
കൊവിഡ് 19 നിയന്ത്രണങ്ങള്‍ക്കു ശേഷം വലിയൊരു സ്‌ക്വാഡിനെ തിരഞ്ഞെടുക്കുകയെന്നത് സെലക്ടര്‍മാര്‍ക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി തീര്‍ത്തിരിക്കുകയാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി. അതേസമയം, ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ഇന്ത്യന്‍ ടീം ഓരോ പരമ്പരയെയും നോക്കിക്കാണുന്നത്. അടുത്തതായി ശ്രീലങ്കയ്‌ക്കെതിരേ ടി20 പരമ്പര കളിക്കാന്‍ തയ്യാറെടുക്കുകയാണ് രോഹിത് ശര്‍മയും സംഘവും.

ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിക്കുന്നത് ദുഖകരമായ കാര്യമാണ്. കൊവിഡ് സെലക്ടര്‍മാരുടെ ജോലി എളുപ്പമാക്കി മാറ്റിയിരിക്കുകയാണ്. അവര്‍ക്കു എല്ലാവരെയും ടീമിലുള്‍പ്പെടുത്താന്‍ കഴിയും. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ രണ്ടു സ്പിന്നര്‍മാരെ ഇന്ത്യന്‍ ടീമിലെടുത്തിരുന്നു. നിങ്ങളൊരിക്കലും കണ്ണടാച്ചിയിരിക്കില്ല അവരെ തിരഞ്ഞെടുത്തിട്ടുണ്ടാവുക. അന്നു ടീമിന്റെ ഭാഗമായിരുന്ന രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി എന്നീ സ്പിന്നര്‍മാര്‍ ഇപ്പോള്‍ എവിടെയാണന്നു പോലും എവിടെയാണന്നു പോലും നിങ്ങള്‍ക്കു അറിയില്ലെന്നു ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

ഇന്ത്യന്‍ ടീം വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍ എന്നിവരെ ഇപ്പോള്‍ പൂര്‍ണമായി മറന്നിരിക്കുകയാണ്. ആര്‍ അശ്വിനായിരുന്നു ലോകകപ്പ് സംഘത്തിലെ മൂന്നാമത്തെ സ്പിന്നര്‍. പരിക്കു കാരണം അദ്ദേഹം ഇപ്പോള്‍ ടീമിനു പുറത്തുമാണ്. ഇനി അശ്വിന്‍ പൂര്‍ണ ഫിറ്റാണെങ്കിലും ടി20 ടീമില്‍ കളിപ്പിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസാനമായി കളിച്ച ടി20 പരമ്പരയില്‍ ഇന്ത്യയെ സംബന്ധിച്ച് രണ്ടു പുതിയ കണ്ടെത്തലുകള്‍ വെങ്കടേഷ് അയ്യര്‍, രവി ബിഷ്‌നോയ് എന്നിവരായിരുന്നു. ഇന്ത്യയുടെ ആറാം ബൗളറുടെ റോളിലേക്കും ഫിനിഷറുടെ റോളിലേക്കും പതിയെ വളര്‍ന്നുകൊണ്ടിരിക്കുകയാണ് വെങ്കിടേഷ്. ബിഷ്‌നോയിയാവട്ടെ കന്നി പരമ്പരയില്‍ തന്നെ മൂന്നു വിക്കറ്റുമായി തിളങ്ങുകയും ചെയ്തു.

ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സ്ഥിതയില്ലായ്മ സഹായിക്കില്ലെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? ടീം സെലക്ഷനില്‍ സ്ഥിരതയില്ലെങ്കില്‍ അതു ദീര്‍ഘകാല ലക്ഷ്യത്തിലേക്കു മുതല്‍ക്കൂട്ടാവില്ല. നിങ്ങള്‍ ലക്ഷ്യമൊക്കെ ക്രമീകരിച്ചു വച്ചിരിക്കുകയാണ്. പക്ഷെ ഓരോ ആഴ്ചയിസും പുതിയ കളിക്കാരെ ടീമിലേക്കു കൊണ്ടു വരികയാണെങ്കില്‍ നിങ്ങള്‍ എങ്ങനെയാണ് ഈ ലക്ഷ്യത്തിലെത്തുകയെന്നും ചോപ്ര ചോദിക്കുന്നു.

പുതിയ കളിക്കാര്‍ക്കു മതിയായ അവസരങ്ങള്‍ നല്‍കാതിരിക്കുകയും അവരെ ഒരുക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ ദ്രോഹം തന്നെയാണ് ഈ താരങ്ങളോടു ചെയ്യുന്നതെന്നു ആകാശ് ചോപ്ര തുറന്നടിച്ചു. അടുത്തിടെയായി ടീം സെലക്ഷനിലെ സ്ഥിരതയെക്കുറിച്ച് ചോദ്യങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഇതു മതിയാക്കി എല്ലാം ശരിയാക്കാനുള്ള സമയമായിരിക്കുകയാണെന്നും ചോപ്ര നിരീക്ഷിച്ചു.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരേ മൂന്നു ടി20കളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. വ്യാഴാഴ്ച ലഖ്‌നൗവിലാണ് ആദ്യ കളി. ശേഷിച്ച മല്‍സരങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ധര്‍മശാലയിലായിരിക്കും. രോഹത്തിനു കീഴില്‍ നാലാമത്തെ പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അദ്ദേഹം സ്ഥിരം നായകനായ ശേഷം കളിച്ച മൂന്നു നിശ്ചിത ഓവര്‍ പരമ്പരകളും ഇന്ത്യ തൂത്തുവാരിയിരുന്നു.

ഇന്ത്യയുടെ ടി20 ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.


Click it and Unblock the Notifications