For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാ ഇന്ത്യയുടെ സൂപ്പര്‍ ബാറ്റേഴ്‌സ്, സഞ്ജു എവിടെ നില്‍ക്കും? സ്ഥാനം കണ്ട് ഞെട്ടരുത്!

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ഇനി വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും താന്‍ തഴയപ്പെടുമോയെന്ന ആശങ്കയിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഏഷ്യാ കപ്പില്‍ 17 അംഗ സ്‌ക്വാഡിനെയാണ് അജിത് അഗാര്‍ക്കര്‍ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. ബാക്കപ്പ് താരമായി സഞ്ജുവിന്റെയും പേരുണ്ടെങ്കിലും അദ്ദേഹം പ്രധാന ടീമിലേക്കു വരാന്‍ സാധ്യത തീരെ കുറവാണ്.

ഏകദിന ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും എന്തുകൊണ്ട് ഏഷ്യാ കപ്പില്‍ അദ്ദേഹത്തെ അവഗണിച്ചുവെന്നതാണ് ആരാധകരുടെ ചോദ്യം. ടി20യില്‍ 2015ല്‍ അരങ്ങേറിയെങ്കിലും ഏകദിന അരങ്ങേറ്റത്തിനു വേണ്ടി 2021 ജൂലൈ വരെ സഞ്ജുവിനു കാത്തിരിക്കേണ്ടതായി വന്നു. ഇതുവരെ 13 മല്‍സരങ്ങളിലാണ് ഈ കാലയളവില്‍ അദ്ദേഹം കളിച്ചിരിക്കുന്നത്.

SANJU SAMSON

ഇവയിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. എന്നിട്ടും ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്ത് ചില താരങ്ങള്‍ മുന്നില്‍ കയറുകയായിരുന്നു. നിലവില്‍ ഇന്ത്യയുടെ ടോപ് 8 ബാറ്റര്‍മാരായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സഞ്ജുവിന്റെ സ്ഥാനം എവിടെയാണെന്നു പരിശോധിക്കാം.

ഏകദിന ക്രിക്കറ്റില്‍ 2021 മുതലുള്ള കണക്കുകളെടുത്താല്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവുമുയര്‍ന്ന ശരാശരിയുള്ള രണ്ടാമത്തെ താരം സഞ്ജുവാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. 55.7 എന്ന കിടിലന്‍ ബാറ്റിങ് ശരാശരി ഏകദിനത്തില്‍ അദ്ദേഹത്തിനുണ്ട്. യുവ ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്‍ മാത്രമേ ശരാശരിയുടെ കാര്യത്തില്‍ സഞ്ജുവിന് മുന്നിലുള്ളൂ. 69.4 ആണ് ഗില്ലിന്റെ ബാറ്റിങ് ശരാശരി.

ഗില്‍, സഞ്ജു എന്നിവര്‍ കഴിഞ്ഞാല്‍ ബാറ്റിങ് ശരാശരിയില്‍ ശ്രേയസ് അയ്യര്‍ (48.5), ഇഷാന്‍ കിഷന്‍ (46.3) കെഎല്‍ രാഹുല്‍ (43.6), രോഹിത് ശര്‍മ (42.5), വിരാട് കോലി (39), സൂര്യകുമാര്‍ യാദവ് (24.3) എന്നിവരാണുള്ളത്. ഈ ടോപ്പ് എട്ട് ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച ശരാശരിയുള്ള രണ്ടാമനായ സഞ്ജുവൊഴികെ ബാക്കിയുള്ളവരെല്ലാം ഏഷ്യാ കപ്പില്‍ ടീമിന്റെ ഭാഗമാണെന്നതാണ് എടുത്തു പറയേണ്ട കാര്യം.

SHUBMAN GILL

രണ്ടു വര്‍ഷത്തെ ഏകദിന കരിയറില്‍ സഞ്ജു കളിച്ചിരിക്കുന്നത് 12 ഇന്നിങ്‌സുകളാണ്. ഇവയില്‍ നിന്നും 104 സ്‌ട്രൈക്ക് റേറ്റോടെ 390 റണ്‍സെടുക്കുകയും ചെയ്തു. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന മല്‍സരത്തില്‍ പുറത്താവാതെ നേടിയ 86 റണ്‍സണ് ഉയര്‍ന്ന സ്‌കോര്‍. മറ്റു താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സഞ്ജുവിന് ടീമില്‍ കൃത്യമായൊരു ബാറ്റിങ് പൊസിഷന്‍ പോലുമില്ല.

മൂന്നു മുതല്‍ ആറു വരെ നാലു വ്യത്യസ്ത പൊസിഷനുകളിലാണ് സഞ്ജു ഇതിനകം ബാറ്റ് ചെയ്തിട്ടുള്ളത്. എന്നിട്ടും 55ന് മുകളില്‍ ശരാശരിയും മൂന്നു ഫിഫ്റ്റികളും അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞുവെന്നത് പ്രശംസനീയമാണ്. മധ്യനിരയിലെ തന്റെ പ്രധാന എതിരാളികളായ സൂര്യകുമാര്‍, ഇഷാന്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ സഞ്ജു ബഹുദൂരം മൂന്നിലാണെന്നു കണക്കുകള്‍ പറയുന്നു.

സഞ്ജുവിനെപ്പോലെ സൂര്യയും വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. മൂന്നു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ കളിച്ച അദ്ദേഹത്തിനു എവിടെയും നിലയുറപ്പിക്കാനായിട്ടില്ല. സഞ്ജുവുമായി (ശരാശരി 55.7) താരതമ്യം ചെയ്യുമ്പോള്‍ സൂര്യ (24.3) അരികില്‍പ്പോലുമെത്തില്ല.

മാത്രമല്ല മലയാളി താരത്തേള്‍ ഇരട്ടി മല്‍സരങ്ങളിലും സ്‌കൈ (26 മല്‍സരം) കളിച്ചിട്ടുമുണ്ട്. ഇഷാന്‍ ഓപ്പണിങിലൊഴികെ എവിടെയും ക്ലിക്കായിട്ടില്ല. മൂന്ന്, നാല് സ്ഥാനങ്ങളില്‍ 10 ഇന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തത്. വെറും 29.8 ബാറ്റിങ് ശരാശരി മാത്രമേ ഇഷാനുള്ളൂ.

Story first published: Wednesday, August 23, 2023, 17:46 [IST]
Other articles published on Aug 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+