Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതൊക്കെ എന്ത്? എബിഡിയെ പുറത്താക്കുക സിംപിള്‍!- പറഞ്ഞത് അക്തര്‍

സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനെ ആദ്യ കണ്ടതുള്‍പ്പെടെയുള്ള ചില രസകരമായ സംഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് പാക് ഇതിഹാസം ഷുഐബ് അക്തര്‍. എബിഡി ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി മാറുമെന്ന് തനിക്കു വളരെ മുമ്പ് തന്നെ തോന്നിയിരുന്നതായി റാവല്‍പിണ്ടി എക്‌സ്പ്രസ് പറയുന്നു.

2008ലെ പ്രഥമ ഐപിഎല്‍ സീസണിനിടെയാണ് ഭാവിവാഗ്ദാനമെന്നറിയപ്പെട്ടിരുന്ന എബിഡിയുമായി ആദ്യമായി സംസാരിച്ചതെന്നു 46 കാരനായ അക്തര്‍ വ്യക്തമാക്കി. എസ്‌കെ ടെയ്ല്‍സെന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

2008ല്‍ ഐപിഎല്ലിന്റെ കന്നി സീസണ്‍ ആരംഭിക്കുന്നതിനു മുമ്പാണ്‍ ഞാന്‍ എബി ഡിവില്ലിയേഴ്‌സിനെ കാണുന്നത്. ഡല്‍ഹിയിലെ ഒരു സ്വകാര്യ പാര്‍ട്ടിയില്‍ വച്ചായിരുന്നു ഇത്. അന്നു ഞങ്ങള്‍ പരസ്പരം പല തമാശകളും പങ്കുവയ്ക്കുകയും ചെയ്തു.
നീ അധികം വൈകാതെ സൗത്താഫ്രിക്കയുടെ ക്യാപ്റ്റനാവമെന്നും ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാവുമെന്നും ഞാന്‍ അന്നു എബിഡിയോടു പറഞ്ഞു. എബി ഡിവില്ലിയേഴസിനെതിരേ ബൗള്‍ ചെയ്തപ്പോഴെല്ലാം വളരെ അനായാസം വിക്കറ്റെടുക്കാന്‍ സാധിക്കമെന്നു തനിക്കു തോന്നിയിരുന്നതായും ഷുഐബ് അക്തര്‍ വ്യക്തമാക്കി.

2

2008ലെ പ്രഥമ ഐപിഎല്ലില്‍ എബി ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റെടുക്കാനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിച്ച ഷുഐബ് അക്തറിനായിരുന്നു. എങ്ങനെയായിരുന്നു അന്നു തനിക്കു ആ വിക്കറ്റ് ലഭിച്ചതെന്നും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകാണ്.
ഞങ്ങള്‍ ഐപിഎല്ലില്‍ ഒരുമിച്ച് കളിച്ചിരുന്ന സമയത്ത് എബിഡി എനിക്കെതിരേ പുള്‍ ഷോട്ട് കളിക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ബോളിന്റെ വേഗം കൂടുതലായതിനാല്‍ അദ്ദേഹം ഷോട്ട് കളിക്കാന്‍ വൈകുമെന്നും എനിക്കു തോന്നി. അതു തന്നെയായിരുന്നു ഗ്രൗണ്ടിലും സംഭവിച്ചത്. എനിക്കെചിരേ പുള്‍ ഷോട്ടിനു ശ്രമിച്ച എബിഡി മിഡ് വിക്കറ്റില്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

3

എബി ഡിവില്ലിയേഴ്‌സ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ദേഷ്യമാണ് തനിക്ക് അനുഭവപ്പെട്ടതെന്നു ഷുഐബ് അക്തര്‍ വ്യക്തമാക്കി. ഞങ്ങള്‍ തമ്മില്‍ ഒരുപാട് തമാശകള്‍ പറയുകയും പരസ്പരം കളിയാക്കുകയും ചെയ്യാറുണ്ട്. എന്റെ ബൗളിങ് തനിക്ക് ഇപ്പോഴും പേടിസ്വപ്‌നങ്ങള്‍ നല്‍കാറുണ്ടെന്നു എബിഡി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിരുന്നു.
പക്ഷെ ഞാനും ഇതുപോലെ പേടിസ്വപ്‌നങ്ങള്‍ കാണാറുണ്ട്. കാരണം ഫുള്‍ ഫോമിലാണെങ്കില്‍ എബി വളരെയധികം അപകടകാരിയായി മാറും. എന്തൊരു അത്‌ലറ്റാണ്, എന്തൊരു സ്വഭാവമാണ്, എന്തൊരു ഫാമിലി മാനാണ് എബിഡിയെന്നും സുഹൃത്തിനെക്കുറിച്ച് അക്തര്‍ വാചാലനായി.

4

എബി ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ എനിക്കു വളരെയധികം നിരാശ തോന്നി, അതോടൊപ്പം നന്നായി ദേഷ്യവും വന്നു. അദ്ദേഹം ഇതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നു ഞാന്‍ സ്വന്തം യൂട്യുബ് ചാനലില്‍ ഒരു വീഡിയോയും ഇട്ടിരുന്നു. പക്ഷെ സൗത്താഫ്രിക്കനെന്ന നിലയില്‍ എത്ര വലിയ സംഭാവനകളാണ് എബിഡി ക്രിക്കറ്റിനു നല്‍കിയത്. ഹാറ്റ്‌സ് ഓഫെന്നും ഷുഐബ് അക്തര്‍ പറഞ്ഞു നിര്‍ത്തി.
അടുത്ത സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പം താന്‍ മടങ്ങിവരുമെന്ന് അടുത്തിടെ എബിഡി വെളിപ്പെടുത്തിയിരുന്നു. ആര്‍സിബിയുടെ സപ്പോര്‍ട്ട് സ്റ്റാഫുമാരില്‍ ഒരാളായിരിക്കും ഇതെന്നാണ് സൂചനകള്‍.

Story first published: Friday, June 10, 2022, 19:34 [IST]
Other articles published on Jun 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+