ലാം അവസരം നല്‍കിയിട്ടും മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരമായ ബിഷ്‌നോയ് അവഗണിക്കപ്പെട്ടു.
നെറ്റ് ബൗളര്‍മാരില്‍ ഒരേയൊരു സ്പിന്നര്‍ സായ് കിഷോറാണ്. നെറ്റ് ബൗളര്‍മാരുടെ ലിസ്റ്റ്‌റില്‍ മാത്രമല്ല ഇന്ത്യയുടെ മെയിന്‍ ടീമില്‍പ്പോലും കളിക്കാന്‍ മിടുക്കുള്ള താരമാണ് ബിഷ്‌നോയ്. കാരണം ഐപിഎല്ലില്‍ താരത്തിന്റെ പ്രകടനത്തെ പല മുന്‍ ഇതിഹാസ താരങ്ങളും പ്രശംസിച്ചിരുന്നു.

 ദീപക് ഹൂഡയോടു അവഗണന

ദീപക് ഹൂഡയോടു അവഗണന

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിയ ബാറ്റ്‌സ്മാന്‍ ദീപക് ഹൂഡയും ലങ്കന്‍ പര്യടനത്തില്‍ അവഗണിക്കപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ബറോഡയ്ക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനമായിരുന്നു ഓള്‍റൗണ്ടറായ ഹൂഡ കാഴ്ചവച്ചത്. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ആഭ്യന്തര ടി20 ടൂര്‍ണമെന്റുകള്‍ എന്നിവയിലെല്ലാം സ്ഥിതയാര്‍ന്ന പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. നേരത്തേ ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫിയില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ഹൂഡയും ടീമിന്റെ ഭാഗമായിരുന്നു.
വരാനിരിക്കുന്ന പര്യടനത്തില്‍ ഇന്ത്യക്കു തീര്‍ച്ചയായും മുതല്‍ക്കൂട്ടാവുന്ന താരമായിരുന്നു ഹൂഡ. പക്ഷെ സെലക്ടര്‍മാര്‍ അദ്ദേഹത്തെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

Story first published: Saturday, June 12, 2021, 13:30 [IST]
Other articles published on Jun 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+