Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രോഡ് പാവം, ഫ്ളിന്‍റോഫാണ് വില്ലന്‍, യുവിയുടെ 6 സിക്സറിന് പിന്നില്‍ ഈ ഭീഷണി! അറിയാമോ?

ലോക ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന മനോഹരമായ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഒരോവറില്‍ നേടിയ ആറു സിക്‌സറുകള്‍. ടി20 ലോകകപ്പ് പോലെയൊരു വലിയ വേദിയില്‍, അതും ഒരു ഫാസ്റ്റ് ബൗളര്‍ക്കെതിരേ ഓവറിലെ എല്ലാ ബോളും സിക്‌സറിലേക്കു പായിക്കുകയെന്നത് അസാധാരണ നേട്ടം തന്നെയാണ്. ഈ കാരണത്താല്‍ തന്നെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യുവിയുടെ ഈ 'ആറാട്ട്' ഇപ്പോഴും ആഘോഷിക്കപ്പെടുന്നത്.

ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തില്‍ അന്നു തുടക്കക്കാരനായിരുന്ന ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയായിരുന്നു യുവിയുടെ കടന്നാക്രമണം. യഥാര്‍ഥത്തില്‍ എന്തായിരുന്നു ഇതിനു പിന്നിലെ കാരണം? യുവി ഒരോവറിലെ ആറു ബോളും യാദൃശ്ചികമായി അടിച്ചുപോയതല്ല, മറിച്ച് തന്റെ അരിശം മുഴുവന്‍ അന്നു ബ്രോഡിനോടു തീര്‍ത്തതായിരുന്നു. ഇതിന്റെ കാരണക്കാരന്‍ അന്നു ഇംഗ്ലീഷ് ടീമിലുണ്ടായിരുന്ന സീം ബൗളിങ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫുമായിരുന്നു.

YUVRAJ SINGH

തൊട്ടുമുമ്പത്തെ ഓവര്‍ ബൗള്‍ ചെയ്ത ഫ്‌ളിന്റോഫ് തന്നെ പ്രകോപിപ്പിച്ചതു കാരണമാണ് ബ്രോഡിന്റെ ഓവറില്‍ ഈ അരിശം കാണിച്ചതെന്നു യുവി പിന്നീട് തുറന്നു പറയുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഫ്‌ളിന്റോഫ് എന്ത് പറഞ്ഞാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നു അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. മറ്റൊരു മുന്‍ ഇംഗ്ലണ്ട് താരവും മുന്‍ ക്യാപ്റ്റനുമായ കെവിന്‍ പീറ്റേഴ്‌സുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോഴായിരുന്നു യുവിയുടെ വെളിപ്പെടുത്തല്‍.

അന്നു ഫ്രെഡ്ഡി (ഫ്‌ളിന്റോഫ്) രണ്ടു മികച്ച ബോളുകള്‍ എനിക്കെതിരേ എറിഞ്ഞിരുന്നുവെന്നാണ് ഓര്‍മ. അദ്ദേഹമെറിഞ്ഞ ഒരു യോര്‍ക്കറിനെതിരേ ഞാന്‍ ബൗണ്ടറിയടിക്കുകയും ചെയ്തു. പിന്നാലെ അതൊരു മോശം ഷോട്ടായിരുന്നുവെന്നു ഫ്രെഡ്ഡി എന്നോടു ദേഷ്യത്തോടെ പറഞ്ഞു. മാത്രമല്ല ഞാന്‍ നിന്റെ കഴുത്തറുക്കുമെന്നും ഭീഷണിപ്പെടുത്തി. നീ എന്റെ കൈയില്‍ ഈ ബാറ്റ് കാണുന്നില്ലേയെന്നു ഞാന്‍ പ്രതികരിച്ചു. ഈ ബാറ്റ് കൊണ്ട് ഞാന്‍ നിന്നെ എവിടെയാണ് അടിക്കുകയെന്നു അറിയാമോയെന്നും ചോദിച്ചതായി പീറ്റേഴ്‌സനോടു യുവി പറഞ്ഞിരുന്നു.

ഈ സമയത്തു എനിക്കു വളരെയധികം ദേഷ്യവും വന്നു. അടുത്ത ഓവറിലാണ് ബ്രോഡിനെതിരേ തുടര്‍ച്ചയായി ആറു സിക്‌സറുകള്‍ ഞാന്‍ നേടിയത്. ഓവറിലെ എല്ലാ ബോളിലും സിക്‌സര്‍ പായിച്ച ശേഷം ഞാന്‍ ദിമിത്രി മഷെറാനസിനെ ഒന്നു നോക്കി, അതിനു ശേഷം ഫ്രെഡ്ഡിയെയും നോക്കി. ഒരു ഏകദിനത്തില്‍ എനിക്കെിരേ ഓവറില്‍ അഞ്ചു സിക്‌സറുകള്‍ നേടിയ താരമാണ് മഷെറാനസ്. അതുകൊണ്ടാണ് ഞാന്‍ ആദ്യം അദ്ദേഹത്തെ തന്നെ നോക്കിയത്. നമ്മള്‍ എല്ലാവരും തന്നെ ഓര്‍മിക്കുന്ന മല്‍സരങ്ങളിലൊന്നാണ് ഇതെന്നും യുവി വ്യക്തമാക്കി.

ANDREW FLINTOFF

ഈ മല്‍സരത്തില്‍ 16 ബോളില്‍ 58 റണ്‍സാണ് യുവരാജ് വാരിക്കൂട്ടിയത്. 12 ബോളില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ അദ്ദേഹം ടി20യിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡും കുറിച്ചിരുന്നു. ഏഴു സിക്‌സറുകളും മൂന്നു ഫോറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഇതു ഇന്ത്യയെ നാലു വിക്കറ്റിനു 218 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിക്കുകയും ചെയ്തിരുന്നു.

ഈ മല്‍സരത്തില്‍ 18 റണ്‍സിന്റെ വിജയമാണ് എംഎസ് ധോണി നയിച്ച ടീം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യ അന്നു ഫൈനലില്‍ പാകിസ്താനെയും വീഴ്ത്തി ടി20യിലെ ലോക ചാംപ്യന്മാരാവുകയും ചെയ്തിരുന്നു. ധോണിയെന്ന ക്യാപ്റ്റന്റെ പിറവിയും ഇവിടെയാണ് തുടങ്ങിയത്.

Story first published: Thursday, August 22, 2024, 12:52 [IST]
Other articles published on Aug 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+